കൊച്ചി: വിവോ ആദ്യമായി  ഇൻ ഡിസ്പ്ലേ സെൽഫി ക്യാമറയുമായി Z1പ്രോ സ്മാർട്ഫോൺ വിപണിയിൽ എത്തിച്ചു.  ഇന്ത്യയിൽ ആദ്യമായി ക്വാൽകോം സ്നാപ്ഡ്രാഗൺ 712പ്രോസസ്സർ,  എഐ എഞ്ചിൻ സ്പോർട്സ് എന്നീ പ്രത്യേകതകൾ അടങ്ങുന്ന സ്മാർട്ഫോണാണ് വിവോ ഇസഡ് 1പ്രോ.  4GB+64GB, 6GB+64GB,  6GB+128GB എന്നിങ്ങനെ വിവോ Z 1പ്രോയുടെ വ്യത്യസ്തമായ മൂന്ന് പതിപ്പുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇവക്ക് യഥാക്രമം 14990,  16990,  17990 രൂപ എന്നിങ്ങനെയാണ് വില. 

ഇന്ത്യയിലെ ആദ്യമായി എത്തുന്ന 712എഐഇ സ്നാപ്ഡ്രാഗൺ പ്രോസസ്സർ,  4ജിബി /6ജിബി റാം 64ജിബി /128ജിബി റോം എന്നിവ അതിശയകരമായ വേഗതയും പ്രകടനവും സാധ്യമാക്കുന്നു. കൂടാതെ 10എൻഎം ഡിസൈനോടുകൂടിയ  64ബിറ്റ് സിപിയു ക്വാൽകൊം ക്രയോ 360,  2.3ജിഗാ ഹെട്സ് ക്ലോക്ക് സ്പീഡ്,  അഡ്രിനോ 616 ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് എന്നിവ സ്മാർട്ഫോണിന്റെ വേഗത പതിൻ മടങ്ങ് വർധിപ്പിക്കുന്നു.  6.53ഇഞ്ച് വലുപ്പമുള്ള വിശാലമായ ഫുൾ എച്ച്ഡി ഡിസ്പ്ലേ,  90.77ശതമാനം വരുന്ന സ്ക്രീൻ ബോഡി അനുപാതം,  എന്നിവ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. 

ഡിസ്പ്ലേയിൽ ഒളിഞ്ഞിരിക്കുന്ന 32എംപി ഇൻഡിസ്പ്ലെ ഫ്രണ്ട് ക്യാമറയാണ് ഒരു പ്രധാന സവിശേഷത.  16എംപി പ്രാഥമിക ക്യാമറ, 8എംപി സൂപ്പർ വൈഡ് ആംഗിൾ ക്യാമറ,  2എംപി ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്ന എഐ ട്രിപ്പിൾ റിയർ ക്യാമറയാണ് പിൻഭാഗത്ത്. 18വാട്സ് ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യയോടുകൂടിയ എളുപ്പത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന  5000എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററി ഏറെ നേരം തടസ്സങ്ങളില്ലാത്ത പ്രവർത്തനം ഉറപ്പുവരുത്തുന്നു. ഒടിജി റിവേഴ്‌സ് ചാർജിങ് സംവിധാനവും ഇസഡ് 1പ്രോയെ വ്യത്യസ്തമാക്കുന്നു. 

വിവോയുടെ പുതിയ മൾട്ടി ടർബോ എ ആർ ടി++ കോംപ്ലെയർ എൻഹാൻസ്മെന്റ്  സാങ്കേതിക വിദ്യ സ്മാർട്ഫോണിന്റെ മികച്ച പ്രകടനത്തിന് കരുത്തേകുന്നു.  ഫോണിന്റെയും അപ്ലിക്കേഷനുകളുടെയും വേഗത വർധിപ്പിക്കുന്നു.  നെറ്റ് ടർബോ നെറ്റ് വർക്ക് ആക്സിലറേഷൻ വഴി  മികച്ച നെറ്റ്‌വർക്ക് നില നിലനിർത്തുന്നു, ഒപ്പം  സെന്റർ ടർബോ പ്രോസസറിന്റെ പ്രവർത്തനം ഗെയിമിന്റെ സിപിയു,  മെമ്മറി എന്നിവയുടെ സുഗമമായ പ്രവർത്തനം  ഉറപ്പുവരുത്തുന്നു. 

മികച്ച ഗെയിമിംഗ് വിനോദത്തിനായി അൾട്രാ ഗെയിം മോഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.  മത്സര പ്രകടനത്തിന് മുൻ‌ഗണന നൽകുന്ന കോമ്പറ്റീഷൻ  മോഡ് ഉപയോഗിച്ച് ഇ-സ്പോർട്സ് കളിക്കാം.   4 ഡി ഗെയിമിംഗ് വൈബ്രേഷനും 3D സറൗണ്ടഡ്  ശബ്ദ സംവിധാനവും ഒരു യഥാർത്ഥ ഗെയിം രംഗം പോലെ പൂർണ്ണമായും അതിൽ മുഴുകാൻ സാധിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

നിബന്ധനകൾക്ക് വിധേയമായി ഐസിഐസിഐ ഡെബിറ്റ് കാർഡ്,  ക്രെഡിറ്റ്‌ കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ 750രൂപ ഡിസ്കൗണ്ട് ലഭ്യമാകും. വിവോ ഇന്ത്യ ഇ-സ്റ്റോറിൽ 6000രൂപ വിലമതിക്കുന്ന ജിയോ ആനുകൂല്യങ്ങളും ലഭ്യമാകും.