സ്റ്റോപ്പേജ്‌ ടൈമില്‍ ബ്രൂണോ ഫെര്‍നാണ്ടസ്‌ മികച്ച പാസാണ്‌ നല്‍കിയത്‌. എംബൂമോയ്‌ക്ക്‌ മുന്നില്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഗോള്‍ നേടാനായില്ല. സിറ്റി ഗോളി ഡൊന്നാരുമ്മയുടേത്‌ ഗംഭീര സേവായിരുന്നുവെന്നും റൂണി വിലയിരുത്തി.

ഒരു താരം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഡെര്‍ബിയില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ തോല്‍വി ഒഴിവാക്കാമായിരുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട്‌ ഏക ഗോളിന്‌ പരാജയപ്പെട്ടതില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഇതിഹാസ താരം വെയിന്‍ റൂണിയുടെ പ്രതികരണമാണിത്‌. കാമറൂണ്‍ ഫോര്‍വേഡ്‌ ബ്രയാന്‍ എംബൂമോയുടെ പിഴവിനെ കുറിച്ചാണ്‌ റൂണി പറഞ്ഞത്‌. സ്റ്റോപ്പേജ്‌ ടൈമില്‍ ബ്രൂണോ ഫെര്‍നാണ്ടസ്‌ മികച്ച പാസാണ്‌ നല്‍കിയത്‌. എംബൂമോയ്‌ക്ക്‌ മുന്നില്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഗോള്‍ നേടാനായില്ല. സിറ്റി ഗോളി ഡൊന്നാരുമ്മയുടേത്‌ ഗംഭീര സേവായിരുന്നുവെന്നും റൂണി വിലയിരുത്തി.

മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ എക്കാലത്തേയും ടോപ്‌ സ്‌കോറര്‍ ആയ വെയിന്‍ റൂണിക്ക്‌ കാമറൂണ്‍ താരം കാണിച്ച അലംഭാവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ സ്‌ട്രൈക്കര്‍മാര്‍ പ്രത്യേക വൈഭവം തന്നെ ആര്‍ജിച്ചെടുക്കണം ഗോള്‍ സ്‌കോറിംഗിന്‌. ഡെര്‍ബിയില്‍ മൂന്ന്‌ അവസരങ്ങളാണ്‌ ഗോള്‍മുഖത്ത്‌ വെച്ച്‌ എംബൂമോക്ക്‌ ലഭിച്ചത്‌. അതില്‍ ഏറ്റവും അനായാസം സ്‌കോര്‍ ചെയ്യാനുള്ള അവസരം പാഴാക്കിയതാണ്‌ റൂണിയെ അമ്പരിപ്പിക്കുന്നത്‌. പ്രീമിയര്‍ ലീഗില്‍ ആദ്യ നാല്‌ മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ്‌ മൈക്കല്‍ കാരിക്കിന്റെ ടീമിന്‌ നേടാനായത്‌. കഴിഞ്ഞ ലീഗ്‌ മത്സരങ്ങളില്‍ ഇപ്‌സ്വിച്‌ ടൗണ്‍, എവര്‍ട്ടണ്‍ ടീമുകള്‍ക്കെതിരെ ബ്രയാന്‍ എംബൂമോ സ്‌കോര്‍ ചെയ്‌തിരുന്നു.

2025 ജൂലൈയിലാണ്‌ കാമറൂണ്‍ വിംഗറായ ബ്രയാന്‍ എംബൂമോ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബില്‍ ചേര്‍ന്നത്‌. ആദ്യ സീസണില്‍ തന്നെ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി പന്ത്രണ്ട്‌ ഗോളുകള്‍ നേടി, യുനൈറ്റഡിന്റെ ടോപ്‌ സ്‌കോറര്‍മാരില്‍ ഒരാളായി. ഫ്രഞ്ച്‌ ക്ലബ്ബായ ട്രോയിസിന്റെ അക്കാദമിയിലുടെയാണ്‌ എംബൂമോ തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്‌. 2019 ല്‍ ഇംഗ്ലഷ്‌ ക്ലബ്ബ്‌ ബ്രെന്റ്‌ഫോര്‍ഡിലേക്ക്‌ മാറി. 2012 ല്‍ ബ്രെന്റ്‌ഫോര്‍ഡിനെ പ്രീമിയര്‍ ലീഗിലേക്ക്‌ പ്രമോട്ട്‌ ചെയ്യുന്നതില്‍ എംബുമോ നിര്‍ണായക പങ്ക്‌ വഹിച്ചു. ഫ്രാന്‍സില്‍ ജനിച്ച എംബുമോ പിതാവിന്റെ രാജ്യമായ കാമറൂണിന്‌ വേണ്ടിയാണ്‌ സീനിയര്‍ തലത്തില്‍ കളിക്കുന്നത്‌. 2022 ല്‍ കാമറൂണ്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം ഖത്തര്‍ ലോകകപ്പില്‍ കാമറൂണിനായി മൂന്ന്‌ മത്സരങ്ങളിലും ഇറങ്ങി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK