ഹെയര്‍സ്‌റ്റൈലിസ്‌റ്റിനെ ഒപ്പം കൊണ്ടു നടക്കുന്ന ശീലം പല കളിക്കാര്‍ക്കുമുണ്ട്‌. ഇത്‌ മനസിലാക്കിയ സിദാന്‍, ക്യാമ്പില്‍ ഹെയര്‍കട്ടിംഗ്‌ നിരോധിച്ചു. അതെല്ലാം, പരിശീലനം കഴിഞ്ഞതിന്‌ ശേഷം ഇഷ്ടമുള്ള ഇടത്ത്‌ പോയി ചെയ്യാം. ക്യാമ്പിനകത്ത്‌ ഫുട്‌ബോള്‍ മാത്രമായിരിക്കണം.

സിനദിന്‍ സിദാന്‍. ലോകഫുട്‌ബോളിലെ അപൂര്‍വ പ്രതിഭാസം. കളിക്കാരനായും കോച്ചായും ഒരുപോലെ തിളങ്ങിയ ഇതിഹാസം. 1998 ല്‍ ഫ്രാന്‍സിനെ ലോകചാമ്പ്യന്‍മാരാക്കിയ സിദാന്‍ ക്ലബ്ബ്‌ ഫുട്‌ബോളില്‍ യുവെന്റസിനും റയല്‍ മാഡ്രിഡിനുമായി കിരീടങ്ങള്‍ വാരിക്കൂട്ടി. റയല്‍ മാഡ്രിഡ്‌ പരിശീലകനായപ്പോള്‍ ചരിത്രം വഴി മാറി - തുടരെ മൂന്ന്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം നേടുന്ന ആദ്യ പരിശീലകനായി സിദാന്‍.

ഫ്രാന്‍സിന്റെ പരിശീലനാവുക എന്നത്‌ സിദാന്റെ സ്വപ്‌നമായിരുന്നു. റയല്‍ മാഡ്രിഡ്‌ വിട്ടതിന്‌ ശേഷം അദ്ദേഹം ഫ്രാന്‍സില്‍ തന്റെ ഊഴം കാത്തിരിക്കുകയായിരുന്നു. അസാമാന്യ പന്തടക്കവും ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമുള്ള സിദാന്‌ കീഴില്‍ പരിശീലിക്കുന്നത്‌ തന്നെ വലിയൊരു അനുഭവമാണെന്ന്‌ സൂപ്പര്‍താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഫ്രാന്‍സ്‌ ദേശീയ ടീം താരങ്ങളും ഇപ്പോള്‍ സിദാന്റെ പരിശീലന മുറകള്‍ ഓരോന്നായി മനസിലാക്കി തുടങ്ങിയിട്ടുണ്ട്‌. കളിക്കാരെല്ലാം തന്നെ സൂപ്പര്‍ താരങ്ങളാണ്‌. എപ്പോഴും മാധ്യമശ്രദ്ധയില്‍ നില്‍ക്കുന്നവര്‍.

ഹെയര്‍സ്‌റ്റൈലിസ്‌റ്റിനെ ഒപ്പം കൊണ്ടു നടക്കുന്ന ശീലം പല കളിക്കാര്‍ക്കുമുണ്ട്‌. ഇത്‌ മനസിലാക്കിയ സിദാന്‍, ക്യാമ്പില്‍ ഹെയര്‍കട്ടിംഗ്‌ നിരോധിച്ചു. അതെല്ലാം, പരിശീലനം കഴിഞ്ഞതിന്‌ ശേഷം ഇഷ്ടമുള്ള ഇടത്ത്‌ പോയി ചെയ്യാം. ക്യാമ്പിനകത്ത്‌ ഫുട്‌ബോള്‍ മാത്രമായിരിക്കണം. അതുപോലെ, മറ്റൊരു നിയന്ത്രണം കൊണ്ടു വന്നത്‌ കളിക്കാരുടെ ക്യാമ്പിലേക്കുള്ള വരവ്‌ പകര്‍ത്താനുള്ള മാധ്യമങ്ങളുടെ തള്ളിക്കയറ്റമാണ്‌.

ഇത്‌ കളിക്കാരും ആസ്വദിച്ചിരുന്നു. കളിക്കാര്‍ പുതിയ ഫാഷന്‍ വസ്‌ത്രങ്ങള്‍ ധരിച്ച്‌, റാംപ്‌ വാക്ക്‌ നടത്തുന്ന ശൈലി ഫ്രാന്‍സ്‌ ദേശീയ ടീമിന്റെ ക്യാമ്പിന്‌ പുറത്ത്‌ നടന്നിരുന്നു. ഇനി അതൊന്നും കാണില്ല, സിദാന്‍ അതെല്ലാം റദ്ദാക്കി. ഫാഷന്റെ തലസ്ഥാനേ നഗരിയാണ്‌ പാരിസ്‌. കളിക്കാരുടെ ഫാഷന്‍ ലുക്ക്‌ വളരെ പെട്ടെന്നാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും, അത്‌ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്യുന്നത്‌.

സിദാന്റെ നിയന്ത്രണങ്ങള്‍ ടീമിന്റെ ഫോക്കസ്‌ പൂര്‍ണമായും കളിയിലേക്ക്‌ കൊണ്ടു വരാനായിരുന്നു. ഇത്‌ ഫലം കണ്ടു.യുവേഫ നാഷന്‍സ്‌ ലീഗ്‌ ഫുട്‌ബോളിലെ ആദ്യ രണ്ട്‌ മത്സരങ്ങളും ഫ്രാന്‍സ്‌ ജയിച്ചു. തുര്‍ക്കിയെയും ബെല്‍ജിയത്തെയും ഒരു ഗോള്‍ മാര്‍ജിനിലാണ്‌ ഫ്രാന്‍സ്‌ കീഴടക്കിയത്‌. ഇതില്‍ ഏറെ ശ്രദ്ധേയമായത്‌, ബെല്‍ജിയത്തിനെതിരെ ഒലിസെ എണ്‍പത്തെട്ടാം മിനുട്ടില്‍ നേടിയ സോളോ ഗോളാണ്‌. പകരക്കാരനായി ഇറങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ ഒലിസെ ഗോളടിച്ചു. ആ ഗോള്‍ സിദാന്‍ ആഘോഷിച്ച രീതിയും വൈറലായി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK