ചിപ്പ് മുതല്‍ ക്യാമറ വരെ; ഗ്യാലക്സി എസ്25ല്‍ കാത്തിരിക്കുന്ന അഞ്ച് വമ്പന്‍ അപ്‌ഡേറ്റുകള്‍
ഗ്യാലക്സി എസ്24ലുണ്ടായിരുന്നത് സ്നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറാണ്, എന്നാല്‍ എസ്25ലേക്ക് എത്തുമ്പോള്‍ കഥ മാറും

ജനുവരി 22നാണ് സാംസങ് ഏറ്റവും പുതിയ ഗ്യാലക്സി എസ്25 സിരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഗ്യാലക്സി എസ്24 ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈനിലടക്കം അപ്‌ഗ്രേഡുകള്‍ എസ്25ലുണ്ടാകും എന്നാണ് സൂചന. ഗ്യാലക്സി എസ്25ല്‍ പ്രതീക്ഷിക്കുന്ന നാല് പ്രധാന അപ്‌ഡേറ്റുകള്‍ ഇവയാണ്.
1. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഗ്യാലക്സി എസ്24 ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്25ല്‍ നേരിയ ഡിസൈന്‍ മാറ്റങ്ങളുണ്ടാകും. നേര്‍ത്ത ബെസ്സല്‍സോടെ അല്‍പം കൂടി വലിയ ഡിസ്പ്ലെ പ്രതീക്ഷിക്കാം.
2. പെര്‍ഫോമന്‍സ്, ഗ്യാലക്സി എഐ എന്നിവയും ഗ്യാലക്സി എസ്25ല്‍ ആകര്‍ഷകമാകാന്‍ പോകുന്ന ഘടകങ്ങളാണ്. സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റിലാണ് എസ്25 വരിക. ഗ്യാലക്സി എസ്24ലുണ്ടായിരുന്നത് സ്നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറാണ്. പുത്തന്‍ എഐ ഫീച്ചറുകളും ഗ്യാലക്സി എസ്25ന്‍റെ മാറ്റ് കൂട്ടും.
Read more: വരുമെന്നത് സത്യമാകുന്നോ; ഗ്യാലക്സി എസ്25 സ്ലിം ബാറ്ററിയെ കുറിച്ച് പുതിയ ലീക്ക് പുറത്ത്
3. ഗ്യാലക്സി എസ്25ല്‍ ക്യാമറ അപ്‌ഗ്രേഡുകള്‍ ഉറപ്പാണ്. എസ്24ല്‍ 50 എംപിയുടെ ഐസോസെല്‍ സെന്‍സറാണ് ഉണ്ടായിരുന്നതെങ്കില്‍ എസ്25ല്‍ വരാന്‍ സാധ്യത സോണി ലൈറ്റ്യ സെന്‍സറാണ്. കൂടുതല്‍ മെച്ചപ്പെട്ട ലൈറ്റും കളറും നല്‍കുന്ന സെന്‍സറാണിത്.
4. ബാറ്ററി ലൈഫിന്‍റെ കാര്യത്തിലും ഗ്യാലക്സി എസ്25ല്‍ അപ്‍ഡേഷന്‍ പ്രതീക്ഷിക്കാം. ഗ്യാലക്സി എസ്24ലെ 4,000 എംഎഎച്ച് ബാറ്ററി നിലനിര്‍ത്തിയാലും പുത്തന്‍ സ്നാപ്‌ഡ്രാഗണ്‍ ചിപ്പ് ബാറ്ററി ലൈഫ് കൂട്ടാനാണ് സാധ്യത. ഗ്യാലക്സി എസ്25ന്‍റെ ചാര്‍ജിംഗ് സ്പീഡ് സാംസങ് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
Read more: വില കുറച്ച് കടുക്കും; സാംസങ് ഗ്യാലക്സി എസ്25 സിരീസ് കാത്തിരിക്കുന്നവര്‍ക്ക് നിരാശ സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം