- Home
- Sports
- Cricket
- റൂട്ടിന് മുന്നില്‍ റെക്കോഡുകള്‍ കടപുഴകുന്നു! സെഞ്ചുറി കാര്യത്തില്‍ മുന്നിലുള്ളത് പോണ്ടിംഗും കാലിസും സച്ചിനും
റൂട്ടിന് മുന്നില്‍ റെക്കോഡുകള്‍ കടപുഴകുന്നു! സെഞ്ചുറി കാര്യത്തില്‍ മുന്നിലുള്ളത് പോണ്ടിംഗും കാലിസും സച്ചിനും
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് സീനിയര്‍ താരം ജോ റൂട്ട്. മൂന്ന് സെഞ്ചുറിയുടെ അകമ്പടിയോടെ 537 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. ഇതോടെ ചില റെക്കോര്‍ഡുകളും റൂട്ടിനെ തേടിയെത്തിയിരുന്നു.

ഓവല്‍ ടെസ്റ്റില്‍ തന്റെ കരിയറിലെ 39-ാം സെഞ്ചുറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്.
നിലവില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയതാരങ്ങളില്‍ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ മറികടന്നു റൂട്ട്. 38 സെഞ്ചുറികളാണ് സംഗക്കാരയുടെ പേരിലുള്ളത്.
ഇനി റിക്കി പോണ്ടിംഗ് (41), ജാക്വസ് കാലിസ് (45), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (51) എന്നിവരണ് റൂട്ടിന് മൂന്നിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ 13-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു ഇംഗ്ലണ്ട് താരം ജോ റൂട്ട്.
ഇന്ത്യക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറികളുള്ള താരം കൂടിയാണ് റൂട്ട്. 11 സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് റൂട്ടിന് പിറകില്‍.
ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളില്‍ റൂട്ട് രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 13 സെഞ്ചുറികള്‍ നേടിയ സുനില്‍ ഗവാസ്‌ക്കറാണ് റൂട്ടിനൊപ്പം.
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടുന്ന താരം കൂടിയാണ് റൂട്ട്.