വരുമെന്നത് സത്യമാകുന്നോ; ഗ്യാലക്സി എസ്25 സ്ലിം ബാറ്ററിയെ കുറിച്ച് പുതിയ ലീക്ക് പുറത്ത്
സാംസങ് ഗ്യാലക്സി എസ്25 സിരീസിലെ മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കപ്പാസിറ്റി കുറഞ്ഞ ബാറ്ററിയായിരിക്കും ഗ്യാലക്സി എസ്25 സ്ലിം മോഡലില്‍ വരിക എന്ന് സൂചന

ബെയ്‌ജിങ്: സാംസങ് ഗ്യാലക്സി എസ്25 സ്മാര്‍ട്ട്‌ഫോണ്‍ സിരീസ് ജനുവരി 22ന് പുറത്തിറക്കുമ്പോള്‍ ആകാംക്ഷയുണര്‍ത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സാംസങ് ഒരു സ്ലിം സ്മാര്‍ട്ട്‌ഫോണ്‍ കൂടി അന്നേ ദിനം പുറത്തിറക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ഗ്യാലക്സി എസ്25 സ്ലിം എന്നായിരിക്കും ഈ ഫോണിന്‍റെ പേര് എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഈ ഫോണിന് വലിയ കപ്പാസിറ്റിയുള്ള ബാറ്ററി വരില്ല എന്ന റൂമറാണ് ഒടുവിലായി വന്നിരിക്കുന്നത്.
സാംസങ് ജനുവരി 22-ാ തിയതി നടക്കുന്ന അണ്‍പാക്ഡ് ഇവന്‍റില്‍ ഗ്യാലക്സി എസ്25 സ്ലിം സ്മാര്‍ട്ട്ഫോണ്‍ മോഡല്‍ പുറത്തിറക്കുമോ? ആകാംക്ഷ മുറുകുന്നതിനിടെ ഈ ഫോണിന് കുറഞ്ഞ ബാറ്ററി കപ്പാസിറ്റിയാവും വരിക എന്ന് പുതിയ ലീക്കുകള്‍ സൂചിപ്പിക്കുന്നു. ഗ്യാലക്സി എസ്25 സ്ലിമ്മില്‍ 3000-4000 എംഎഎച്ചിന് ഇടയിലുള്ള ബാറ്ററിയാണ് വരിക എന്നാണ് സൂചന. ഇത് എസ്25 സിരീസിലെ മറ്റ് ഫോണുകളേക്കാള്‍ ചെറിയ ബാറ്ററി കപ്പാസിറ്റിയായിരിക്കും. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷനാണ് ഈ വിവരം പുറത്തുവിട്ടത്. 6.4 എംഎം മാത്രം കട്ടി വരുന്ന അള്‍ട്രാ സ്ലിം ഡിസൈനാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു.
ക്യാമറ മൊഡ്യൂള്‍ ഇല്ലാതെയാണ് 6.4 എംഎം കട്ടി ഗ്യാലക്സി എസ്25 സ്ലിമ്മിന് പറയപ്പെടുന്നത്. ക്യാമറ മൊഡ്യൂള്‍ സഹിതം പറയപ്പെടുന്നത് 8.3 എംഎം കട്ടിയും. സാധാരണയായി 8-10 മില്ലീമീറ്ററാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളുടെയും കട്ടി. അതേസമയം 6.7-ഓ 6.8-ഓ എംഎം വരുന്ന സ്ക്രീന്‍, മെറ്റല്‍ ഫ്രെയിം, ട്രിപ്പിള്‍ റീയര്‍ ക്യാമറ, അള്‍ട്രാ-തിന്‍ ബെസ്സല്‍സ്, സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, വണ്‍ യുഐ7, 12 ജിബി റാം എന്നിവയും ഗ്യാലക്സി എസ്25 സ്ലിം ഫോണിനുണ്ടാകും എന്ന് പറയപ്പെടുന്നു.
Read more: വില കുറച്ച് കടുക്കും; സാംസങ് ഗ്യാലക്സി എസ്25 സിരീസ് കാത്തിരിക്കുന്നവര്‍ക്ക് നിരാശ സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം