സൂറിച്ച്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഫിഫയും ലോകാരോഗ്യസംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാംപെയ്നിൽ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും. ലിയോണല്‍ മെസി, അലിസന്‍ ബെക്കര്‍, ഐകര്‍ കസീയസ് തുടങ്ങി ഇപ്പോള്‍ കളിക്കുന്നവരും മുന്‍ താരങ്ങളുമടക്കം 28 പേരാണ് ക്യാംപെയ്നിലുള്ളത്. 

Read more: കൊവിഡ് ഭീതിയിലും ഫുട്‌ബോള്‍ ലീഗ് തുടരുന്ന രാജ്യം; മെസിയും ക്രിസ്റ്റ്യാനോയും ഇവിടെ വരണമെന്ന് മുന്‍ ബാഴ്സ താരം

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പിന്തുടരേണ്ട അഞ്ച് കാര്യങ്ങളാണ് കളിക്കാര്‍  വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. 13 ഭാഷകളിലാണ് വീഡിയോ പുറത്തിറക്കുക.

ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ച് കൊവിഡ് 19 വ്യാപനം തുടരുകയാണ്. നാല് ലക്ഷത്തിലേറെ പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം 18000 കടന്നു. യൂറോപ്പില്‍ ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. ഇറ്റലിയിൽ  കഴിഞ്ഞ ദിവസം 743 പേർ മരിച്ചു. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ ഒരുദിവസം മരിച്ചത് 489 പേരാണ്. അമേരിക്കയിൽ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. 

Read more: കൊവിഡ്: മരണസംഖ്യ 18,000 കടന്നു, അമേരിക്കയിൽ മാത്രം അരലക്ഷം പേർക്ക് രോഗബാധ

കോവിഡിന്റെ പശ്ചാത്തലത്തിൽ   ലോകത്തെ എല്ലാ സംഘർഷമേഖലകളിലും വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക