ആളുമാറി സഹതാരത്തെ കടിച്ച് സുവാരസ്, അമളി പറ്റിയപ്പോള്‍ ക്ഷമ; വീഡിയോ

കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിയും ലോസ് ആഞ്ചലസും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം

Suarez bites again this time his teammate, video

എതിര്‍ നിരയിലുള്ളവരെ കളത്തില്‍ പ‍ല്ലുകൊണ്ട് നേരിടുന്നവൻ, ഗോളടിമികവിനൊപ്പം ഉറുഗ്വായ് താരം ലൂയിസ് സുവാരസിനെ തലക്കെട്ടുകളില്‍ നിറച്ച മറ്റൊന്ന്. അത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് സുവാരസ്. ഇത്തവണ എതിരാളിയെ അല്ല, സ്വന്തം ടീമിലുള്ള താരത്തെയാണെന്ന് മാത്രം. കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിയും ലോസ് ആഞ്ചലസും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. ലയണല്‍ മെസിയുടെ മികവില്‍ മയാമി 3-1ന് വിജയിച്ചെങ്കിലും സുവാരസായിരുന്നു കളത്തിലെ താരമായത്.

മാര്‍ലോണ്‍ സാന്റോസ് സുവരാസിനെ ഫൗള്‍ ചെയ്തതാണ് എല്ലാത്തിന്റെയും തുടക്കം. ഇതോടെ ഇരുടീമുകളിലേയും താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലായി. അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ലോസ് ആഞ്ചലസ് താരമായ ഒലിവ‍ർ ജിറൂഡ് മയാമിയുടെ ജോർഡി ആല്‍ബയെ പിടിച്ചുമാറ്റാനൊരുങ്ങി. എന്നാല്‍, ജിറൂഡാണെന്ന് അബദ്ധത്തില്‍ കരുതിയാവണം സുവരാസ് കടിക്കാനോങ്ങിയത്. പക്ഷേ, കടികൊണ്ടത് ആല്‍ബയ്ക്കായിരുന്നു.

ഇത് മനസിലാക്കിയ സുവരാസ് ഉടൻ തന്നെ ക്ഷമ പറയുകയും ചെയ്തു. സുവാരസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ മൂന്ന് സംഭവങ്ങളും പോലെ അത്ര മോശം അന്തരീക്ഷത്തിലേക്ക് ഇത് നയിച്ചില്ലെന്ന് മാത്രം. 

2010ലാണ് സുവാരസ് ആദ്യമായി എതിർതാരത്തെ കടിച്ചതിന് ശിക്ഷയേറ്റുവാങ്ങിയത്. പിഎസ്‌വി താരം ഒറ്റ്മാൻ ബക്കലിനെതിരെയായിരുന്നു സുവാരസിന്റെ നീക്കം. അന്ന് ഏഴ് മത്സരങ്ങളിലാണ് വിലക്ക് ലഭിച്ചത്. പിന്നീട് 2013ല്‍ ചെല്‍സി താരം ബ്രാനിസ്‍‌‌ലാവ് ഇവാനോവിച്ചിനെതിരെ, അന്ന് വിലക്ക് ലഭിച്ച മത്സരങ്ങളുടെ എണ്ണം പത്തായി മാറി. 

ഏറ്റവും വിവാദപരമായത് 2014 ലോകകപ്പിലായിരുന്നു. ഇറ്റലി താരം കെല്ലനിയെയാണ് താരം കടിച്ചത്. അന്ന് നാല് മാസം കളത്തിന് പുറത്തിരിക്കേണ്ടി വന്നു സുവാരസിന്. ഇതുമാത്രമല്ല, വംശീയ അധിക്ഷേപത്തിന്റെ പേരിലും നടപടി നേരിട്ടിട്ടുള്ള താരമാണ് സുവാരസ്. 2011ല്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിക്ക് എവ്‌രയെ അധിക്ഷേപിച്ചു. അന്ന് എട്ട് മത്സരങ്ങളില്‍ വിലക്കും പുറമെ 40,000 പൗണ്ട് പിഴയും ഒടുക്കേണ്ടി വന്നു ഉറുഗ്വായ് താരത്തിന്. പിന്നീട്, യുണൈറ്റഡുമായുള്ള മത്സരം നടന്നപ്പോള്‍ ഇവ്‌രയ്ക്ക് കൈ കൊടുക്കാൻ സുവാരസ് വിസമ്മതിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios