നവംബറിലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഡിസംബറിലെ ഫിഫ അറബ് കപ്പ് എ​ന്നി​വ​ക്ക് പു​റ​മെയാണ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകള്‍ മറ്റുരക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തറിലെത്തുന്നത്.

ദോഹ: ക്ല​ബ് ഫു​ട്ബോളി​ലെ വ​ൻ​ക​ര​ക​ളു​ടെ പോ​രാ​ട്ട​മാ​യ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഇത്തവണയും ഖത്തര്‍ വേദിയാകും. ഡിസംബറിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നവംബറിലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഡിസംബറിലെ ഫിഫ അറബ് കപ്പ് എ​ന്നി​വ​ക്ക് പു​റ​മെയാണ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകള്‍ മറ്റുരക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തറിലെത്തുന്നത്.

ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ഫി​ഫ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ് ക​പ്പി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ കൂടി ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ഖ​ത്ത​ർ ടൂ​ർ​ണ​മെ​ന്റി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 17നാ​ണ് 2025ലെ ​ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ഖ​ത്ത​റി​ൽ ന​ട​ക്കു​ക. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എതിര്‍ ടീമിനെ അമേരിക്കന്‍ കപ്പ്, ചലഞ്ചര്‍ കപ്പ് എന്നിവയിലൂടെ കണ്ടെത്തും. ഡിസംബർ 10ന് അമേരിക്കൻ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ് ഡെർബി നടക്കും. തുടർന്ന് ഡിസംബർ 13ന് നടക്കുന്ന ചലഞ്ചർ കപ്പ് മത്സരത്തിൽ അമേരിക്കൻ കപ്പ് ജേതാക്കൾ, ആഫ്രിക്ക, ഏഷ്യ-പസഫിക് നോക്കൗട്ട് മത്സരത്തിലെ വിജയിയെയും നേരിടും. ചലഞ്ചർ കപ്പ് വിജയിക്കുന്ന ടീമാകും 17ന് നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ പിഎസ്ജിയെ നേരിടുക. കഴിഞ്ഞ വര്‍ഷം ലുസൈലില്‍ നടന്ന ഫൈനലില്‍ റയല്‍ മാഡ്രിഡായിരുന്നു ജേതാക്കള്‍.