മോട്ടറോളയുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായ മോട്ടോ ജി87 അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. മികച്ച ക്യാമറ പ്രകടനവും ഈടുനിൽക്കുന്ന ഡിസൈനുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

മോട്ടറോളയുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായ മോട്ടോ ജി87 അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. മികച്ച ക്യാമറ പ്രകടനവും ഈടുനിൽക്കുന്ന ഡിസൈനുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകൾ. 200 മെഗാപിക്സൽ പ്രധാന ക്യാമറയും 6.78 ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകൾ, മീഡിയടെക് ഡൈമൻസിറ്റി 6400 പ്രോസസർ, 5,200mAh ബാറ്ററി എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

മോട്ടോ ജി87-ന്റെ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് GBP 349.99 (ഏകദേശം 45,000 രൂപ) ആണ് വില നിശ്ചയിച്ചിരിക്കുന്നത്. യുകെയിലെ മോട്ടറോള വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത ഫോൺ, നിലവിൽ വെബ്സൈറ്റിൽ ലഭ്യമല്ല. വരും ആഴ്ചകളിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും ലഭ്യമാകും. പാന്റോൺ ഓവർച്ചർ, പാന്റോൺ ബ്ലൂ അറ്റോൾ എന്നീ പാന്റോൺ സർട്ടിഫൈഡ് നിറങ്ങളിലാണ് ഫോൺ എത്തുന്നത്.

120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K എക്സ്ട്രീം അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 10-ബിറ്റ് കളർ, 100 ശതമാനം ഡിസിഐ-P3 കളർ ഗാമറ്റ്, 5000 നിറ്റ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്. കൂടാതെ എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഇതിന് ലഭിച്ചിട്ടുണ്ട്.

6nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച മീഡിയടെക് ഡൈമൻസിറ്റി 6400 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി വരെ റാം ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ ഹെലോ യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രഫിക്കായി ഒഐഎസ് പിന്തുണയുള്ള 200MP പ്രധാന ക്യാമറയ്ക്കൊപ്പം 8MP അൾട്രാവൈഡ് ലെൻസും നൽകിയിട്ടുണ്ട്. 32MP ആണ് സെൽഫി ക്യാമറ. 2K വീഡിയോ റെക്കോർഡിംഗ് സൗകര്യവും ഫോണിലുണ്ട്.

5,200mAh ബാറ്ററിയുള്ള മോട്ടോ ജി87-ൽ 30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സൗകര്യമുണ്ട്. 5G, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, എൻഎഫ്‌സി കണക്റ്റിവിറ്റികൾ ലഭ്യമാണ്. IP66, IP68, IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുകളും മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും (MIL-STD-810H) ഫോണിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.