MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • 'സഞ്ജുവിന് ഹോം കമിംഗ്' സിംബാബ്‌വെക്കെതിരായ സൂപ്പര്‍-8 പോരില്‍ ഇന്ത്യൻ ടീമില്‍ 2 മാറ്റം, പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാര്‍ഥിവ് പട്ടേല്‍

'സഞ്ജുവിന് ഹോം കമിംഗ്' സിംബാബ്‌വെക്കെതിരായ സൂപ്പര്‍-8 പോരില്‍ ഇന്ത്യൻ ടീമില്‍ 2 മാറ്റം, പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാര്‍ഥിവ് പട്ടേല്‍

സിംബാബ്‌വെക്കെതിരായ നിർണായക സൂപ്പര്‍ 8 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം പാർഥിവ് പട്ടേൽ.

2 Min read
Author : Gopalakrishnan C
Published : Feb 23 2026, 01:54 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
മാറ്റം അനിവാര്യം
Image Credit : ANI

മാറ്റം അനിവാര്യം

സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ സുപ്രധാന മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം പാർഥിവ് പട്ടേൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ദയനീയ പരാജയത്തിന് പിന്നാലെ പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് പാർഥിവ് വ്യക്തമാക്കി.

29
സഞ്ജു തിരിച്ചുവരണം
Image Credit : X

സഞ്ജു തിരിച്ചുവരണം

വ്യാഴാഴ്ച ചെന്നൈയിൽ നടക്കാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണെയും അക്ഷർ പട്ടേലിനെയും പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

Related Articles

Related image1
'അവനെപ്പോലൊരു താരത്തെ പുറത്തിരുത്താൻ എങ്ങനെ തോന്നി'?, ഇങ്ങനെയാണെങ്കില്‍ ഗംഭീര്‍ വൈകാതെ പുറത്താവുമെന്ന് ശ്രീകാന്ത്
Related image2
'ചതിച്ചത് ബാറ്റിംഗ് നിര, അടിതെറ്റിയത് പവര്‍ പ്ലേയില്‍', ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
39
ഇടത് പ്രതിസന്ധിക്ക് പരിഹാരം
Image Credit : X@BCCI

ഇടത് പ്രതിസന്ധിക്ക് പരിഹാരം

ഓപ്പണിംഗിൽ ഇഷാന്‍കിഷനും അഭിഷേക് ശര്‍മയും ഇടംകൈയൻ ബാറ്റർമാരാണ്. ഇവര്‍ക്കുശേഷം വരുന്ന തിലക് വര്‍മയും ഇടം കൈയനാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്തണമെന്ന് പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

49
അഭിഷേകിനെ കൈവിടരുത്
Image Credit : Getty

അഭിഷേകിനെ കൈവിടരുത്

തുടർച്ചയായ മൂന്ന് ഡക്കുകൾക്ക് ശേഷം 15 റൺസ് നേടിയ അഭിഷേക് ശർമ്മയെ ടീമിൽ നിലനിർത്തണമെന്നാണ് പാർഥിവ് പറയുന്നത്. അഭിഷേകിനെയോ ഇഷാൻ കിഷനെയോ മാറ്റുന്നതിനോട് പാര്‍ത്ഥിവ് യോജിക്കുന്നില്ല. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന ഗംഭീറിന്‍റെ നിലപാടിനെ പാര്‍ത്ഥിവും പിന്തുണച്ചു.

59
പുറത്താകുക തിലക്
Image Credit : Getty

പുറത്താകുക തിലക്

സഞ്ജു ടീമില്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തുപോകുക മോശം ഫോമിലുള്ള അഭിഷേക് ശര്‍മയല്ലെന്നും പാര്‍ത്ഥിവ് പറഞ്ഞു. മോശം ഫോമിലുള്ള തിലക് വർമ്മയെ മാറ്റി പകരം സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്താനാണ് പാർഥിവ് നിർദ്ദേശിക്കുന്നത്.

