120Hz റീഫ്രഷ് നിരക്കുള്ള 6.7 ഇഞ്ച് ക്യൂഎച്ച്ഡി+ സ്‌ക്രീനാണ് വണ്‍പ്ലസ് 10 പ്രോയ്ക്ക് ഉള്ളത്. എല്‍ടിപിഒ 2.0 പാനലാണ് ഇതില്‍ ഉൾക്കൊള്ളുന്നത്.
വണ്‍പ്ലസ് 10 പ്രോ (OnePlus 10 Pro) സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്‌സെറ്റുമായി ഇറങ്ങുന്ന ഈ സ്മാര്‍ട്ട് ഫോണില്‍ മെച്ചപ്പെട്ട പുതിയ ക്യാമറ പ്രത്യേകതകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വണ്‍പ്ലസ് പറയുന്നത്. വൺപ്ലസ് ബുള്ളറ്റ് വയർലെസ് സെഡ് 2 (Bullets Wireless Z2), വൺപ്ലസ് ബഡ്‌സ് പ്രോയുടെ (OnePlus Buds Pro) പുതിയ സിൽവർ കളര്‍ പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്പന്നങ്ങളുടെ പ്രത്യേകതകളും വില വിവരവും നോക്കാം.
വണ്‍പ്ലസ് 10 പ്രോ
120Hz റീഫ്രഷ് നിരക്കുള്ള 6.7 ഇഞ്ച് ക്യൂഎച്ച്ഡി+ സ്‌ക്രീനാണ് വണ്‍പ്ലസ് 10 പ്രോയ്ക്ക് ഉള്ളത്. എല്‍ടിപിഒ 2.0 പാനലാണ് ഇതില്‍ ഉൾക്കൊള്ളുന്നത്. എഎംഒഎല്‍ഇഡി പാനൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സംരക്ഷണത്തോടെയാണ് എത്തുന്നത്. ഫോണിന് 12ജിബി വരെ എല്‍പിഡിജിആര്‍ 5 റാമും 256ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഈ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കുന്നു.
ക്യാമറ പ്രത്യേകതയിലേക്ക് വന്നാല്‍, ഫോണിന് പുറകിൽ ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഉള്ളത്. അതിൽ 48എംപി സോണി ഐഎംഎക്സ്789 പ്രധാന സെൻസറും, 50എംപി അൾട്രാവൈഡ് സാംസങ് ഐഎസ്ഒസെല്‍ ജെഎന്‍1 സെന്‍സറും, 150-ഡിഗ്രി ഫീൽഡ് വ്യൂ, 8എംപി ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32എംപി സോണി ഐഎംഎക്സ്789 ഫ്രണ്ട് ക്യാമറയും ഉണ്ട്. 30/60/120എഫ്പിഎസ് 4K വീഡിയോ റെക്കോർഡിംഗും അല്ലെങ്കിൽ 24എഫ്പിഎസ് 8K വീഡിയോ റെക്കോർഡിംഗും വണ്‍പ്ലസ് 10 പ്രോ പിന്തുണയ്ക്കും.
വണ്‍പ്ലസ് 10 പ്രോ 5000എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. കൂടാതെ 80W ഫാസ്റ്റ് ചാര്‍ജിംഗ് ഇതില്‍ ലഭിക്കും. വണ്‍പ്ലസ് 10 പ്രോ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 12.1-ലാണ് പ്രവര്‍ത്തിക്കുന്നത്. ഫോണിന് മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കും.
വണ്‍പ്ലസ് 10 പ്രോ 8GB/128GB വേരിയന്റിന് 66,999 രൂപയ്ക്കും 12GB/256GB പതിപ്പിന് 71,999 രൂപയുമായിരിക്കും. രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന ഫോൺ ഏപ്രിൽ 5 മുതൽ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തും. അതേസമയം, വണ്‍പ്ലസ് വൺപ്ലസ് ബുള്ളറ്റ് വയർലെസ് സെഡ് 2 1,999 രൂപയ്ക്ക് ലഭ്യമാകും, മാജിക്കോ ബ്ലാക്ക്, ബീം ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ വരും.
വണ്‍പ്ലസ് ബഡ്‌സ് പ്രോയ്ക്ക് 9,990 രൂപ വിലയുള്ള ഒരു പുതിയ റേഡിയന്റ് സിൽവർ നിറവും വണ്‍പ്ലസ് പ്രഖ്യാപിച്ചു. ബുള്ളറ്റ് വയർലെസ് Z2, ബഡ്‌സ് പ്രോ സിൽവർ പതിപ്പ് എന്നിവയും ഏപ്രിൽ 5 മുതൽ തുറന്ന വിൽപ്പനയ്‌ക്കെത്തും.
