പെഗാസസ് പോലുള്ള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുമോയെന്ന ആശങ്കയിലാണോ? അത്തരം ഭീതിയും വേണ്ട. കാരണം, നിങ്ങള്‍ ഉപയോഗിക്കുന്നത് ഐഫോണ്‍ ആണെങ്കില്‍ കൃത്യമായി ഇക്കാര്യം അവര്‍ ഉടമകളെ അറിയിക്കും.

രെങ്കിലും നിങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ? പെഗാസസ് (Pegasus) പോലുള്ള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് (Cyber Attack) ഇരയാകുമോയെന്ന ആശങ്കയിലാണോ? അത്തരം ഭീതിയും വേണ്ട. കാരണം, നിങ്ങള്‍ ഉപയോഗിക്കുന്നത് ഐഫോണ്‍ (IPhone) ആണെങ്കില്‍ കൃത്യമായി ഇക്കാര്യം അവര്‍ ഉടമകളെ അറിയിക്കും. ഈ ആക്രമണങ്ങള്‍ പരമ്പരാഗത മാല്‍വെയറില്‍ നിന്നോ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുന്ന സ്‌പൈവെയര്‍ പ്രോഗ്രാമുകളില്‍ നിന്നോ വ്യത്യസ്തമല്ല. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ആക്രമണങ്ങളില്‍, ആപ്പിളിന്റെ അഭിപ്രായത്തില്‍, പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, അറ്റോര്‍ണിമാര്‍ തുടങ്ങിയ പ്രത്യേക വ്യക്തികളാണുള്ളത്. അവര്‍ ഏറ്റെടുക്കുന്ന ജോലികളെ ലക്ഷ്യമിട്ടുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ വച്ചുള്ള ആക്രമണങ്ങള്‍ സാധാരണയായി കുറച്ച് ആളുകളെ ലക്ഷ്യം വച്ചുള്ളതാണ്. കൂടാതെ ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയുള്‍പ്പെടെ വിവിധ പ്ലാറ്റ്ഫോമുകളെ ഇത് ബാധിക്കുകയും ചെയ്യുന്നു.

ഇനി ഐഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതില്‍ ചാരപ്പണി ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ അറിയും. ഇത്തരത്തില്‍ ഹാക്കിങ് നടക്കുന്നുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളില്‍ നിന്ന് ഇമെയില്‍ വഴിയും ഐമെസേജ് വഴിയും അറിയിപ്പുകള്‍ അലേര്‍ട്ടുകളായി ലഭിക്കും. ആപ്പിള്‍ ഐഡി സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഇമെയില്‍ വിലാസത്തിലേക്കും ഫോണ്‍ നമ്പറിലേക്കും അറിയിപ്പ് അയയ്ക്കും. രണ്ടുതവണ പരിശോധിക്കണമെങ്കില്‍, 'appleid.apple.com' എന്നതിലേക്ക് നിങ്ങളുടെ ആപ്പിള്‍ ഐഡി ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

ഒരു ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും ആപ്പിള്‍ ഉപകരണങ്ങള്‍ അപഹരിക്കപ്പെട്ടാല്‍ ഇക്കാര്യത്തില്‍ 'മുന്നറിയിപ്പ്' പ്രദര്‍ശിപ്പിക്കും.

തായ്ലന്‍ഡ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആറ് സാമൂഹികപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും 'സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ആക്രമണങ്ങളുടെ' സാധ്യതയെക്കുറിച്ച് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയതായി പറയപ്പെടുന്നു. 'നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഒരു സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്ത ആക്രമണകാരി ഹൈജാക്ക് ചെയ്താല്‍, അവര്‍ക്ക് നിങ്ങളുടെ സ്വകാര്യ ഡാറ്റ, ആശയവിനിമയങ്ങള്‍, അല്ലെങ്കില്‍ ക്യാമറ, മൈക്രോഫോണ്‍ എന്നിവപോലും വിദൂരമായി ആക്സസ് ചെയ്യാന്‍ കഴിഞ്ഞേക്കും', ആപ്പിള്‍ പറയുന്നു.

ആപ്പിളിന്റെ അഭിപ്രായത്തില്‍, ഏതെങ്കിലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ ഫയലുകള്‍ തുറക്കാനോ ആപ്പുകളോ പ്രൊഫൈലുകളോ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഒരിക്കലും ആവശ്യപ്പെടില്ല. ആപ്പിള്‍ ഐഡി പാസ്വേഡോ വെരിഫിക്കേഷന്‍ കോഡോ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ സമര്‍പ്പിക്കാനോ ഒരിക്കലും ആവശ്യപ്പെടില്ല. ആപ്പിളില്‍ നിന്ന് നിങ്ങളുടെ ഐഡി വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന ഒരു സന്ദേശം ലഭിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരു ലിങ്ക് ക്ലിക്കുചെയ്യാന്‍ നിര്‍ദ്ദേശിച്ചാല്‍, അത് മിക്കവാറും ഒരു ഫിഷിംഗ് തട്ടിപ്പാണ്. നിങ്ങളുടെ ആപ്പിള്‍ ഐഡി കൂടുതല്‍ സുരക്ഷിതമാക്കാന്‍, എല്ലായ്‌പ്പോഴും ടുവേ ഓഥന്റിക്കേഷന്‍ ഉപയോഗിക്കുക.