69
സഞ്ജു ഓപ്പണറല്ല
Image Credit : Getty

സഞ്ജു ഓപ്പണറല്ല

സഞ്ജു ടീമിലെത്തിയാൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം. സഞ്ജു കളിക്കുന്നില്ലെങ്കിൽ ഇടം കൈയൻമാരുടെ ആധിക്യം മൂലമുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിലേക്ക് മാറണമെന്നും പാര്‍ത്ഥിവ് പറഞ്ഞു.

79
റാസയെ നേരിടാന്‍ സഞ്ജു മതി
Image Credit : Getty

റാസയെ നേരിടാന്‍ സഞ്ജു മതി

എതിർ ടീമിലെ ഓഫ് സ്പിന്നർമാരെ നേരിടാൻ ടോപ്പ് ഓർഡറിൽ സഞ്ജു) വരുന്നത് ഇന്ത്യക്ക് ഗുണകരമാകും. പ്രത്യേകിച്ച് സിംബാബ്‌വെ നായകൻ സിക്കന്ദർ റാസയെപ്പോലുള്ളവരെ നേരിടാൻ ഇത് അത്യാവശ്യമാണ്.

89
അക്ഷർ പട്ടേൽ തിരിച്ചുവരണം
Image Credit : AFP

അക്ഷർ പട്ടേൽ തിരിച്ചുവരണം

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ അക്ഷറിനെ പുറത്തിരുത്തിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ചെന്നൈയിലെ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് പകരം അക്ഷർ തന്നെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചുവരണമെന്ന് പാർഥിവ് പറഞ്ഞു. പലപ്പോഴും നിർണ്ണായക ഇന്നിംഗ്സുകൾ കളിക്കാൻ അക്ഷറിന് സാധിച്ചിട്ടുണ്ട്. ടീമിന്‍റെ സന്തുലിതാവസ്ഥയ്ക്കാണ് എപ്പോഴും മുൻഗണന നൽകേണ്ടതെന്നും പാർഥിവ് പറഞ്ഞു.

99
ഇന്ത്യക്ക് ജീവന്‍മരണപ്പോരാട്ടം
Image Credit : ANI

ഇന്ത്യക്ക് ജീവന്‍മരണപ്പോരാട്ടം

വ്യാഴാഴ്ച ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ നടക്കുന്ന മത്സരത്തിൽ സെമി സാധ്യത നിലനിര്‍ത്താൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ 8 പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ
സഞ്ജു സാംസൺ

Latest Videos
Recommended Stories
Recommended image1
ടി20 ലോകകപ്പ്: കളം അറിഞ്ഞ് കളിക്കാത്ത ഇന്ത്യ; സെമി എത്തിക്കുമോ ഈ ബാറ്റിങ് നിര?
Recommended image2
ടി20 ലോകകപ്പ്: സഞ്ജുവായിരുന്നു 'റൈറ്റ്', വിലയറിഞ്ഞ് ഇന്ത്യ; തിരുത്തുമോ ഗംഭീർ?
Recommended image3
'അവനെപ്പോലൊരു താരത്തെ പുറത്തിരുത്താൻ എങ്ങനെ തോന്നി'?, ഇങ്ങനെയാണെങ്കില്‍ ഗംഭീര്‍ വൈകാതെ പുറത്താവുമെന്ന് ശ്രീകാന്ത്
Related Stories
Recommended image1
'അവനെപ്പോലൊരു താരത്തെ പുറത്തിരുത്താൻ എങ്ങനെ തോന്നി'?, ഇങ്ങനെയാണെങ്കില്‍ ഗംഭീര്‍ വൈകാതെ പുറത്താവുമെന്ന് ശ്രീകാന്ത്
Recommended image2
'ചതിച്ചത് ബാറ്റിംഗ് നിര, അടിതെറ്റിയത് പവര്‍ പ്ലേയില്‍', ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved