ട്രാൻസ്‌ഫർ ജാലകം അടച്ചുകഴിഞ്ഞാൽ ക്ലബുകൾക്ക്‌ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഇതേസമയം വിദേശ ലീഗുകളിലേക്ക് താരങ്ങളെ വിൽക്കാൻ അനുമതിയുണ്ട്.

ലണ്ടന്‍: യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും സംഭവബഹുലമായ ട്രാൻസ്‌ഫർ ജാലകമാണ് ഇത്തവണത്തേത്. ട്രാൻസ്‌ഫർ ജാലകം അടയ്‌ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മാഞ്ചസ്റ്റ‍ർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. കിലിയൻ എംബാപ്പെ ഉൾപ്പടെയുള്ള വമ്പൻ താരങ്ങൾ കൂടുമാറ്റത്തിന്റെ വക്കിലാണ്. യൂറോപ്യൻ ലീഗുകളിൽ എന്നൊക്കെയാണ് ട്രാൻസ്‌ഫർ ജാലകം അടയ്‌ക്കുന്നതെന്ന് പരിശോധിക്കാം.

ബാഴ്‌സലോണയുടെ മുഖമായിരുന്ന ലിയോണൽ മെസിയുടെ കൂടുമാറ്റമായിരുന്നു ഇത്തവണത്തെ ട്രാൻസ്‌ഫർ ജാലകത്തിലെ ഏറ്റവും പ്രധാന സംഭവം. രണ്ട് പതിറ്റാണ്ടിൽ ഏറെക്കാലം കാംപ് നൗവിൽ പന്തുതട്ടിയ മെസി പിഎസ്‌ജിയിൽ എത്തിയത് രണ്ടുവർഷ കരാറിൽ. ബാഴ്‌സയുടെ വൈരികളായ റയൽ മാഡ്രിഡിന്‍റെ നായകൻ സെർജിയോ റാമോസും മെസിക്കൊപ്പം പിഎസ്ജിയിൽ എത്തിയെന്നതും കൗതുകം. ഇതിനൊപ്പം യുവന്‍റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മടക്കവും കൊടുമ്പിരികൊണ്ട വാര്‍ത്തയായി.

യൂറോപ്പിലെ പ്രധാന അഞ്ച് ലീഗിലും ഈ മാസം മുപ്പത്തിയൊന്നിനാണ് ട്രാൻസ്‌ഫർ ജാലകം അടയ്‌ക്കുക. പക്ഷേ, സമയത്തിൽ മാറ്റമുണ്ട്. ബുണ്ടസ്‌ലിഗയിലാണ് ട്രാൻസ്‌ഫർ സമയം ആദ്യ അവസാനിക്കുക. ഓഗസ്റ്റ് 31-ന് രാത്രി 9:30ന് ജർമനിയിലെ താരക്കൈമാറ്റം അവസാനിക്കും. രണ്ട് മണിക്കൂറിന് ശേഷം ഇറ്റാലിയൻ സിരി എ ട്രാൻസ്‌ഫർ ജാലകത്തിന് പൂട്ടുവീഴും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടിനാണ് ലാലിഗയിലും പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും ട്രാൻസ്‌ഫർ സമയം അവസാനിക്കുക.

ഇതേസമയം, ഉക്രൈനിൽ ട്രാൻസ്‌ഫർ ജാലകം അടയ്‌ക്കുക സെപ്റ്റംബർ മൂന്നിനാണ്. റഷ്യയിൽ സെപ്റ്റംബർ ഏഴിനും തുർക്കിയിൽ സെപ്റ്റംബർ എട്ടിനുമാണ് താരക്കൈമാറ്റത്തിനുള്ള അവസാന തീയതി. ട്രാൻസ്‌ഫർ ജാലകം അടച്ചുകഴിഞ്ഞാൽ ക്ലബുകൾക്ക്‌ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. വിദേശ ലീഗുകളിലേക്ക് താരങ്ങളെ വിൽക്കാൻ അനുമതിയുണ്ട്. എന്തായാലും അവസാന മണിക്കൂറുകളില്‍ താരങ്ങളെ ഒഴിവാക്കാനും ടീമുകളിലെത്തിക്കാനുമുള്ള അവസാനവട്ട നീക്കുപോക്കുകളിലാണ് ടീമുകൾ. 

ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ കൊടുങ്കാറ്റാകാന്‍ എംബാപ്പെ; റയലിന്റെ ഓഫർ പിഎസ്‌ജി സ്വീകരിച്ചേക്കുമെന്ന് സൂചന

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍; ഹര്‍ജി തള്ളി, യൂറോപ്യൻ ക്ലബുകൾക്ക് തിരിച്ചടി

മെസി അരങ്ങേറി, എംബാപ്പെക്ക് ഡബിള്‍; പിഎസ്‌ജിക്ക് ജയത്തുടര്‍ച്ച

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona