ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി തുടങ്ങിയ യുവന്റസ് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്നു

യുഡിന്‍: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്റസിന്റെ തുടക്കം സമനിലയോടെ. യുഡിനീസ് രണ്ട് ഗോൾ നേടി യുവന്റസിനെ സമനിലയിൽ തളച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി തുടങ്ങിയ യുവന്റസ് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്നു. മൂന്നാം മിനിറ്റിൽ ഡിബാലയും ഇരുപത്തിമൂന്നാം മിനിറ്റിൽ ക്വാഡ്രാഡോയുമാണ് യുവന്റസിനെ മുന്നിലെത്തിച്ചത്. 

രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് യുഡിനീസ് സമനില സ്വന്തമാക്കി. അറുപതാം മിനിറ്റിൽ അൽവാരോ മൊറാട്ടയ്ക്ക് പകരമാണ് കോച്ച് അലേഗ്രി റൊണാൾഡോയെ കളത്തിലിറക്കിയത്. കോച്ചിന്റെ തീരുമാനത്തിൽ റൊണാൾഡോ അതൃപ്തനാണെന്നാണ് റിപ്പോർട്ടുകൾ. പോയിന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനക്കാരാണ് യുവന്‍റസ്. ഇന്‍റര്‍ മിലാനാണ് തലപ്പത്ത്. 

ജര്‍മനിയില്‍ മ്യൂണിക്കിന് ആദ്യ ജയം 

ജർമൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് ആദ്യ ജയം. ബയേൺ രണ്ടിനെതിരെ മൂന്ന് ഗോളിന് കോനെ തോൽപിച്ചു. സെർജി ഗ്നാബ്രിയുടെ ഇരട്ടഗോൾ കരുത്തിലാണ് ബയേണിന്റെ ജയം. റോബർട്ട് ലെവൻഡോവ്സ്‌കിയാണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് കളിയിലെ അഞ്ച് ഗോളും പിറന്നത്. 

രക്ഷകനായി വിനീഷ്യസ്; റയല്‍ മാഡ്രിഡിന് ആശ്വാസ സമനില

ലണ്ടന്‍ ഡര്‍ബി: ആഴ്‌സണലിനെ മലര്‍ത്തിയടിച്ച് ചെല്‍സി, ലുക്കാക്കുവിന് ഗോള്‍

പ്രീമിയര്‍ ലീഗ്: യുണൈറ്റഡിന് സമനിലക്കുരുക്ക്, ടോട്ടനത്തിന് ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona