ചാമ്പ്യൻസ് ലീഗിലും സെരി എയിലും യുവന്റസിന് ഇക്കുറി കാലിടറിയിരുന്നു. ഒൻപത് വർഷമായി കൈവശമുണ്ടായിരുന്ന സെരി എ കിരീടം നഷ്ടമായി. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ പോലും കണ്ടില്ല.

ബൊളോഗ്ന: അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമോയെന്ന് ഇന്നറിയാം. യുവന്റസ് നിർണായക മത്സരത്തിൽ രാത്രി പന്ത്രണ്ടേകാലിന് ബൊളോഗ്നയെ നേരിടും.

ചാമ്പ്യൻസ് ലീഗിലും സെരി എയിലും യുവന്റസിന് കാലിടറിയിരുന്നു. ഒൻപത് വർഷമായി കൈവശമുണ്ടായിരുന്ന സെരി എ കിരീടമാണ് നഷ്ടമായത്. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ പോലും കണ്ടില്ല. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയാവട്ടേ തുലാസിലും. 88 പോയിന്റുമായി കിരീടം നേടിയ ഇന്റർ മിലാനും 78 പോയിന്റുള്ള അറ്റലാന്റയും ഇറ്റലിയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. 

മൂന്നാം സ്ഥാനത്തുള്ള എ സി മിലാനും നാലാം സ്ഥാനത്തുള്ള നാപ്പോളിക്കും 76 പോയിന്റ് വീതം. യുവന്റസിന് 75 പോയിന്റും. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായതിനാൽ ബൊളോഗ്നയെ തോൽപിച്ചാൽ മാത്രം പോര യുവന്റസിന്. മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. അറ്റലാന്റയെ നേരിടുന്ന മിലാനോ, വെറോണക്കെതിരെ ഇറങ്ങുന്ന നാപ്പോളിയോ പോയിന്റ് നഷ്ടപ്പെടുത്തണം. 

ഇല്ലെങ്കിൽ 17 വ‍ർഷത്തിനിടെ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാനാവില്ല. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോററായ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്കായി 137 ഗോൾ നേടിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധം: ഐ ലീഗ് ജേഴ്‌സി ലേലം ചെയ്ത് ഉബൈദ്; 33,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

സുവാരസ് രക്ഷകനായി, ലാ ലിഗ കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

ബുണ്ടസ് ലീഗ: ഗോളടിവീരനായി ലെവൻഡോവ്സ്‌കി; 49 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona