വൺപ്ലസ് 13 നെ അപേക്ഷിച്ച് വൺപ്ലസ് 15 ന്റെ ക്യാമറ മൊഡ്യൂൾ ഡിസൈൻ പൂർണ്ണമായും മാറ്റി. ഇപ്പോൾ ഒരു ചെറിയ ചതുര മൊഡ്യൂളിനുള്ളിൽ മൂന്ന് ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നു.

മൊബൈല്‍ ഫോണ്‍ പ്രേമികളുടെ വൺപ്ലസ് 15 നായുള്ള കാത്തിരിപ്പ് അവസാനിച്ചു. പ്രീമിയം സവിശേഷതകളാൽ സമ്പന്നമായ ഫ്ലാഗ്ഷിപ്പ് ഫോൺ ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കൾക്കായി കമ്പനി കഴിഞ്ഞദിവസം പുറത്തിറക്കിയിരിക്കുന്നു. ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് പ്രോസസർ, 165Hz റിഫ്രഷ് റേറ്റ്, ശക്തമായ 7300mAh ബാറ്ററി, 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ സവിശേഷതകൾ ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നു. പ്ലസ് മൈൻഡ്, എഐ റെക്കോർഡർ, ഗൂഗിൾ ജെമിനി എഐ, എഐ സ്‍കാൻ, എഐ പ്ലേലാബ് തുടങ്ങിയ നിരവധി എഐ സവിശേഷതകളോടെയാണ് ഈ ഫോൺ വരുന്നത്. ഈ ഫോണിന്റെ വകഭേദങ്ങൾ, വില, സവിശേഷതകൾ തുടങ്ങിയവ പരിശോധിക്കാം.

വൺപ്ലസ് 15 ന്റെ സവിശേഷതകൾ

വൺപ്ലസ് 13 നെ അപേക്ഷിച്ച് വൺപ്ലസ് 15 ന്റെ ക്യാമറ മൊഡ്യൂൾ ഡിസൈൻ പൂർണ്ണമായും മാറ്റി. ഇപ്പോൾ ഒരു ചെറിയ ചതുര മൊഡ്യൂളിനുള്ളിൽ മൂന്ന് ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നു. വൺപ്ലസ് 15 ൽ 6.78 ഇഞ്ച് FHD+ (1,272x2,772 പിക്സലുകൾ) 1.5K LTPO അമോലെഡ് ഡിസ്പ്ലേ ഉണ്ട്, ഇത് ഒന്നുമുതൽ 165Hz വരെ റീഫ്രെഷ് നിരക്കുകളും 1800 നിറ്റ്സ് പീക്ക് തെളിച്ചവും വാഗ്ദാനം ചെയ്യുന്നു. ഫ്ലെക്സിബിൾ ഓറിയന്റൽ ഒഎൽഇഡി പാനൽ 330Hz ടച്ച് സാമ്പിൾ നിരക്ക്, ഡോൾബി വിഷൻ, 100 ശതമാനം DCI-P3 കളർ ഗാമട്ട് എന്നിവ പിന്തുണയ്ക്കുന്നു.

വൺപ്ലസ് 15 ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഈ സ്‍മാർട്ട് ഫോമിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 840 ജിപിയു, 16 ജിബി വരെ എൽപിഡിഡിആർ 5എക്സ് റാം, 512 ജിബി വരെ യുഎഫ്എസ് 4.1 സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 16 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഈ വർഷം ഗെയിമിംഗിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. പുതിയ ഐസ് റിവർ വേപ്പർ കൂളിംഗ് സിസ്റ്റം ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ഗെയിമുകൾക്ക് 165 എഫ്പിഎസ് പിന്തുണയും ഇതിൽ ഉൾപ്പെടുന്നുവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വൺപ്ലസ് 15-ൽ f/1.8 അപ്പേർച്ചറും OIS-ഉം ഉള്ള 50MP 1/1.4" പ്രധാന പിൻ ക്യാമറയുണ്ട്. സജ്ജീകരണത്തിലെ മറ്റ് ക്യാമറകളിൽ f/1.8 അപ്പേർച്ചറും OIS-സപ്പോർട്ട് ചെയ്യുന്ന 3.5x ഒപ്റ്റിക്കൽ സൂമും ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും f/2.0 അപ്പേർച്ചറുള്ള 50MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു. 8K റെസല്യൂഷനിൽ വരെ വീഡിയോ റെക്കോർഡുചെയ്യാൻ കഴിയുന്ന ഹാസൽബ്ലാഡ്-ട്യൂൺ ചെയ്ത സിസ്റ്റവും വൺപ്ലസ് 15-ൽ ഉണ്ട്. മുൻവശത്ത്, ഫോണിന് f/2.4 അപ്പേർച്ചറുള്ള 32MP ഷൂട്ടർ ലഭിക്കുന്നു.

വൺപ്ലസ് 15 ന്റെ മറ്റൊരു പ്രത്യേകത അതിന്റെ വലിയ ബാറ്ററിയാണ്. 120W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 10W റിവേഴ്‌സ് വയർലെസ്, 5W റിവേഴ്‌സ് വയർഡ് ചാർജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 7,300mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് മാഗ്നറ്റ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. 13 മിനിറ്റിനുള്ളിൽ 5,000mAh ബാറ്ററി ചാർജ് ചെയ്യാനും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ആറ് മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകാനും ഫോണിന് കഴിയുമെന്ന് വൺപ്ലസ് പറയുന്നു.

ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IR ബ്ലാസ്റ്റർ, NFC, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ഈ ഫോണിന്റെ സവിശേഷതകളാണ്. ഡ്യുവൽ-ബാൻഡ് അല്ലെങ്കിൽ ട്രൈ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, GPS, BDS, GALILEO, QZSS (L1+L5), NavIC എന്നിവയ്‌ക്കൊപ്പം ഇത് പിന്തുണയ്ക്കുന്നു. വൺപ്ലസ് 15ന് 161.42x76.67x8.10 എംഎം അളവുകളും 211 ഗ്രാം ഭാരവുമുണ്ട്. മിക്ക മുൻനിര സ്മാർട്ട്‌ഫോണുകളിലും കാണപ്പെടുന്ന IP68 റേറ്റിംഗിന് പുറമേ വൺപ്ലസ് 15 ന് IP69K റേറ്റിംഗും ഉണ്ടെന്ന് വൺപ്ലസ് അവകാശപ്പെടുന്നു.

വൺപ്ലസ് 15 ഇന്ത്യയിലെ വിലയും നിറങ്ങളും ലഭ്യതയും

വൺപ്ലസ് 15 ന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 72,999 രൂപ മുതൽ വില ആരംഭിക്കുന്നു. അതേസമയം 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 79,999 രൂപ മുതൽ വില ആരംഭിക്കുന്നു. വൺപ്ലസ് 15 പുതിയ സാൻഡ് ഡ്യൂൺ കളർ ഓപ്ഷനിലും ലഭ്യമാണ്. ഇൻഫിനിറ്റ് ബ്ലാക്ക്, അൾട്രാ വയലറ്റ് നിറങ്ങളിലും ലഭ്യമാകും. ഫോണിന്റെ ഓപ്പൺ സെയിൽ നവംബർ 13 ന്, രാവിലെ 8 മണി മുതൽ ആമസോണിലും വൺപ്ലസ് ഓൺലൈൻ , ഓഫ്‌ലൈൻ സ്റ്റോറുകളിലും ആരംഭിച്ചു.

ഓഫറുകൾ

എച്ച്‍ഡിഎഫ്‍സി ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ അടിസ്ഥാന 12GB വേരിയന്റ് 68,999 രൂപ എന്ന വിലയ്ക്ക് വാങ്ങാം. 16GB വേരിയന്റ് 75,999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ, പരിമിതകാല ഓപ്പൺ സെയിൽ ഓഫറിന്റെ ഭാഗമായി, നേരത്തെ വാങ്ങുന്നവർക്ക് വൺപ്ലസ് നോർഡ് ബഡ്‍സ് 3 സൗജന്യമായി ലഭിക്കും. ലൈഫ് ടൈം ഡിസ്പ്ലേ വാറന്‍റി, 180 ദിവസത്തെ ഫോൺ റീപ്ലേസ്മെന്റ് പ്ലാൻ 4,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് തുടങ്ങിയ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.