റിയല്‍മിയുടെ ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ സ്മാർട്ട്‌ഫോൺ  തോര്‍ സിനിമയുടെ തീം നിറമായ നൈട്രോ ബ്ലൂ കളർ വേരിയന്റിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ദില്ലി: റിയല്‍മിയുടെ ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ ഇറക്കി. ( GT NEO 3 150W Thor: Love and Thunder Limited Edition) പുതിയ തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോൺ സാധാരണ ജിടി നിയോ 3 സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് പുതുക്കിയ കളര്‍ ഡിസൈനിലും കൂടാതെ പുതിയ 150 വാട്സ് ചാർജിംഗിലൂടെയുമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.

റിയല്‍മിയുടെ ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ സ്മാർട്ട്‌ഫോൺ തോര്‍ സിനിമയുടെ തീം നിറമായ നൈട്രോ ബ്ലൂ കളർ വേരിയന്റിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ 12 ജിബി റാമിലും 256 ജിബി സ്റ്റോറേജിലും ആണ് ഈ ഫോണ്‍ ലഭിക്കുക. 42,999 രൂപയാണ് വില.

2022 ജൂലൈ 13 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, റിയൽമി മെയിൻലൈൻ സ്റ്റോറുകൾ വഴി ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് ഓർഡറുകള്‍ നല്‍കിയാല്‍ 3,000 രൂപ കിഴിവ് ലഭിക്കും, ഇത് ഉപകരണത്തിന്റെ വില 39,999 രൂപയായി കുറയ്ക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇന്നലെ മുതൽ റിയൽമി ഡോട്ട് കോമില്‍ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാന്‍ സൌകര്യമുണ്ട്. 

മീഡിയടെക് ഡെമന്‍സിറ്റി 8100 5G എസ്ഒസിയാണ് ഇതിന്‍റെ ചിപ്പ്.- 6.7-ഇഞ്ച് ഫുൾ-എച്ച്ഡി പ്ലസ് 10-ബിറ്റ് എഎംഒഎല്‍ഇഡി 120 ഹെര്‍ട്സ് പാനലുമായാണ് ജിടി നിയോ 3 വരുന്നത്. 150വാട്സ് അൾട്രാഡാർട്ട് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളച്. ഇത് 12 ജിബി റാമും 512 ജിബി സ്റ്റോറേജും പായ്ക്ക് ചെയ്യുകയും ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് മുൻവശത്ത് 16 എംപി സെൽഫി ഷൂട്ടർ ഉണ്ട്, കൂടാതെ ട്രിപ്പിൾ റിയർ ക്യാമറയിൽ 50 എംപി പ്രൈമറി, 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ സെൻസർ എന്നിവയുണ്ട്.

വണ്‍പ്ലസ് നോര്‍ഡ് 3 ഇന്ത്യയില്‍ എത്തും; വിലയും പ്രത്യേകതകളും ഇങ്ങനെ

ഫാസ്റ്റ് ചാര്‍ജ്, സ്നാപ്ഡ്രാഗണ്‍ 888,സവിശേഷതകളുമായി റിയല്‍മി ജിടി 2 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം