വിവോ എക്‌സ്200ടി ഫോണില്‍ 6,200 എംഎഎച്ച് ബാറ്ററിയും 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗും ട്രിപ്പിള്‍ റിയര്‍ ക്യാമറയും ഉൾപ്പെടുന്നു. 40 വാട്‌സ് വയർലെസ് ചാർജിംഗും ഈ ഡിവൈസിൽ ലഭ്യമാണ്.

ദില്ലി: വിവോ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പുതിയ എക്‌സ്200ടി ഹാൻഡ്സെറ്റ് അവതരിപ്പിച്ചു. ഫീച്ചറുകളുടെ കരുത്തില്‍ എക്‌സ്200 എഫ്‌ഇയ്ക്ക് മുകളിലായി വരുന്ന ഈ സ്‍മാർട്ട്ഫോൺ സീസ് പിന്തുണയുള്ള ക്യാമറ, പുതിയ ഡിസൈൻ, മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്പ്, അമോലെഡ് പാനൽ എന്നിവ വാഗ്ദാനം ചെയ്യുന്നു. വിവോ എക്‌സ്200ടിയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 59,999 രൂപയിൽ വില ആരംഭിക്കുന്നു. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 69,999 രൂപയാണ് വില. ആക്‌സിസ്, എച്ച്ഡിഎഫ്‍സി, എസ്ബിഐ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് 5,000 രൂപ ബാങ്ക് കിഴിവും ലഭിക്കും. സ്റ്റെല്ലാർ ബ്ലാക്ക്, സീസൈഡ് ലിലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവോ എക്‌സ്200ടി സ്പെസിഫിക്കേഷനുകൾ

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോലെഡ് പാനലാണ് വിവോ എക്‌സ്200ടിയിൽ വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റും 12 ജിബി വരെ LPDDR5X അൾട്രായും 512 ജിബി വരെ യുഎഫ്‌എസ് 4.1 സ്റ്റോറേജും ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6,200 എംഎഎച്ച് ബാറ്ററിയും 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗും ഈ ഡിവൈസിൽ ഉൾപ്പെടുന്നു. 40 വാട്‌സ് വയർലെസ് ചാർജിംഗും ഈ ഡിവൈസിൽ ലഭ്യമാണ്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9400+ ആണ് വിവോ എക്‌സ്200ടിയുടെ ഹൃദയം. ഫ്ലാഗ്ഷിപ്പ് ഡൈമെൻസിറ്റി 9400 സോക് ഓവർക്ലോക്ക് ചെയ്തതും കൂടുതൽ ഒപ്റ്റിമൈസ് ചെയ്തതുമായ പതിപ്പാണിത്.

വിവോ എക്‌സ്200ടി ക്യാമറ സവിശേഷതകള്‍

ക്യാമറയുടെ കാര്യത്തിൽ വിവോ എക്‌സ്200ടി സ്‍മാർട്ടഫോൺ ഒഐഎസ് സഹിതമുള്ള 50 എംപി എല്‍വൈറ്റി702 മെയിൻ സെൻസർ, ജെഎന്‍1 വൈഡ്-ആംഗിൾ ലെൻസ്, 3എക്‌സ് ഒപ്റ്റിക്കൽ സൂമോടുകൂടിയ 50എംപി എല്‍വൈറ്റി 600 ടെലിഫോട്ടോ സെൻസർ എന്നിവയുമായാണ് വരുന്നത്. ഇവയെല്ലാം സീസ് ട്യൂൺ ചെയ്‌തിരിക്കുന്നു. 32എംപി ഫ്രണ്ട് ക്യാമറയും ഈ ഹാൻഡ്‍സെറ്റ് വാഗ്ദാനം ചെയ്യുന്നു. ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, ലേസർ ഫോക്കസ് സെൻസർ, ഫ്ലിക്കർ സെൻസർ, ഡ്യുവൽ-കളർ ടെമ്പറേച്ചർ സെൻസറുകൾ എന്നിവയും ഇതിൽ ലഭ്യമാണ്. ഐപി68, ഐപി69 പൊടി, ജല പ്രതിരോധം എന്നിവ ഈ ഹാൻഡെസ്റ്റിൽ ലഭിക്കുന്നു. വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, എൻ‌എഫ്‌സി കണക്റ്റിവിറ്റികളും ഇതിൽ ഉൾപ്പെടുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്