വനിതകളില്‍ സോണിയ ബോപാസ്റ്റര്‍, മാര്‍ട്ടിന വോസ്, സറിന വീഗ്മാന്‍ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍. ഇസ്താംബൂളില്‍ നടക്കുന്ന ചടങ്ങില്‍ യുവേഫ ചാന്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് എന്നിവയുടെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പും നടക്കും.

ഇസ്താംബൂള്‍: യൂറോപ്പിലെ ഏറ്റവും മികച്ച താരത്തെ ഇന്നറിയാം. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പും ഇന്ന് ഇസ്താംബൂളില്‍ നടക്കും. 2021- 22 സീസണിലെ ഏറ്റവും മികച്ച താരത്തിനായി മത്സരിക്കുന്നത് റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമ, തിബോത് കോര്‍ത്വ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയ്ന്‍ എന്നിവരാണ്. 

റയലിന്റെ ചാംപ്യന്‍സ് ലീഗ്, ലാ ലീഗ കിരീടവിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ബെന്‍സേയും കോര്‍ത്വയും. സിറ്റിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കുന്നതില്‍ പ്രധാനിയായിരുന്നു ഡിബ്രൂയ്ന്‍. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലൂക്ക മോഡ്രിച്ച്, സാദിയോ മാനേ, മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് ബെന്‍സേമയും കോര്‍ത്വയും ഡിബ്രൂയ്‌നും അന്തിമ പട്ടികയിലെത്തിയത്.

'കിംഗ്‌ ഈസ് കമിംഗ് ബാക്ക്'; നെറ്റ്‌സില്‍ ചാഹലിനെയും ജഡേജയേയും തല്ലിപ്പതംവരുത്തി കോലിയുടെ സിക്‌സര്‍ ആറാട്ട്

ആഴ്‌സണലിന്റെ ബേത്ത് മീഡ്, വോള്‍ഫ്‌സ്ബര്‍ഗിന്റെ ലെനെ ഒബെര്‍ഡോഫ്, ബാഴ്‌സലോണയുടെ അലക്‌സിയ പ്യൂടെല്ലാസ് എന്നിവരാണ് വനിതാ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മികച്ച പരിശീകനുള്ള അന്തിമ പട്ടികയില്‍ റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ് എന്നിവരാണുള്ളത്.

നൗകാംപ് മനുഷ്യക്കടലായി; ബാഴ്‌സലോണ-മാഞ്ചസ്റ്റര്‍ സിറ്റി ചാരിറ്റി മത്സരത്തിന് ആവേശ സമനില- വീഡിയോ

വനിതകളില്‍ സോണിയ ബോപാസ്റ്റര്‍, മാര്‍ട്ടിന വോസ്, സറിന വീഗ്മാന്‍ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍. ഇസ്താംബൂളില്‍ നടക്കുന്ന ചടങ്ങില്‍ യുവേഫ ചാന്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് എന്നിവയുടെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പും നടക്കും. സെപ്റ്റംബര്‍ ആറിനാണ് ചാംപ്യന്‍സ് ലീഗിന് തുടക്കമാവുക. അടുത്തവര്‍ഷം ജൂണ്‍ പത്തിന് ഇസ്താംബൂളിലാണ് ഫൈനല്‍.

അയാക്‌സ് താരം മാഞ്ചസ്റ്ററിലേക്ക്?

അയാക്‌സിന്റെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ആന്റണിയെ സ്വന്തമാക്കാനായി തുക കൂട്ടി നല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 94 ദശലക്ഷം യൂറോയോളം നല്‍കാനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്. 100 ദശലക്ഷം യൂറോയാണ് അയാക്‌സ് ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ആന്റണിയെ ടീമില്‍ നിലനിര്‍ത്താനാണ് അയാക്‌സിന്റെ ശ്രമം. യുണൈറ്റഡിന്റെ ആദ്യ ബിഡ് അയാക്‌സ് തള്ളിയിരുന്നു. ആന്റണിയുമായി യുണൈറ്റഡ് നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 1നാണ് ട്രാന്‍സ്ഫര്‍ജാലകം അടയ്ക്കുന്നത്.