Asianet News MalayalamAsianet News Malayalam

Realme GT Neo 2 Price Cut : റിയല്‍മീ ജിടി നിയോ 2വിന് വന്‍ വിലക്കുറവ്; പ്രത്യേകതകള്‍

നിയോ ഗ്രീന്‍, നിയോ ബ്ലൂ, നിയോ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റിയല്‍മീ ജിടി നിയോ 2 വരുന്നത്. നിയോ ഗ്രീന്‍ മികച്ചതായി കാണപ്പെടുന്ന വേരിയന്റാണ്, കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയില്‍ വന്ന ഫോണ്‍ ആണിത്.

Realme GT Neo 2 at Rs 3,000 off in Flipkart sale , this is deal
Author
New Delhi, First Published Jan 9, 2022, 8:20 AM IST

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബചത് ധമാല്‍ വില്‍പ്പനയില്‍ റിയല്‍മീക്ക് വന്‍ ഓഫര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രീമിയം ഫോണായ റിയല്‍മീ ജിടി നിയോ 2ന് 3,000 രൂപ കിഴിവ്. സ്നാപ്ഡ്രാഗണ്‍ 870 പ്രോസസര്‍-പവേര്‍ഡ് ഫോണിന്റെ വില അടിസ്ഥാന മോഡലിന് 28,999 രൂപയായി ഇതോടെ കുറഞ്ഞു. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഈ മോഡലിന്റെ ലോഞ്ച് വില 31,999 രൂപയാണ്. അതുപോലെ, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 35,999 രൂപയ്ക്ക് പകരം 32,999 രൂപയാകും.

നിയോ ഗ്രീന്‍, നിയോ ബ്ലൂ, നിയോ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റിയല്‍മീ ജിടി നിയോ 2 വരുന്നത്. നിയോ ഗ്രീന്‍ മികച്ചതായി കാണപ്പെടുന്ന വേരിയന്റാണ്, കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയില്‍ വന്ന ഫോണ്‍ ആണിത്. ഗെയിമുകളിലെ പ്രകടനത്തിലും നെറ്റ്ഫ്‌ലിക്‌സ് കാണുന്നതിലും ഫോണ്‍ അതിശയകരമായ പ്രകടനം പുറത്തെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്യാമറകള്‍ മികച്ചതാണ്, അതേസമയം ബാറ്ററി ബാക്കപ്പ് ഗംഭീരവും. അപ്പോള്‍, എന്തു കൊണ്ടും ഈ ഡീല്‍ ഒന്നു പരീക്ഷിക്കാവുന്നതാണ്.

റിയല്‍മീ ജിടി 2 പ്രോ, ജിടി 2 പുറത്തിറങ്ങി; കിടിലന്‍ വില

അള്‍ട്രാ പ്രീമിയം സെഗ്മെന്റിലേക്കുള്ള യുവ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക പ്രവേശനം അടയാളപ്പെടുത്തി റിയല്‍മീ ജിടി 2 പ്രോ ഒടുവില്‍ എത്തി. റിയല്‍മീ വളരെക്കാലമായി ജിടി 2 പ്രോയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിനാലാണ് ഫോണ്‍ മികച്ച സ്‌പെസിഫിക്കേഷനുമായി വരുന്നത്. അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസര്‍, മുന്‍നിര 50 മെഗാപിക്‌സല്‍ സോണി IMX766 ക്യാമറ, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുള്ള ഒരു AMOLED ഡിസ്‌പ്ലേയുണ്ട്. ചൈന എക്‌സ്‌ക്ലൂസീവ് ഇവന്റില്‍, റിയല്‍മീ ജിടി 2 ലോഞ്ച് ചെയ്തു. അതാണ് പരമ്പരയിലെ വാനില പതിപ്പ്. മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍ ആഗ്രഹിക്കാത്ത, എന്നാല്‍ കുറഞ്ഞ സ്‌പെസിഫിക്കേഷനുകളില്‍ മാത്രം ആവശ്യമുള്ളവര്‍ക്ക് ജിടി 2 അനുയോജ്യമാണ്. ജിടി 2 പ്രോയില്‍ നിന്നുള്ള റിയല്‍മീ ജിടി 2-ന്റെ സവിശേഷതകളില്‍ കാര്യമായ വ്യത്യാസമില്ല, എന്നാല്‍ രണ്ട് മോഡലുകളും തമ്മില്‍ ഗണ്യമായ വില വ്യത്യാസമുണ്ട് താനും.

റിയല്‍മീ ജിടി 2 പ്രോ 8ജിബി, 128 ജിബി വേരിയന്റിന് ഏകദേശം 45,800 രൂപയും, 8ജിബി, 256ജിബി വേരിയന്റിന് ഏകദേശം 49,340 രൂപയും, 12ജിബി, 512ജിബി മോഡലിന് ഏകദേശം 58,800 രൂപയുമാണ് വില. റിയല്‍മീ ജിടി 2 8ജിബി 128 ജിബിക്ക് ഏകദേശം 30,530 രൂപയും, 8ജിബി 256 ജിബിക്ക് ഏകദേശം 32,880 രൂപയുമാണ് വില.

റിയല്‍മീ ജിടി 2 പ്രോ ഒരു മുന്‍നിര ഫോണ്‍ ആണ്, അതിന്റെ സവിശേഷതകള്‍ ആ ലേബലിനെ ന്യായീകരിക്കുന്നു. 3216x1440 പിക്‌സല്‍ റെസല്യൂഷനുള്ള 6.7 ഇഞ്ച് സാംസങ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണിനുള്ളത്. ഈ ഡിസ്‌പ്ലേ ഒരു LTPO പാനല്‍ ഉപയോഗിക്കുന്നു, അത് ഉയര്‍ന്ന നിലവാരമുള്ള ഐഫോണ്‍ 13 പ്രോ മോഡലുകളിലും ഉണ്ട്. ഉള്ളടക്കം അനുസരിച്ച് റിഫ്രഷ് റേറ്റ് ചലനാത്മകമായി ക്രമീകരിക്കാന്‍ ഡിസ്‌പ്ലേയെ ഇത് അനുവദിക്കുന്നു. ഡിസ്പ്ലേ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പരിരക്ഷിച്ചിരിക്കുന്നു കൂടാതെ 1400 നിറ്റ്സ് പീക്ക് തെളിച്ചത്തെ പിന്തുണയ്ക്കുന്നു.

Follow Us:
Download App:
  • android
  • ios