Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 14നേക്കാള്‍ വിലക്കുറവ്; ഐഫോണ്‍ 15 വെറും 31,105 രൂപയ്ക്ക് വേണോ?

ആപ്പിളിന്‍റെ ഐഫോണ്‍ 15 വെറും 31,105 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ആമസോണിന്‍റെ വാഗ്ദാനം

Big offer Apple iPhone 15 available at just Rs 31105 on Amazon
Author
First Published Aug 10, 2024, 11:20 AM IST | Last Updated Aug 10, 2024, 11:23 AM IST

ഐഫോണ്‍ 16 സിരീസ് ഇറങ്ങുന്നതിന് മുന്നോടിയായി മുന്‍ മോഡലുകള്‍ക്ക് വില കുറയ്ക്കുകയാണ് ആപ്പിള്‍ കമ്പനി. ഇത് പ്രകാരം അടുത്തിടെ നിരവധി ഓഫറുകളാണ് ഐഫോണ്‍ 14, 15 സിരീസുകളിലെ മോഡലുകള്‍ക്ക് വന്നത്. ഇപ്പോല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ ഐഫോണ്‍ 15ന് ഗംഭീരനൊരു ഓഫര്‍ വന്നിരിക്കുന്നു. 

ആപ്പിളിന്‍റെ ഐഫോണ്‍ 15 വെറും 31,105 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ആമസോണിന്‍റെ വാഗ്ദാനം. പ്രത്യേക എക്‌സ്ചേഞ്ച് ഓഫറിലൂടെയാണിത്. ഇതോടെ ഐഫോണ്‍ 14നേക്കാള്‍ വിലക്കുറവ് ഐഫോണ്‍ 15ന് ലഭിക്കും. ഐഫോണ്‍ 15ന്‍റെ 128 ജിബി സ്റ്റോറേജ് ബ്ലൂ വേരിയന്‍റിന് 79,900 രൂപയാണ് ഇന്ത്യയിലെ യഥാര്‍ഥ വില. 11 ശതമാനം ഡിസ്‌കൗണ്ട് വരുമ്പോള്‍ 70,900 രൂപയായി ഐഫോണ്‍ 15ന്‍റെ വില കുറയും. നല്ല കണ്ടീഷനിലുള്ള നിങ്ങളുടെ പഴയ ഐഫോണ്‍ 14 എക്‌സ്ചേഞ്ച് ചെയ്‌താല്‍ 34650 രൂപയിലേക്ക് ഐഫോണ്‍ 15ന്‍റെ വില കൂടുതല്‍ താഴ്ത്താം. ഇതിന് പുറമെ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് 3545 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ട് കൂടിയുണ്ട്. ഇതോടെയാണ് ഐഫോണ്‍ 15 128 ജിബി സ്റ്റോറേജ് ബ്ലൂ വേരിയന്‍റിന്‍റെ വില 31,105 രൂപയായി കുറയുന്നത്.   

മികച്ച ക്യാമറയും പെര്‍ഫോര്‍മന്‍സും പുത്തന്‍ ഫീച്ചറുകളുമായി ആകര്‍ഷകമാണ് ഐഫോണ്‍ 15. ഫോണിന്‍റെ പിന്‍ഭാഗത്തെ പ്രധാന ക്യാമറ 48 എംപിയുടെതാണ്. 12 എംപി അള്‍ട്രാ വൈഡ്, 12 എംപി 2x ടെലിഫോട്ടോ, 12 എംപി മുന്‍ ക്യാമറ എന്നിവയാണ് മറ്റ് ക്യാമറ ഫീച്ചറുകള്‍. യുഎസ്‌ബി സി പോര്‍ട്ട്, പുതിയ ചിപ്‌സെറ്റ്, 6.1 ഇഞ്ച് ഡിസ്‌പ്ലെ, ഐപി68 റേറ്റിംഗ് എന്നിവയും ഉള്‍പ്പെടുന്ന ഐഫോണ്‍ 15 ആപ്പിള്‍ 2023ലാണ് പുറത്തിറക്കിയത്. 

Read more: ഫേസ്‌ബുക്കിന്‍റെ സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിച്ചത് ഒരു ഇന്ത്യക്കാരനാണ് എന്നറിയുമോ? സക്കര്‍ബര്‍ഗ് അന്ന് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios