ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ വിൽപ്പനയിൽ ആപ്പിൾ, സാംസങ്, വൺപ്ലസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം, മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരിട്ടുള്ള വിലക്കുറവിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് അധിക ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആമസോണിൽ നടക്കുന്ന ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 അവസാന ഘട്ടത്തിലേക്ക്. പ്രൈം അംഗങ്ങൾക്കും നോൺ-പ്രൈം അംഗങ്ങൾക്കും ലഭ്യമായ വിൽപ്പനയിൽ പ്രമുഖ സ്‍മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് വൻ വിലക്കുറവാണ് ലഭിക്കുന്നത്. ആപ്പിൾ, സാംസങ്, ഗൂഗിൾ, വിവോ, മോട്ടറോള, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ വിവിധ മോഡലുകൾ ഓഫർ വിലയിൽ സ്വന്തമാക്കാം.

പ്രീമിയം ഫോണുകൾക്ക് വൻ വിലക്കുറവ്

പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത്തവണത്തെ വിൽപ്പന ശ്രദ്ധേയമായ അവസരമാണ്. സാംസങ് ഗാലക്സി എസ്25 അൾട്രായുടെ വില 94,999 രൂപയിൽ നിന്ന് 89,999 രൂപയായി കുറഞ്ഞിട്ടുണ്ട്. 1,19,999 രൂപ വിലയുണ്ടായിരുന്ന വിവോ എക്സ്300 എഫ്ഇ 5ജി 89,999 രൂപയ്ക്കാണ് ഇപ്പോൾ ലഭിക്കുന്നത്. 256 ജിബി സ്റ്റോറേജുള്ള ഐഫോൺ എയറിനും കാര്യമായ വിലക്കുറവുണ്ട്. 1,19,900 രൂപ വിലയുണ്ടായിരുന്ന ഫോൺ 97,900 രൂപയ്ക്ക് ലഭ്യമാണ്.

ഫോൾഡബിൾ ഫോണിനും ഓഫർ

സാംസങിന്റെ പ്രീമിയം ഫോൾഡബിൾ മോഡലായ ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്രാ 5ജിക്കും വിൽപ്പനയിൽ വില കുറഞ്ഞിട്ടുണ്ട്. 2,24,999 രൂപ വിലയുണ്ടായിരുന്ന ഫോൺ 1,99,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്. അതേസമയം, 1,66,899 രൂപ വിലയുള്ള ഐഫോൺ 17 പ്രോ മാക്സ് 256 ജിബി മോഡലിന് നിലവിലെ ഓഫർ വില 1,56,399 രൂപയാണ്.

മിഡ് റേഞ്ച് ഫോണുകൾക്കും മികച്ച ഡീലുകൾ

പ്രീമിയം വിഭാഗത്തിന് പുറമെ മിഡ് റേഞ്ച് വിഭാഗത്തിലും ശ്രദ്ധേയമായ ഓഫറുകളുണ്ട്. 94,999 രൂപ വിലയുണ്ടായിരുന്ന മോട്ടറോള എഡ്ജ് 70 മാക്സ് 5ജി ഇപ്പോൾ 58,959 രൂപയ്ക്ക് ലഭിക്കും. ഗൂഗിൾ പിക്സൽ 10ന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 79,999 രൂപയിൽ നിന്ന് 66,250 രൂപയായാണ് മോഡലിന്റെ വില താഴ്ന്നത്.

എസ്26 അൾട്രായ്ക്കും വിലക്കുറവ്

സാംസങ് ഗാലക്സി എസ്26 അൾട്രാ 5ജി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിൽപ്പനയിൽ മികച്ച അവസരമുണ്ട്. 1,69,999 രൂപ വിലയുണ്ടായിരുന്ന ഫോൺ 1,24,999 രൂപയ്ക്ക് ലഭ്യമാണ്. വൺപ്ലസ് 15നും വിലക്കുറവുണ്ട്. 89,999 രൂപയുടെ മോഡൽ 85,999 രൂപയ്ക്കാണ് ഇപ്പോൾ ലഭിക്കുന്നത്.

ബാങ്ക് ഓഫറുകളും ലഭിക്കും

നേരിട്ടുള്ള വിലക്കുറവിന് പുറമെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഈസി ഇഎംഐ ഇടപാടുകൾ വഴി 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്‍കൌണ്ടും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക്, കൂപ്പൺ ഡിസ്കൗണ്ട്, ഗിഫ്റ്റ് കാർഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഉൽപ്പന്നങ്ങൾക്കനുസരിച്ച് ലഭ്യമാണ്.

ആമസോൺ പേ ഉപയോക്താക്കൾക്കും നേട്ടം

ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് അധിക സേവിംഗ്സ് ലഭിക്കാനുള്ള അവസരവുമുണ്ട്. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യോഗ്യമായ ഇടപാടുകളിൽ ക്യാഷ്ബാക്കും റിവാർഡുകളും ലഭിക്കും. ഉപഭോക്താവിന്റെ പ്രദേശം അനുസരിച്ച് ചില സ്മാർട്ട്ഫോണുകൾക്ക് അതേ ദിവസം ഡെലിവറി സൗകര്യവും ലഭ്യമാണ്. വിൽപ്പന അവസാനിക്കുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട മോഡലുകളുടെ നിലവിലെ വിലയും ലഭ്യമായ ബാങ്ക് ഓഫറുകളും പരിശോധിച്ച് വാങ്ങുന്നതാണ് ഉചിതം.