തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്കും, ട്രേഡ്-ഇന്‍ സൗകര്യവും വഴിയാണ് ഐഫോണ്‍ 16 അടക്കമുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിജയ് സെയില്‍സ് ഇപ്പോള്‍ 'ആപ്പിള്‍ ഡേയ്‌സ് സെയില്‍' പ്രത്യേക വില്‍പ്പനയില്‍ ഓഫര്‍ നല്‍കുന്നത്
ദില്ലി: ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് വിജയ് സെയില്‍സില്‍ വില്‍പ്പനക്കാലമാണിത്. ജനുവരി 4ന് അവസാനിക്കേണ്ടിയിരുന്ന 'ആപ്പിള്‍ ഡേയ്‌സ് സെയില്‍' വിജയ് സെയില്‍സ് അധികൃതര്‍ ജനുവരി എട്ടാം തീയതി വരെ നീട്ടി. 2024ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16 മോഡല്‍ 59,990 രൂപയ്‌ക്ക് ഇപ്പോള്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്കും, ട്രേഡ്-ഇന്‍ സൗകര്യവും വഴിയാണ് ഐഫോണ്‍ 16 അടക്കമുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ നല്‍കുന്നത്. ഐഫോണുകള്‍ക്ക് പുറമെ മാക്‌ബുക്ക്, ഐപാഡ്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്, ബീറ്റ്സ് ഡിവൈസുകള്‍ എന്നിവ വിജയ് സെയില്‍സ് ഓഫര്‍ വിലയില്‍ നല്‍കുന്നു.
വിവിധ ഐഫോണുകള്‍ക്ക് ലഭിക്കുന്ന വിലക്കിഴിവുകള്‍
ഐഫോണ്‍ 17 പ്രോ മാക്‌സ് (256 ജിബി)
വില്‍പ്പന വില: 139,990 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്: 4,000 രൂപ വരെ
അവസാന വില: 135,990 രൂപ
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ 17 പ്രോ (256 ജിബി)
വില്‍പ്പന വില: 126,990 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്: 4,000 രൂപ വരെ
അവസാന വില: 122,990 രൂപ
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ എയര്‍ (256 ജിബി)
വില്‍പ്പന വില: 95,990 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്: Rs 4,000 രൂപ വരെ
അവസാന വില: 91,990 രൂപ
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ 17 (256 ജിബി)
വില്‍പ്പന വില: 82,900 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്: 4,000 രൂപ വരെ (in-store only)
അവസാന വില: 78,900 രൂപ (in-store only)
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ 16 പ്ലസ് (128 ജിബി)
വില്‍പ്പന വില: 69,490 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്: 5,000 രൂപ വരെ
അവസാന വില: 64,490 രൂപ
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ 16 (128 ജിബി)
വില്‍പ്പന വില: 62,990 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്: 3,000 രൂപ വരെ
അവസാന വില: 59,990 രൂപ
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ 12ഇ (128 ജിബി)
വില്‍പ്പന വില: 51,490 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്: 4,000 രൂപ
അവസാന വില: 47,490 രൂപ
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
ഐഫോണ്‍ 15 (128 ജിബി)
വില്‍പ്പന വില: 52,990 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്: 2,000 രൂപ വരെ
അവസാന വില: 50,990 രൂപ
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ.



