യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് പുറത്ത്. നിർണായക മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ചു. യൂറിയും മെർട്ടൻസുമാണ് ബെൽജിയത്തിന്റെ സ്കോറർമാർ. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. തോൽവിയോടെ ഇംഗ്ലണ്ട് പുറത്തായി.

ഗ്രൂപ് എയിൽ നെതർലന്റ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബോസ്‌നിയയെ തോൽപ്പിച്ചു. ജോർജീനിയോ വൈനാൽഡം 6, 13 മിനിറ്റുകളിൽ നെതർലന്റ്സിനെ മുന്നിലെത്തിച്ചു. 55- മിനിറ്റിൽ മെംഫിസ് ഡീപേയാണ് മൂന്നാം ഗോൾ നേടിയത്. സ്മൈൽ പ്രെലാക്കാണ് ബോസ്നിയയുടെ ആശ്വാസ ഗോൾ നേടിയത്. റൊണാൾഡ് കൂമാന് പകരം ‍ഡച്ച് കോച്ചായി നിയമിതനായ ഫ്രാങ്ക് ഡി ബോയറിന് കീഴിൽ ഹോളണ്ടിന്റെ ആദ്യ ജയം കൂടിയാണിത്. എട്ട് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണിപ്പോൾ നെതർലൻഡ്സ്.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോളണ്ടിനെ തോൽപ്പിച്ചു. 27- മിനിറ്റിൽ ലഭിച്ച പെനാൾട്ടി ജോർജീഞ്ഞ്യോ ലക്ഷ്യത്തിൽ എത്തിച്ചു. 83-ാം മിനിറ്റിൽ ഡൊമിനിക്കോ ബെറാർഡി രണ്ടാം ഗോൾ അടിച്ചു. ജയത്തോടെ ഗ്രൂപ്പിൽ ഇറ്റലി ഒന്നാമതെത്തി.

മറ്റ് മത്സരങ്ങളിൽ വെയ്ൽസ് ഏകപക്ഷീയമായ ഒരുഗോളിന് അയർലൻഡിനെയും ഡെൻമാർക്ക് ഒന്നിനെതിരെ രണ്ട ഗോളിന് ഐസ്‍ലാൻഡിനെയും ഗ്രീസ് എതിരില്ലാത്ത രണ്ട് ഗോളിന് മോൾഡോവയെയും തോൽപിച്ചു. 

അന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞത് അംഗീകാരമായി കാണുന്നു; വ്യക്തമാക്കി ദേവ്ദത്ത് പടിക്കല്‍