ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍, 23താം മിനുട്ടില്‍ റെഡ് കാര്‍ഡ്! മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രൂണോ ഫെര്‍നാണ്ടസിന്റ നാഭിക്ക് ചവിട്ടിയതിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫില്‍ ഫോഡനാണ് പുറത്തുപോകേണ്ടി വന്നത്.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍, 23താം മിനുട്ടില്‍ റെഡ് കാര്‍ഡ്! മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബ്രൂണോ ഫെര്‍നാണ്ടസിന്റ നാഭിക്ക് ചവിട്ടിയതിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫില്‍ ഫോഡനാണ് പുറത്തുപോകേണ്ടി വന്നത്.
റഫറി മൈക്കല്‍ ഒലിവര്‍ താരത്തിന് നേരിട്ട് റെഡ് കാര്‍ഡ് നല്‍കി പുറത്താക്കിയതില്‍ വിമര്‍ശനം കടുക്കുകയാണ്. ടച്ച് ലൈനിനരികില്‍ വെച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്യാപ്‌റ്റന്‍ ബ്രൂണോ ഫെര്‍നാണ്ടസ് താഴെ വീണ ഫില്‍ ഫോഡനെ ചവിട്ടിയതിനെ തുടര്‍ന്നുണ്ടായ പ്രതികരണമാണ് ഫോഡനെ ചതിച്ചത്. മഞ്ഞക്കാര്‍ഡ് നല്‍കി താക്കീത് നല്‍കേണ്ട സംഭവത്തെ ചുവപ്പ് കാര്‍ഡ് കാണിച്ച് സങ്കീര്‍ണമാക്കിയത് റഫറിയുടെ എടുത്തുചാട്ടമാണെന്ന വിമര്‍ശനം മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെയിന്‍ റൂണി നടത്തി.
ഡാനി മുര്‍ഫിയും ചുവപ്പ് കാര്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്‌തു. ബ്രൂണോയാണ് ആദ്യം ചവിട്ടിയത്, അതിന് ചുവപ്പ് കാര്‍ഡില്ല. പക്ഷേ ഫോഡന്‍ തിരിച്ച് ചവിട്ടിയപ്പോള്‍, അത് മുകള്‍ഭാഗത്തേക്കായപ്പോള്‍ റഫറി ചുവപ്പ് കാര്‍ഡെടുത്തു - ഡാനി മുര്‍ഫിയുടെ വാക്കുകള്‍. ഫില്‍ ഫോഡനെ ചവിട്ടിയ ബ്രൂണോയ്‌ക്ക് മഞ്ഞക്കാര്‍ഡ് പോലും കാണിക്കാത്തത് അതിശയകരം എന്നാണ് മാഞ്ചസ്‌റ്ററിന്റെ മുന്‍ നായകന്‍ ഗാരി നെവില്‍ സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമെന്ററിയില്‍ പറഞ്ഞത്.
ഫില്‍ ഫോഡന്‍ പുറത്തായെങ്കിലും ടീമില്‍ മാറ്റം വരുത്താതെയാണ് ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി കളിച്ചത്. ആദ്യ പകുതിയില്‍ പത്ത് പേരുമായി കളിച്ച സിറ്റി ആതിഥേയരുടെ ആക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ചതോടെ ഗോള്‍ രഹിതം.മാഞ്ചസ്‌റ്റര്‍ ഡെര്‍ബി ചരിത്രത്തില്‍ രണ്ടു തവണ ചുവപ്പ് കാര്‍ഡ് കണ്ട ഏകതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
