Asianet News MalayalamAsianet News Malayalam

ജിയോ ലാപ്ടോപ്പ് പുറത്തിറങ്ങി; വിലയാണ് ശരിക്കും ഞെട്ടിക്കുന്നത്

ജിയോ ലാപ്‌ടോപ്പ് 2GB LPDDR4X റാമിലാണ് എത്തുന്നത് എന്നാണ് സ്പെസിഫിക്കേഷൻ ഷീറ്റ് വെളിപ്പെടുത്തുന്നത്. ഈ ലാപ്പില്‍ റാം വിപുലീകരണം നടത്താന്‍ സാധിക്കില്ല. റാം 32 ജിബി ഇഎംഎംസി സ്റ്റോറേജുമായി പെയര്‍ ചെയ്തിട്ടുണ്ട്.

Reliance Jio launches its first laptop at 19500 Features and availability
Author
First Published Oct 5, 2022, 11:02 AM IST

ദില്ലി: റിലയൻസ് ജിയോ തങ്ങളുടെ ആദ്യത്തെ ലാപ്‌ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചു. സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (ജിഇഎം) പോർട്ടലിൽ ഈ ലാപ്ടോപ്പ് ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 11.6 ഇഞ്ച് നെറ്റ്‌ബുക്ക് എന്നാണ് ലാപ്ടോപ്പിന്‍റെ പേര്. ലാപ്‌ടോപ്പിന്റെ വില 19,500 രൂപയാണ്. 

ഇത് ഇതിനകം വിൽപ്പനയിലാണെങ്കിലും, എല്ലാവർക്കും ഇത് വാങ്ങാൻ കഴിയില്ല.  ജിഇഎം പോർട്ടൽ വഴി സർക്കാർ വകുപ്പുകൾക്ക് മാത്രമേ ഷോപ്പിംഗ് നടത്താൻ കഴിയൂ. ദീപാവലിക്ക് പൊതുജനങ്ങൾക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC) 2022 ആറാം പതിപ്പിൽ ജിയോബുക്ക് ഇതിനകം തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലെയ്‌സ് വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നതുപോലെ, ലാപ്‌ടോപ്പ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ഒക്ടാ-കോർ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം ജിയോ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്.

ജിയോ ലാപ്‌ടോപ്പ് 2GB LPDDR4X റാമിലാണ് എത്തുന്നത് എന്നാണ് സ്പെസിഫിക്കേഷൻ ഷീറ്റ് വെളിപ്പെടുത്തുന്നത്. ഈ ലാപ്പില്‍ റാം വിപുലീകരണം നടത്താന്‍ സാധിക്കില്ല. റാം 32 ജിബി ഇഎംഎംസി സ്റ്റോറേജുമായി പെയര്‍ ചെയ്തിട്ടുണ്ട്.

ഡിസ്‌പ്ലേയിലേക്ക് വരുമ്പോൾ ജിയോ ലാപ്‌ടോപ്പിന് 11.6 ഇഞ്ച് HD LED ബാക്ക്‌ലിറ്റ് ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയാണ് ഉള്ളത്. സ്‌ക്രീൻ നോൺ-ടച്ച് ആണ് കൂടാതെ 1366x768 പിക്‌സൽ റെസല്യൂഷനാണ് സ്ക്രീന് ഉള്ളത്. ഉപകരണത്തിലെ പോർട്ടുകളിൽ USB 2.0 പോർട്ട്, ഒരു USB 3.0 പോർട്ട്, HDMI പോർട്ട് എന്നിവയുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടുകളൊന്നും ഇതിൽ ലഭ്യമല്ല. എന്നിരുന്നാലും, ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ലഭ്യമാണ്.

ലാപ്‌ടോപ്പിലെ വയർലെസ് കണക്റ്റിവിറ്റിയെ Wi-Fi 802.11ac പിന്തുണയ്ക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഈ ഉപകരണത്തിൽ ബ്ലൂടൂത്ത് പതിപ്പ് 5.2 വരുന്നു. 4ജി മൊബൈൽ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും ഇത് പിന്തുണയ്ക്കുന്നു. ഡ്യുവൽ ഇന്റേണൽ സ്പീക്കറുകളും ഇരട്ട മൈക്രോഫോണുകളുമായാണ് ജിയോ ലാപ്‌ടോപ്പ് വരുന്നത്. ഒരു സ്റ്റാൻഡേർഡ് സൈസ് കീബോർഡും മൾട്ടി-ജെസ്റ്റർ പിന്തുണയുള്ള ടച്ച്പാഡും ഉണ്ട്. 

ബാറ്ററിയുടെ കാര്യത്തിൽ ജിയോ ലാപ്‌ടോപ്പിന് 55.1-60Ah ബാറ്ററി ശേഷിയുണ്ട്, 8 മണിക്കൂർ വരെ ബാക്കപ്പ് ഉണ്ട്. 1.2 കിലോഗ്രാം ഭാരമുള്ള ഉപകരണത്തിന് ഒരു വർഷത്തെ ബ്രാൻഡ് വാറന്റിയുണ്ട്.

6ജിയില്‍ ഇന്ത്യ ആയിരിക്കും മുന്‍നിരക്കാര്‍; കാരണം വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രി

ഇന്‍റർനെറ്റിന് ഇനി അതിവേഗം; ജിയോ 5G ഇന്ന് മുതൽ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവിടങ്ങളിൽ ആദ്യം
 

Follow Us:
Download App:
  • android
  • ios