സൂപ്പർ ലീഗ് കേരളയിലെ ശേഷിക്കുന്ന മത്സരങ്ങൾ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിൽ Etisalat TV, STARZPLAY പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. UAE യിലെ ഏഴ് എമിറേറ്റ്സുകളിൽ Etisalat TV യിൽ മത്സരം കാണാം. ബാക്കി വരുന്ന മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിലെ രാജ്യങ്ങളിൽ STARZPLAY ആപ്പിലും മത്സരം ലഭ്യമാവും.
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിലെ ശേഷിക്കുന്ന മത്സരങ്ങൾ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിൽ Etisalat TV, STARZPLAY പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. UAE യിലെ ഏഴ് എമിറേറ്റ്സുകളിൽ Etisalat TV യിൽ മത്സരം കാണാം. ബാക്കി വരുന്ന മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിലെ രാജ്യങ്ങളിൽ STARZPLAY ആപ്പിലും മത്സരം ലഭ്യമാവും.
ഒക്ടോബർ 15 മുതൽ ലീഗിന്റെ പ്രചാരണം രണ്ട് പ്ലാറ്റ് ഫോമുകളിലും ആരംഭിക്കും. മത്സരങ്ങളുടെ റീപ്ലേകളും ഹൈലൈറ്റുകളും സംപ്രേഷണം ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ടിവി ചാനലും ഒരുങ്ങുന്നുണ്ട്. STARZPLAY ആപ്പ് ഡൗൺലോഡ് ചെയ്താൽ പണമടച്ചുള്ള സബ്സ്ക്രിപ്ഷനില്ലാതെ സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കാണാം..
"ഓരോ സീസൺ പിന്നിടുമ്പോഴും ലീഗിന്റെ നിലവാരം ഉയർത്തുന്നതിനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനുമാണ് സൂപ്പർ ലീഗ് കേരള എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എത്തിസലാത്ത് , സ്റ്റാർസ് പ്ലേ (STARZPLAY) എന്നിവരുമായുള്ള സഹകരണം സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. മിഡിൽ ഈസ്റ്റിലുടനീളമുള്ള ധാരാളം വരുന്ന മലയാളി, ഇന്ത്യൻ പ്രവാസി സമൂഹത്തിന് തങ്ങളുടെ പ്രിയപ്പെട്ട ഫുട്ബോൾ ലീഗ് ഇനി മുതൽ സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഒന്നുമില്ലാതെ സ്റ്റാർസ് പ്ലേയിലൂടെ സൗജന്യമായി ആസ്വദിക്കാം. സൂപ്പർ ലീഗ് കേരളയുടെ ആവേശം അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്." സൂപ്പർ ലീഗ് കേരള ഡയറക്ടറും, സി ഇ ഒയുമായ മാത്യു ജോസഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
