ഇന്നത്തെ താരമാവാന്‍ എസ്25 സിരീസ്, ഗ്യാലക്സി അണ്‍പാക്ഡ് 2025 ഇവന്‍റ് രാത്രി; ഇന്ത്യയില്‍ എങ്ങനെ കാണാം

ഗ്യാലക്സി അണ്‍പാക്ഡ് 2025 ഇന്ന് രാത്രി നടക്കും, ഗ്യാലക്സി എസ്25 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ അവതരണമാണ് പരിപാടിയുടെ ഹൈലൈറ്റ് 

Samsung Galaxy Unpacked 2025 Today 22 01 2025 When and Where to watch Livestream in India

സാന്‍ ജോസ്: ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'സാംസങ് ഗ്യാലക്സി അണ്‍പാക്ഡ് 2025' ഇവന്‍റ് (Samsung Galaxy Unpacked 2025) ഇന്ന് നടക്കും. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് അണ്‍പാക്ഡ് ഇവന്‍റ് ആരംഭിക്കുക. ഗ്യാലക്സി എസ്25 സിരീസും മറ്റ് ആകര്‍ഷകമായ ഗാഡ്‌ജറ്റുകളും ഗ്യാലക്സി അണ്‍പാക്ഡ് 2025 ഇവന്‍റില്‍ സാംസങ് പുറത്തിറക്കും. 

ഗ്യാലക്സി അണ്‍പാക്ഡ് 2025ല്‍ എന്തൊക്കെ പ്രതീക്ഷിക്കാം? 

2025ല്‍ സാംസങ് ഗ്യാലക്സിയുടെ ആദ്യ ലോഞ്ച് ഇവന്‍റിനാണ് ഇന്ന് സാന്‍ ജോസ് സാക്ഷ്യം വഹിക്കുക. അടുത്ത തലമുറ ഗ്യാലക്സി ഡിവൈസുകളായ ഗ്യാലക്സി എസ്25 സിരീസിന്‍റെ അവതരണമാണ് പരിപാടിയുടെ ഹൈലൈറ്റ്. ഗ്യാലക്സി എസ്24 സിരീസിന്‍റെ പിന്‍ഗാമിയായി എത്തുന്ന ഗ്യാലക്സി എസ്25 ഫ്ലാഗ്ഷിപ്പ് സിരീസിന്‍റെ പ്രീ-റിസര്‍വ് ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് സിരീസിലുള്ളത്. സാംസങിന്‍റെ ആദ്യ എക്‌സ്‌റ്റെന്‍ഡ് റിയാലിറ്റി ഹെഡ്‌സെറ്റും ഇന്ന് ഗ്യാലക്സി അണ്‍പാക്ഡ് 2025 ഇവന്‍റിലൂടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. 

ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റ് എങ്ങനെ തത്സമയം കാണാം?

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11.30നാണ് സാംസങ് ഗ്യാലക്സി അണ്‍പാക്ഡ് 2025 ഇവന്‍റ് ആരംഭിക്കുക. ചടങ്ങ് സാംസങ് ന്യൂസ് റൂമും കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലും വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും തത്സമയം സ്ട്രീം ചെയ്യും.

ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും ക്വാല്‍കോമിന്‍റെ സ്നാപ്‌ഡ്രാഗണ്‍ എലൈറ്റ് 8 ചിപ്പിലാണ് വരികയെന്നാണ് സൂചന. എഐ ടൂളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫ്ലാഗ്ഷിപ്പ് ലെവല്‍ കരുത്തുറ്റ ചിപ്പാണിത്. 12 ജിബി റാമില്‍ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് ഡൈനാമിക് അമോല്‍ഡ് 2എക്സ് സ്ക്രീന്‍ പ്രതീക്ഷിക്കുന്നു. ഗ്യാലക്സി എസ്25 സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 4,000 എംഎഎച്ചും, എസ്25 പ്ലസ്, എസ്25 അള്‍ട്ര ഫോണുകള്‍ക്ക് യഥാക്രമം 4,900 എംഎഎച്ച്, 5,000 എംഎഎച്ച് ബാറ്ററിയുമാണ് വരാനിട. ഗ്യാലക്സി എസ്24 സിരീസില്‍ നിന്ന് ചില ഡിസൈന്‍ മാറ്റങ്ങള്‍ ഗ്യാലക്സി എസ്25 സിരീസ് ഫോണുകള്‍ക്കുണ്ടാകും. 

Read more: ചിപ്പ് മുതല്‍ ക്യാമറ വരെ; ഗ്യാലക്സി എസ്25ല്‍ കാത്തിരിക്കുന്ന അഞ്ച് വമ്പന്‍ അപ്‌ഡേറ്റുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios