യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് തോല്‍പ്പിച്ചു. കളിയുടെ രണ്ടാം പകുതിയില്‍ 69-ാം മിനുട്ടില്‍ മരിയോ പസാലിക് ആണ് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്. 

വിയന്ന: യുവേഫ നേഷന്‍സ് ലീഗില്‍ (Nations League) വിജയത്തിനായുള്ള ഫ്രാന്‍സിന്റെ (France) കാത്തിരിപ്പ് തുടരുന്നു. ഓസ്ട്രിയയുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഓസ്ട്രിയയാണ് ആദ്യം ഗോള്‍ നേടിയത്. അന്‍ഡ്രിയസ് വെയ്മാന്‍ മുപ്പത്തിയേഴാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. 83-ആം മിനുട്ടില്‍ എംബാപ്പെയാണ് ഫ്രാന്‍സിന് വേണ്ടി സമനില ഗോള്‍ നേടിയത്.

ലോകകപ്പിനൊരുങ്ങുന്ന ഫ്രാന്‍സ് നേഷന്‍സ് ലീഗില്‍ ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോല്‍ക്കുകയും ക്രൊയേഷ്യയോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് തോല്‍പ്പിച്ചു. കളിയുടെ രണ്ടാം പകുതിയില്‍ 69-ാം മിനുട്ടില്‍ മരിയോ പസാലിക് ആണ് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്. 

Scroll to load tweet…

ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ഡെന്‍മാര്‍ക്ക് രണ്ടാം പകുതിയില്‍ അടിപതറുകയായിരുന്നു. സ്വന്തം നാട്ടില്‍ കളിച്ച കഴിഞ്ഞ ആറ് കളികളും ഡെന്‍മാര്‍ക്ക് ജയിച്ചിരുന്നു. അതേസമയം, ആദ്യജയം തേടി ഇംഗ്ലണ്ട് ഇന്നിറങ്ങും. ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം, വെയ്ല്‍സിനെ നേരിടും. ജര്‍മനി- ഹംഗറി മത്സരവും ഇന്ന് നടക്കും. നെതര്‍ലന്‍ഡ്‌സിന് പോളണ്ടിനേയും കളിക്കും. എല്ലാ മത്സരങ്ങളും രാത്രി 12.15നാണ്.

പിഎസ്‌ജി പരിശീലകനാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിദാന്‍

അതേ സമയം രാത്രി നടക്കേണ്ടിയിരുന്ന റഷ്യ- ഐസ്‌ലന്‍ഡ് മത്സരം റദ്ദാക്കി. യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ യുവേഫ റഷ്യയെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ലീഗിലെ ഒരു മത്സരം പോലും റഷ്യക്ക് കളിക്കാനാവില്ല. എല്ലാ കളികളും അവസാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ അവസാനമാകുന്ന റഷ്യ ലീഗ് ബിയില്‍ നിന്ന് ലീഗ് സീയിലേക്ക് തരം താഴ്ത്തും.