യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെ നേരിടാനൊരുങ്ങുന്നു.
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആറാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലായെ ഒഴിവാക്കിയാണ് ഇന്റര്‍ മിലാനെ നേരിടുക. യുവേഫ ചാന്പ്യന്‍സ് ലീഗില്‍ ആറാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ശ്രദ്ധാകേന്ദ്ര ലിവര്‍പുളിന്റെ സൂപ്പര്‍താരം മുഹമ്മദ് സലാ. ടീം മാനേജ്‌മെന്റിനേയും കോച്ച് ആര്‍നേ സ്ലോട്ടിനെയും രൂക്ഷമായി വിമര്‍ശിച്ച സലായെ ഒഴിവാക്കിയാണ് ലിവൂര്‍പൂള്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ നേരിടുക. ഇതോടെ സലായും ലിവര്‍പൂളും കൂടുതല്‍ അകലുമെന്ന് ഉറപ്പായി.
പ്രീമിയര്‍ ലീഗിലെ മൂന്ന് കളിയില്‍ കോച്ച് സലായെ പുറത്തിരുത്തിയിരുന്നു. ഇതോടെയാണ് കോച്ചിനും ക്ലബിനുമെതിരെ സലാ കടുത്ത വിമര്‍ശം നടത്തിയത്. അഞ്ച് കളിയില്‍ മൂന്നില്‍ ജയിച്ച ലിവര്‍പൂള്‍ഒന്‍പത് പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണിപ്പോള്‍. അവസാന മത്സരത്തില്‍ മാത്രം തോറ്റ ഇന്റര്‍ മിലാന്‍ 12 പോയിന്റുമായി നാലാംസ്ഥാനത്തും. ഇന്ററിന്റെ മൈതാനത്ത് രാത്രി ഒന്നരയ്ക്കാണ് കളിതുടങ്ങുക. ബാഴ്‌സലോണ ഇതേസമയം ജര്‍മ്മന്‍ ക്ലബ് ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും.
ഏഴ് പോയിന്റുളള ബാഴ്‌സ പതിനെട്ടും ഒരു കളിയില്‍ മാത്രം ജയിച്ച് ഐന്‍ട്രാക്ട് ഇരുപത്തിയെട്ടും സ്ഥാനത്താണ്. പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിക്ക്, ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റയാണ് എതിരാളികള്‍. നാല് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്ക് പോര്‍ട്ടുഗല്‍ ക്ലബ് സ്‌പോര്‍ട്ടിംഗ് ലിസ്ബണെ നേരിടും.

