Asianet News MalayalamAsianet News Malayalam

തിരിച്ചുവരവിന്റെ പാതയില്‍ നാപ്പോളി; സെരി എയിലും ചാംപ്യന്‍സ് ലീഗിനും മുന്നേറ്റം

സീസണില്‍ പക്ഷേ യൂറോപ്പിലെ വമ്പന്‍മാരെപ്പോലും അസൂയപ്പെടുത്തുന്ന മുന്നേറ്റമാണ് നാപ്പോളി കാഴ്ചവയ്ക്കുന്നത്. സാലര്‍നിറ്റാനയെ തോല്‍പ്പിച്ച് സീസണില്‍ 50 പോയിന്റിലെത്തുകയും ചെയ്തു നാപ്പോളി.

Napoli on edge of recreating history in serie a after long years
Author
First Published Jan 22, 2023, 10:37 PM IST

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ വമ്പന്‍ തിരിച്ചുവരവാണ് നാപ്പോളി നടത്തുന്നത്. സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ യൂറോപ്പിലെ പ്രധാന ലീഗുകളില്‍ 50 പോയിന്റ് മറികടന്ന ഏക ടീം നാപ്പോളിയാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സാക്ഷാല്‍ ഡിയേഗോ മാറഡോണ സമ്മാനിച്ച രണ്ട് സെരി എ കിരീടങ്ങളുണ്ട് നാപ്പോളിയുടെ ഷെല്‍ഫില്‍. എസി മിലാനും ഇന്റര്‍മിലാനും റോമയും പിന്നെ യുവന്റസും അരങ്ങുതകര്‍ത്ത ഇറ്റാലിയന്‍ ലീഗില്‍ നേപ്പിള്‍സിന്റെ പ്രതാപം പതിയെ മങ്ങുന്നതാണ് പിന്നെ കണ്ടത്.

സീസണില്‍ പക്ഷേ യൂറോപ്പിലെ വമ്പന്‍മാരെപ്പോലും അസൂയപ്പെടുത്തുന്ന മുന്നേറ്റമാണ് നാപ്പോളി കാഴ്ചവയ്ക്കുന്നത്. സാലര്‍നിറ്റാനയെ തോല്‍പ്പിച്ച് സീസണില്‍ 50 പോയിന്റിലെത്തുകയും ചെയ്തു നാപ്പോളി. രണ്ടാം സ്ഥാനത്തുള്ള മിലാനേക്കാള്‍ 12 പോയിന്റിന്റെ ലീഡ്. ഈ സീസണില്‍ നാപ്പോളി സെരിഎയില്‍ തോറ്റത് ഒരേയൊരു തവണ. ഗോള്‍വേട്ട തുടരുന്ന വിക്ടര്‍ ഒസിമനാണ് ടീമിന്റെ കരുത്ത്. 13 ഗോളുകളാണ് സീസണില്‍ നൈജീരിയന്‍ താരം അടിച്ചുകൂട്ടിയത്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനും നാപ്പോളിക്കായിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് വോള്‍വിസിനെയാണ് സിറ്റി തോല്‍പ്പിച്ചത്. എര്‍ലിംഗ് ഹാളിണ്ടിന്റെ ഹാട്രിക്കാണ് സിറ്റിക്ക് ജയമൊരുക്കിയത്. 40-ാം മിനിറ്റിലായിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോള്‍. 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ കണ്ടെത്തി. നാല് മിനിറ്റുകള്‍ക്ക് ശേഷം താരം ഹാട്രിക് പൂര്‍ത്തിയാക്കി. അതേസമയം ലീഡ്‌സ് യുനൈറ്റഡ്, ബ്രന്റ്‌ഫോര്‍ഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

പിഎസ്ജി നാളെയിറങ്ങും

ഫ്രഞ്ച് കപ്പില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി പിഎസ്ജി നാളെയിറങ്ങും. ആറാംനിര ടീമായ പെയ്‌സ് ഡി കാസെലാണ് എവേ മത്സരത്തിലെ എതിരാളികള്‍. അതിനാല്‍ മെസ്സി,നെയ്മര്‍,എംബപ്പെ എന്നിവര്‍ കളിച്ചേക്കില്ല. രാത്രി ഒന്നേകാലിനാണ് മത്സരം തുടങ്ങുക. 14 തവണ പിഎസ്ജി ഫ്രഞ്ച് കപ്പില്‍ ജേതാക്കളായിട്ടുണ്ട്.

പര്‍ഷവി ചോപ്രയ്ക്ക് നാല് വിക്കറ്റ്; അണ്ടര്‍ 19 വനിതാ ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ

Follow Us:
Download App:
  • android
  • ios