വൺപ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ നവംബര്‍ മാസത്തില്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്യും. ഇന്ത്യയിലും സമാന തീയതിയിലായിരിക്കും ഫോണിന്‍റെ ലോഞ്ച് എന്ന് റിപ്പോര്‍ട്ട്. സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിലാണ് വണ്‍പ്ലസ് 15 വരിക.
ദില്ലി: വൺപ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണ്‍ ഈ മാസം ചൈനയിൽ പുറത്തിറങ്ങിയേക്കും. പിന്നാലെ ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെടും. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നവംബർ മൂന്നാം വാരത്തിൽ വൺപ്ലസ് 15 അന്താരാഷ്ട്ര വിപണികളിൽ എത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നവംബർ 13ന് ആഗോളതലത്തിൽ വൺ 15 ലോഞ്ച് ചെയ്യുമെന്നും അതേ ദിവസം തന്നെ ഇന്ത്യയിലും ലോഞ്ച് നടക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റ് ചൈനയിൽ പ്രീ-ഓർഡർ ചെയ്യാൻ ഇതിനകം ലഭ്യമാണ്.
സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5
പുതുതായി പുറത്തിറക്കിയ സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് വൺപ്ലസ് 15 നിര്‍മ്മിച്ചിരിക്കുന്നത്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 16 സ്‌കിൻ ഉള്ള സാൻഡ് ഡ്യൂൺ നിറത്തിൽ ഇത് ലഭ്യമാകും. 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഹാൻഡ്‌സെറ്റിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഗിളിന്‍റെ ജെമിനി എഐ മോഡലുകളുമായി ഓക്‌സിജൻ ഒഎസ് 16 സംയോജിപ്പിക്കുമെന്ന് വൺപ്ലസ് ഇന്ത്യ ഒരു എക്‌സ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചതും ആകാംക്ഷ സൃഷ്‌ടിക്കുന്നു. ഈ നീക്കം പുതിയ ഓൺ-ഡിവൈസ് എഐ കഴിവുകൾ ഫോണിന് നൽകും. കമ്പനിയുടെ പ്ലസ് മൈൻഡ് സവിശേഷത ഉപയോഗിച്ച് മൈൻഡ് സ്പേസ് ഹബ്ബിൽ നിന്ന് ഉപയോക്തൃ സംരക്ഷിച്ച ഉള്ളടക്കം ജെമിനി അസിസ്റ്റന്‍റിന് ആക്‌സസ് ചെയ്യാനുള്ള കഴിവ് ഇതിൽ ഉൾപ്പെടുന്നു.
ഓക്‌സിജൻ ഒഎസ് 16
ദൈനംദിന ജോലികൾ ലളിതമാക്കുന്നതിൽ എഐയുടെ പങ്ക് എടുത്തുകാണിച്ചുകൊണ്ട് "നിങ്ങളുടെ പ്ലാനർ, അസിസ്റ്റന്‍റ്, മാനേജർ- എല്ലാം ഒന്നിൽ" എന്ന ടാഗ്‌ലൈനോടെയാണ് വൺപ്ലസ് ഈ അപ്‌ഡേറ്റ് പോസ്റ്റ് ചെയ്‌തത്. മൈൻഡ് സ്‌പേസ് ആപ്പിൽ നിന്ന് നേരിട്ട് പ്രസക്തമായ വിവരങ്ങൾ എടുത്ത് ഒരു ഉപയോക്താവിന് ജെമിനിയോട് അഞ്ച് ദിവസത്തെ പാരീസ് യാത്ര ആസൂത്രണം ചെയ്യാൻ എങ്ങനെ ആവശ്യപ്പെടാമെന്നും വൺപ്ലസ് പ്രദർശിപ്പിച്ചു. പ്ലസ് മൈൻഡ് സവിശേഷത ഉപയോഗിച്ച് സംഭരിച്ചിരിക്കുന്ന ഉള്ളടക്കം ജെമിനിക്ക് എങ്ങനെ ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയുമെന്ന് ടീസർ കാണിക്കുന്നു. അതുവഴി വ്യക്തിഗതമാക്കിയ ജോലികൾ നിർവഹിക്കാൻ കഴിയും. അങ്ങനെ സ്വയം തിരയുന്നതിന്‍റെ ആവശ്യകത കുറയ്ക്കുന്നു. വരാനിരിക്കുന്ന ഓക്‌സിജൻ ഒഎസ് 16-നൊപ്പം വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിൽ ജെമിനി എഐ ഉള്ള മെച്ചപ്പെടുത്തിയ പ്ലസ് മൈൻഡ് സവിശേഷത ലഭ്യമാകും. എങ്കിലും ആഗോള വിപണികളിൽ ഓക്‌സിജൻ ഒഎസ് 16 അപ്‌ഡേറ്റിന്‍റെ ഔദ്യോഗിക റിലീസ് തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.



