ഇന്നെത്തും സാംസങ് ഗ്യാലക്സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്ര; ഇന്ത്യയിലെ വില ചോര്‍ന്നു!
സാംസങ് ഗ്യാലക്സി എസ്24 സിരീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്യാലക്സി എസ്25 മോഡല്‍ ഫോണുകളുടെ വില എത്ര ഉയരും?

സാന്‍ ജോസ്: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിനുള്ള മറുപടിയാകുമോ, അതോ ഐഫോണ്‍ 17 സിരീസിനുള്ള മുന്നറിയിപ്പാകുമോ സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ്? ടെക് ലോകം ആകാംക്ഷയോടെ മാസങ്ങളായി കാത്തിരിക്കുന്ന ഗ്യാലക്സി എസ്25 സിരീസ് ഇന്ന് സാംസങ് അവതരിപ്പിക്കാനിരിക്കുകയാണ്. ഇന്ത്യയിലും വലിയ പ്രചാരമുണ്ട് ഗ്യാലക്സി ഫോണുകള്‍ക്ക് എന്നതിനാല്‍ രാജ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും കാത്തിരിപ്പിലാണ്. ആഗോള ലോഞ്ചിന് മുന്നോടിയായി ഗ്യാലക്സി എസ്25 സിരീസിന്‍റെ ഇന്ത്യയിലെ വില വിവരം ചോര്‍ന്നു. എന്നാല്‍ സാംസങ് അധികൃതരോ വില്‍പന പങ്കാളികളോ സ്ഥിരീകരിച്ച വില പട്ടികയില്ലിത്.
സാംസങ് ഗ്യാലക്സി എസ്25, എസ്25+, എസ്25 അള്‍ട്ര എന്നിവയുടെ ഇന്ത്യയിലെ വില സൂചന
ലീക്കുകള്‍ പ്രകാരം സാംസങ് ഗ്യാലക്സി എസ്25 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്‍റെ ഇന്ത്യയിലെ വില ആരംഭിക്കുക 84,999 രൂപയിലാണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ബേസ് വേരിയന്‍റിന്‍റെ വിലയാണിത്. 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡല്‍ ഫോണിന് 94,999 രൂപയാകും. അതേസമയം ഗ്യാലക്സി എസ്25 പ്ലസിന്‍റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1,04,999 രൂപയും 512 ജിബി സ്റ്റോറേജിന് 1,14,999 രൂപയുമാകുമെന്നും ലീക്ക് സൂചിപ്പിക്കുന്നു. 1,34,999 രൂപയിലാണ് ഗ്യാലക്സി എസ്25 അള്‍ട്രയുടെ (12 ജിബി റാം + 256 ജിബി സ്റ്റോറേജ്) വില ആരംഭിക്കുക എന്നാണ് വിവരം. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് ഫോണിന് 1,44,999 രൂപയും 1 ടിബി സ്റ്റോറേജ് മോഡലിന് 1,64,999 രൂപയുമാകും എന്നുമാണ് സൂചന.
ഇന്ന് കാലിഫോര്‍ണിയയിലെ സാന്‍ ജോസ് വേദിയാവുന്ന പരിപാടിയിലാണ് ഗ്യാലക്സി എസ്25 സിരീസ് സാംസങ് പുറത്തിറക്കുന്നത്. ഗ്യാലക്സി എസ്25 സിരീസിന് പുറമെ മറ്റ് ചില ഗാഡ്ജറ്റുകളുടെ അവതരണവും പരിപാടിയില്‍ പ്രതീക്ഷിക്കുന്നു.
Read more: ഇന്നത്തെ താരമാവാന്‍ എസ്25 സിരീസ്, ഗ്യാലക്സി അണ്‍പാക്ഡ് 2025 ഇവന്‍റ് രാത്രി; ഇന്ത്യയില്‍ എങ്ങനെ കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം