ഫോണിന്റെ ഡിസ്‌പ്ലേ 6.89 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ 8 ജിബി റാമും രണ്ട് സ്‌റ്റോറേജ് ഓപ്ഷനുകളായ 128 ജിബി, 256 ജിബി എന്നിവയുമായി ജോടിയാക്കുമെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തി. 

ബീയജിംഗ്: കൊറോണ പടരുന്ന ചൈനയില്‍ എല്ലാ ഇവന്റുകളും സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ റദ്ദാക്കുമ്പോള്‍ വിവോ തങ്ങളുടെ പുതിച സ്മാര്‍ട്ട് ഫോണ്‍ മാര്‍ച്ച് 10-ന് പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചു. വിപണിയിലെത്തും മുന്നേ ശ്രദ്ധ നേടിയ 5ജി ഫോണ്‍ ആണിത്. ഇതില്‍ രണ്ട് സിമ്മും 5ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യും. നീണ്ട അഭ്യൂഹങ്ങള്‍ക്കു ശേഷമാണ് വിവോ നെക്‌സ് 3എസ് 5ജി മാര്‍ച്ച് 10 ന് ചൈനയില്‍ വിപണിയിലെത്തുന്നത്. 

ഫോണിന് എല്ലാ വശത്തും ബെസലുകളുണ്ടെന്നും പാനലില്‍ നോച്ച് അല്ലെങ്കില്‍ പഞ്ച്‌ഹോള്‍ ഇല്ലാത്ത വളഞ്ഞ ഡിസ്‌പ്ലേകള്‍ ഉണ്ടെന്നുമാണ് വിവരം. ഈ ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മനോഹരമായ വളഞ്ഞ ഡിസ്‌പ്ലേ വാങ്ങുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുണ്ട്. 

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ ആണ് ഇതിലുള്ളത്. ഫോണിന്റെ ഡിസ്‌പ്ലേ 6.89 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ 8 ജിബി റാമും രണ്ട് സ്‌റ്റോറേജ് ഓപ്ഷനുകളായ 128 ജിബി, 256 ജിബി എന്നിവയുമായി ജോടിയാക്കുമെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തി.

വിവോ നെക്‌സ് 3 എസ് 5 ജിക്ക് പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറയുണ്ടെന്നും സര്‍ട്ടിഫിക്കേഷന്‍ പേജ് കാണിക്കുന്നു, 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ 13 മെഗാപിക്‌സല്‍ ലെന്‍സുകള്‍ക്കും 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയ്ക്കും അടുത്തായി ഇരിക്കുന്നു. ഇതുവരെ കാണാത്ത ഓറഞ്ച് എന്ന പുതിയ നിറത്തിലാണ് ഫോണ്‍ വരുന്നത്. 

സാങ്കേതിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, നോണ്‍ഓട്ടോണമസ് (എന്‍എസ്എ), ഓട്ടോണമസ് (എസ്എ) സാങ്കേതികവിദ്യകളുള്ള ഇരട്ട 5 ജി മൊബൈല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. വിവോ നെക്‌സ് 3 ലെ 4500എംഎഎച്ച് ബാറ്ററി പായ്ക്കിനേക്കാള്‍ ചെറുതായി 4250 എംഎഎച്ച് ബാറ്ററിയാണ് ഇതിലുണ്ടാവുക.