റെഡ്‍മി നോട്ട് 14 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വിലയുണ്ടായിരുന്ന ഈ ഫോൺ, ബാങ്ക്, കാർഡ് ഓഫറുകൾ സഹിതം 12,500 രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാം.
നിങ്ങൾ ഒരു ബജറ്റ് സ്‍മാർട്ട്‌ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടോ? ഇപ്പോഴിതാ വലിയ സ്‌ക്രീനും മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റും ഉള്ള റെഡ്‍മി നോട്ട് 14 വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. 18,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ സ്‍മാർട്ട് ഫോൺ നിലവിൽ കാർഡ്, ബാങ്ക് ഓഫറുകൾക്കൊപ്പം 12,500 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാം. ഈ ഓഫറിനെക്കുറിച്ച് വിശദമായി അറിയാം.
റെഡ്‍മി നോട്ട് 14 ഫ്ലിപ്പ്കാർട്ട് ഡീൽ
ഫ്ലിപ്‍കാർട്ടിൽ ഇപ്പോൾ വെറും 16,299 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാണ്. ഇത് യഥാർത്ഥ വിലയേക്കാൾ 2,700 രൂപ ഫ്ലാറ്റ് കിഴിവാണ്. ഇതിനുപുറമെ, ഫ്ലിപ്‍കാർട്ട് എസ്‌ബിഐ അല്ലെങ്കിൽ ഫ്ലിപ്‍കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപ വരെ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇത് വില 12,299 രൂപയായി കുറയ്ക്കുന്നു. പ്രതിമാസം 574 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകളും ഫ്ലിപ്‍കാർട്ട് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ ഗാഡ്‌ജെറ്റ് എക്സ്ചേഞ്ച് ചെയ്യാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് 42,000 രൂപ അധികമായി ലാഭിക്കാം.
റെഡ്‍മി നോട്ട് 14 സ്പെസിഫിക്കേഷൻസ്
റെഡ്‍മി നോട്ട് 14 ൽ 120Hz വരെ റീഫ്രെഷ് നിരക്കുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. അതോടൊപ്പം സൂര്യപ്രകാശത്തിൽ ഫോൺ 2,100 നിറ്റ്സ് പരമാവധി തെളിച്ചം കൈവരിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റ് ആണ് ഈ സ്‍മാർട്ട്ഫോണിന്‍റെ ഹൃദയം. ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ റെഡ്‍മി നോട്ട് 14 സ്‍മാർട്ട്‌ഫോണിൽ 50MP പ്രധാന ക്യാമറയും 2MP സെക്കൻഡറി അല്ലെങ്കിൽ സപ്പോർട്ടിംഗ് ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ക്യാമറയും ഈ ഉപകരണത്തിലുണ്ട്. 45W ചാർജിംഗ് പിന്തുണയുള്ള 5,110mAh ബാറ്ററിയാണ് ഈ സ്‍മാർട്ട് ഫോണിൽ ഉള്ളത്.


