- Home
- Sports
- Cricket
- ഇഷാന്‍ കിഷനല്ല, അഭിഷേകല്ല, സൂര്യയുമല്ല, ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍ അപ്രതീക്ഷിത താരം
ഇഷാന്‍ കിഷനല്ല, അഭിഷേകല്ല, സൂര്യയുമല്ല, ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍ അപ്രതീക്ഷിത താരം
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, അഭിഷേക് ശർമ തുടങ്ങിയ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പിന്തള്ളി അപ്രതീക്ഷിതമായി മറ്റൊരു താരം ഇന്ത്യയുടെ ഇംപാക്ട് പ്ലേയർ മെഡൽ സ്വന്തമാക്കി.

എന്താണ് ഇംപാക്ട് പ്ലേയര്‍
ഓരോ മത്സരത്തിനും പരമ്പരക്കുംശേഷം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമില്‍ നല്‍കുന്ന ആദരമാണ് ഇംപാക്ട് പ്ലേയര്‍ മെഡലുകള്‍. മുമ്പ് ഓരോ മത്സരത്തിലെയും മികച്ച ഫീല്‍ഡര്‍ക്ക് ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് ഇത്തരത്തില്‍ മെഡലുകള്‍ നല്‍കിയിരുന്നു. ഇതിന് സമാനമായാണ് ഓരോ മത്സരത്തിലെയും പരമ്പരയിലെയും ഇംപാക്ട് പ്ലേയറെ ഡ്രസ്സിംഗ് റൂമില്‍ വെച്ച് തെരഞ്ഞെടുക്കുന്നത്.
റണ്‍വേട്ടയില്‍ സൂര്യ മുന്നില്‍
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ റണ്‍വേട്ടയില്‍ അഞ്ച് കളികളില്‍ 242 റണ്‍സുമായി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവായിരുന്നു. കരിയറില്‍ ആറാം തവണയാണ് സൂര്യകുമാര്‍ പരമ്പരയുടെ താരമാകുന്നത്. ഏഴ് തവണ പരമ്പരയുടെ താരമായിട്ടുളള കോലി മാത്രമെ ഇനി സൂര്യക്ക് മുന്നിലുള്ളു. എന്നാല്‍ സൂര്യല്ല ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍.
കിഷനും ഇംപാക്ടില്ല
നാലു മത്സരങ്ങളില്‍ ഒരു സെഞ്ചുറി അടക്കം 53.75 ശരാശരിയിലും 231.18 സ്ട്രൈക്ക് റേറ്റിലും 22 ഫോറും 16 സിക്സും പറത്തി 215 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍ മെഡല്‍ കിഷനും ലഭിച്ചില്ല.
അപ്പോള്‍ അഭിഷേകോ
റണ്‍വേട്ടയില്‍ ഇന്ത്യൻ താരങ്ങളില്‍ മുന്നാം സ്ഥാനത്ത് എത്തിയത് അഭിഷേക് ശര്‍മയായിരുന്നു. അഞ്ച് കളികളില്‍ 249.32 എന്ന കണ്ണഞ്ചിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ രണ്ട് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 182 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 16 ഫോറും 15 സിക്സും പറത്തിയ അഭിഷേക് ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ രണ്ടാമത്ത അര്‍ധസെഞ്ചുറിയും(14 പന്തില്‍) പരമ്പരയില്‍ കുറിച്ചെങ്കിലും അഭിഷേകും ഇന്ത്യയുടെ ഇംപാക്ട് പ്ലേയറായില്ലെന്നതാണ് ശ്രദ്ധേയം.
സിംഗ് ഈസ് കിംഗ്
പരമ്പരയില്‍ നാലു മത്സരങ്ങളില്‍ നിന്ന് ഒരു അഞ്ച് വിക്കറ്റ് പ്രകടനമടക്കം 8 വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗാണ് പരമ്പരയിലെ ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍ മെഡല്‍ സ്വന്തമാക്കിയത്. ഡ്രസ്സിംഗ് റൂമില്‍വെച്ച് ട്രെയിനിംഗ് അസിസ്റ്റന്‍റായ ഉദേനെക നുവാനാണ് അര്‍ഷ്ദീപിന് മെഡല്‍ സമ്മാനിച്ചത്.
Most wickets in the series ✅
Consistent impact ✅
🎥 Presenting our 𝗜𝗺𝗽𝗮𝗰𝘁 𝗣𝗹𝗮𝘆𝗲𝗿 𝗼𝗳 𝘁𝗵𝗲 𝗧𝟮𝟬𝗜 𝗦𝗲𝗿𝗶𝗲𝘀 with Training Assistant Udeneka Nuwan doing the honours 🏅🙌#TeamIndia | #INDvNZ | @arshdeepsinghh | @IDFCFIRSTBankpic.twitter.com/e22OsVU2Yk— BCCI (@BCCI) February 1, 2026
സിക്സര്‍ കിംഗായത് അഭിഷേകല്ല
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറടിച്ച താരം അഭിഷേക് ശര്‍മയല്ലെന്നതും ശ്രദ്ധേയമാണ്. കാര്യവട്ടത്ത് 10 സിക്സുകള്‍ അടക്കം പരമ്പരയില്‍ നാലു കളികളില്‍ 16 സിക്സുകളാണ് ഇഷാന്‍ കിഷന്‍ പറത്തിയത്. അഞ്ച് മത്സരങ്ങള്‍ കളിച്ച 15 സിക്സുകളാണ് അഭിഷേക് ശര്‍മ പറത്തിയത്.
ശരാശരിയില്‍ മുന്നില്‍ റിങ്കു
പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി ഇന്ത്യയുടെ റിങ്കു സിംഗിനാണ്. അഞ്ച് കളികളില്‍ മൂന്ന് ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്ത റിങ്കു 2 തവണ നോട്ടൗട്ടയാതുള്‍പ്പെടെ 91 റൺസടിച്ച് 91 റണ്‍സ് ബാറ്റിംഗ് ശരാശരി സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

