റാഷിദ് ഖാൻ എട്ടാമത്, ഏഷ്യാ കപ്പിനുമുമ്പ് ബൗളര്‍മാരുടെ ടി20 റാങ്കിംഗ് അറിയാം
അടുത്തമാസം യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന ടീമുകളിലെ ബൗളര്‍മാരുടെ ടി20 റാങ്കിംഗ് എങ്ങനെയെന്ന് നോക്കാം.

ബൗളർമാരുടെ റാങ്കിംഗില്‍ മുന്നിലാര്
അടുത്തമാസം യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്ന ടീമുകളിലെ ബൗളര്‍മാരുടെ ടി20 റാങ്കിംഗ് എങ്ങനെയെന്ന് നോക്കാം.
റാഷിദിന് പഴയ പ്രതാപമില്ല
ദീര്‍ഘകാലം ടി20 റാങ്കിംഗില്‍ ഒന്നാമതായിരുന്ന അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ പുതിയ ടി20 റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ്.
ഹസരങ്കയും പിന്നില്‍
പന്തുകൊണ്ടും ബാറ്റുകൊണ്ടും സംഭാവന നല്‍കാന്‍ കഴിയുന്ന ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക ടി20 റാങ്കിംഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ്.
നൂര്‍ അഹമ്മദ് ആദ്യ 100ൽ ഇല്ല
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മിന്നിയ നൂര്‍ അഹമ്മദ് ടി20 റാങ്കിംഗില്‍ ആദ്യ നൂറിൽ പോലുമില്ല.
അര്‍ഷ്ദീപ് ഒമ്പതാമത്
ട20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ അര്‍ഷ്ദീപ് സിംഗ് ടി20 റാങ്കിംഗില്‍ ഒമ്പതാ സ്ഥാനത്താണ്.
ഇന്ത്യൻ താരങ്ങളില്‍ മുന്നില്‍ വരുണ്‍
നാലാം സ്ഥാനത്തുള്ള വരുണ്‍ ചക്രവര്‍ത്തിയാണ് ടി20 റാങ്കിംഗില്‍ നിലവില്‍ മുന്നിലുള്ള ഇന്ത്യൻ ബൗളര്‍.
ബുമ്രക്കും വീഴ്ച
കഴിഞ്ഞവര്‍ഷത്തെ ടി20 ലോകകപ്പിൽ കളിച്ചശേഷം ഇന്ത്യക്കായി ടി20 മത്സരങ്ങളില്‍ കളിച്ചിട്ടില്ലാത്ത പേസര്‍ ജസ്പ്രീത് ബുമ്ര ബൗളിംഗ് റാങ്കിംഗില്‍ 42-ാം സ്ഥാനത്താണ്.
ഏഷ്യാ കപ്പ് അടുത്ത മാസം മുതൽ
അടുത്തമാസം ഒമ്പതിന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം
ഏഷ്യാ കപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 14നാണ്. സെപ്റ്റംബര്‍ 19ന് ഇന്ത്യ-ഒമാന്‍ മത്സരം നടക്കും.

