ടോക്യോ: ടോക്യോ ഒളിംപിക്‌‌സിനായുള്ള ഫുട്ബോൾ ഗ്രൂപ്പുകൾ തീരുമാനം ആയി. പുരുഷ വിഭാഗത്തിൽ നാലു ഗ്രൂപ്പുകളിലായി 16 ടീമും വനിതാ വിഭാഗത്തിൽ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമും ആണ് പങ്കെടുക്കുന്നത്‌. പുരുഷ വിഭാഗത്തിൽ ജർമനിയും ബ്രസീലും ഒരേ ഗ്രൂപ്പിൽ ആണെന്നത് ആരാധകരെ ആവേശത്തിലാക്കും. കഴിഞ്ഞ റിയോ ഒളിംപി‌ക്‌സില്‍ ബ്രസീല്‍ ജേതാക്കളും ജര്‍മനി ഫൈനലിസ്റ്റുകളുമായിരുന്നു. 

ആതിഥേയരായ ജപ്പാൻ, ഫ്രാൻസ്, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്‌. ന്യൂസിലൻഡ്, കൊറിയ, ഹൊണ്ടുറസ്, റൊമാനിയ എന്നിവർ ഗ്രൂപ്പ് ബിയിലും, അർജന്റീന, സ്‌പെയിൻ, ഈജിപ്‌ത്, ഓസ്‌ട്രേലിയ എന്നിവർ ഗ്രൂപ്പ് സിയിലും, ജർമനി, ബ്രസീൽ, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവർ ഗ്രൂപ്പ് സിയിലും ഏറ്റുമുട്ടും. 

യൂറോപ്യൻ സൂപ്പർ ലീഗ്: ക്ലബുകളുടെ പിന്‍മാറ്റം ഫിഫയുടെയും യുവേഫയുടേയും ഭീഷണി കൊണ്ടെന്ന് പെരസ്

സീനിയർ ടീമിലെ രണ്ടോ മൂന്നോ താരങ്ങളും ഭൂരിഭാഗവും യുവതാരങ്ങളെയും അണിനിരത്തിയാകും രാജ്യങ്ങൾ ഒളിംപിക്‌സിനായി ഫുട്ബോൾ ടീമുകളെ അയക്കുക. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി