ബജറ്റ്-ഫ്രണ്ട്‌ലി റിയല്‍മി നാര്‍സോ 80 ലൈറ്റ് 4ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഫീച്ചറുകളും പ്രത്യേകതകളും വിശദമായി

ദില്ലി: 90 ഹെര്‍ട്‌സ് ഡിസ്‌പ്ലെയും 6,300 എംഎഎച്ച് ബാറ്ററിയും സഹിതം ബജറ്റ്-ഫ്രണ്ട്‌ലി നാര്‍സോ 80 ലൈറ്റ് (Realme Narzo 80 Lite 4G) സ്‌മാര്‍ട്ട്‌ഫോണ്‍ റിയല്‍മി ഇന്ത്യയില്‍ പുറത്തിറക്കി. 4ജി സാങ്കേതികവിദ്യയിലുള്ള ഈ ഫോണിന്‍റെ വില 7,299 രൂപയിലാണ് ആരംഭിക്കുന്നത്. നാര്‍സോ 80 ലൈറ്റ് 5ജിയുടെ 4ജി വേരിയന്‍റ് എന്ന് ഈ ഹാന്‍ഡ്‌സെറ്റിനെ വിളിക്കാം. ഫോണിന്‍റെ പ്രത്യേകതകളും വേരിയന്‍റുകളും വിലയും വിശദമായി അറിയാം.

റിയല്‍മി നാര്‍സോ 80 ലൈറ്റ് 4ജി ഫീച്ചറുകള്‍, സ്പെസിഫിക്കേഷനുകള്‍

റിയല്‍മി യുഐ 6.0 അടിസ്ഥാനത്തില്‍ ആന്‍ഡ്രോയ്‌ഡ് 15-ലാണ് റിയല്‍മി നാര്‍സോ 80 ലൈറ്റ് 4ജി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം (നാനോ + നാനോ), 6.74 ഇഞ്ച് എച്ച്‌ഡി+ എല്‍സിഡി സ്ക്രീന്‍, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 180 ഹെര്‍ട്സ് ടച്ച് സാംപ്ലിംഗ് റേറ്റ്, 563 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, യുണിസോക് ടി7250 സോക്, ആറ് ജിബി വരെ റാം, 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, 16 ജിബി വരെ വെര്‍ച്വല്‍ റാം, എഐ ബൂസ്റ്റ്, എഐ കോള്‍ നോയിസ് റിഡക്ഷന്‍ 2.0, സ്‌മാര്‍ട്ട് ടച്ച്, ഒവി13ബി10 സെന്‍സര്‍ സഹിതം 13 എംപി പ്രൈമറി ക്യാമറ, ഒരു സെക്കന്‍ഡറി സെന്‍സര്‍, എസ്‌സി520സിഎസ് സെന്‍സര്‍ സഹിതം 5 എംപി സെല്‍ഫി ക്യാമറ, 4ജി, ബ്ലൂടൂത്ത് 5.2, വൈ-ഫൈ 5, ജിപിഎസ്, യുഎസ്‌ബി ടൈപ്പ്-സി, ഐപി54 റേറ്റിംഗ്, 201 ഗ്രാം ഭാരം, 6,300 എംഎഎച്ച് ബാറ്ററി, 15 വാട്സ് വയര്‍ഡ് ചാര്‍ജിംഗ്, 5 വാട്സ് വയര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗ് എന്നിവയാണ് റിയല്‍മി നാര്‍സോ 80 ലൈറ്റ് 4ജി മൊബൈല്‍ ഫോണിന്‍റെ പ്രധാന ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും.

റിയല്‍മി നാര്‍സോ 80 ലൈറ്റ് 4ജി വേരിയന്‍റുകളും വിലയും

റിയല്‍മി നാര്‍സോ 80 ലൈറ്റ് 4ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഇന്ത്യയിലെ വില 7,299 രൂപയിലാണ് ആരംഭിക്കുന്നത്. 4 ജിബി + 64 ജിബി റാം, സ്റ്റോറേജ് വേരിയന്‍റിന്‍റെ വിലയാണിത്. ഇതേ ഫോണിന്‍റെ 6 ജിബി + 128 ജിബി വേരിയന്‍റിന് 8,299 രൂപയാണ് വില. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഫോണിന് ഓഫര്‍ കമ്പനി ലഭ്യമാക്കിയിരിക്കുന്നു. റിയല്‍മി നാര്‍സോ 80 ലൈറ്റ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ 700 രൂപയുടെ വൗച്ചര്‍ ലഭിക്കും. ഇതോടെ ഫോണിന്‍റെ വില 6,599 രൂപ, 7,599 രൂപ എന്നിങ്ങനെയായി കുറയും. റിയല്‍മി നാര്‍സോ 80 ലൈറ്റ് 4ജി ജൂലൈ 28ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലാഷ് സെയില്‍ വഴി വാങ്ങാം. ഔദ്യോഗിക വില്‍പന ആരംഭിക്കുന്നത് ജൂലൈ 31ന് ഉച്ചയ്ക്ക് 12 മണിക്കാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Braking news Live