സാമ്പത്തികമായി ഏറെ ഗുണം ചെയ്യേണ്ട കാര്യങ്ങൾക്ക് മടിക്കുന്നവർ ഫ്ലെക്സ് വെക്കാൻ വലിയ തുക ചെലവഴിക്കുന്നതിനെ അബ്ദുസമദ് പൂക്കോട്ടൂർ ശക്തമായി വിമർശിച്ചു.

മലപ്പുറം: ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന കൂറ്റൻ ഫ്ലെക്സ് ബോർഡുകൾക്കും കട്ടൗട്ടുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. ഫുട്ബോൾ കളിക്കുന്ന രാജ്യങ്ങളിലോ യൂറോപ്പിലോ ഇല്ലാത്ത തരത്തിലുള്ള കടുത്ത ഫുട്ബോൾ ഭ്രാന്താണ് നമ്മുടെ നാട്ടിൽ കാണുന്നതെന്നും ഇത്തരം അനാവശ്യ ആരാധനകൾ ആരാധകർ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാമ്പത്തികമായി ഏറെ ഗുണം ചെയ്യേണ്ട കാര്യങ്ങൾക്ക് മടിക്കുന്നവർ ഫ്ലെക്സ് വെക്കാൻ വലിയ തുക ചെലവഴിക്കുന്നതിനെ അബ്ദുസമദ് പൂക്കോട്ടൂർ ശക്തമായി വിമർശിച്ചു. ഒരു പള്ളിയിലേക്കോ മദ്രസയിലേക്കോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ പത്തുരൂപ ചോദിച്ചാൽ തരാൻ മടിക്കുന്നവരാണ് ഫ്ലെക്സ് അടിക്കാനും കട്ടൗട്ടുകൾ ഉയർത്താനും വേണ്ടി വൻതോതിൽ പണം ചെലവാക്കുന്നത്. ഈ പ്രവണത ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല. കളി കാണുന്നതിലും കളിക്കുന്നതിലും തെറ്റില്ല. നമ്മള്‍ അതിനൊന്നും എതിരല്ല. 

ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഫ്ലെക്സ് വെക്കുന്നത് ശരിയെന്ന് കരുതാം. എന്നാല്‍ ഇന്ത്യ അതിന്‍റെ അയല്‍വക്കത്ത് പോലും എത്തിയിട്ടില്ല. ഈ താരാരാധന ഏറ്റവും കൂടുതല്‍ മലപ്പുറത്താണെന്നും പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.ഫുട്ബോൾ ഒരു കായിക വിനോദം മാത്രമാണെന്നും അതിനെ വ്യക്തി ആരാധനയിലേക്കും അനാവശ്യ ധൂർത്തിലേക്കും എത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഠിക്കണമെന്നും ജോലി വാങ്ങണമെന്നും ആഗ്രഹമുള്ളവരാണ് കോട്ടയത്തും തിരുവനന്തപുരത്തുമെല്ലാം ഉള്ളത്. എന്നാല്‍ നമ്മുടെ ആളുകള്‍ അവിടെയും ഉണ്ടാകുമല്ലോ? അപ്പോള്‍ അവിടെയും ഫ്ലെക്‌സുകള്‍ ഉയരുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

അനാവശ്യ ആരാധന കുറയ്ക്കണം

ലോകകപ്പ് മത്സരങ്ങൾ നടക്കുമ്പോൾ മലപ്പുറത്തെ വിവിധ ഗ്രാമങ്ങളിൽ അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ ടീമുകളുടെ ആരാധകർ തമ്മിൽ വലിയ രീതിയിലുള്ള ഫ്ലെക്സ് യുദ്ധം തന്നെയാണ് നടക്കാറുള്ളത്. ലക്ഷക്കണക്കിന് രൂപയാണ് ഓരോ ജംഗ്ഷനുകളിലും കട്ടൗട്ടുകൾക്കായി ആരാധകർ പിരിച്ചെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് കായികാവേശം അതിരുവിടരുതെന്ന ആഹ്വനവുമായി എസ് വൈ എസ് നേതാവ് രംഗത്തെത്തിയത്. ഇത്തരം അനാവശ്യമായ മത്സരങ്ങളിൽ നിന്നും ആരാധനകളിൽ നിന്നും യുവാക്കൾ പിന്തിരിയണമെന്നും പണം കൂടുതൽ ഉപകാരപ്രദമായ കാര്യങ്ങൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക