MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • 3 മാറ്റങ്ങൾ ഉറപ്പ്, വൈഭവ് വന്നാൽ പുറത്താകുക സഞ്ജുവോ ഇഷാന്‍ കിഷനോ?, ജീവൻമരണപ്പോരിന് ഇന്ത്യയിറങ്ങുമ്പോൾ വമ്പൻ മാറ്റങ്ങൾ

3 മാറ്റങ്ങൾ ഉറപ്പ്, വൈഭവ് വന്നാൽ പുറത്താകുക സഞ്ജുവോ ഇഷാന്‍ കിഷനോ?, ജീവൻമരണപ്പോരിന് ഇന്ത്യയിറങ്ങുമ്പോൾ വമ്പൻ മാറ്റങ്ങൾ

അയര്‍ലന്‍ഡിനെതിരായ നിര്‍ണായകമായ രണ്ടാം ടി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ആദ്യ മത്സരത്തിലെ തോല്‍വിയെ തുടര്‍ന്ന് ശിവം ദുബെ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവര്‍ക്ക് സ്ഥാനം നഷ്ടമായേക്കാം. 

2 Min read
Author : Gopalakrishnan C
Published : Jun 27 2026, 05:36 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ജീവന്‍മരണപ്പോരാട്ടം
Image Credit : ANI

ജീവന്‍മരണപ്പോരാട്ടം

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരം അയര്‍ലന്‍ഡ് ജയിച്ചതിനാല്‍ രണ്ടാം മത്സരം തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
അഭിഷേക് തുടരും
Image Credit : Getty

അഭിഷേക് തുടരും

ആദ്യ മത്സരത്തില്‍ 20 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ രണ്ടാം മത്സരത്തിലും ഓപ്പണറായി തുടരും. ആദ്യ മത്സരത്തില്‍ അഭിഷേക് മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

310
സഞ്ജുവിന്‍റെ സ്ഥാനം തുലാസില്‍
Image Credit : Getty

സഞ്ജുവിന്‍റെ സ്ഥാനം തുലാസില്‍

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറാൻ അവസരമൊരുക്കണമെന്ന മുറവിളി ശക്തമാണെങ്കിലും ഒരു മത്സരത്തിലെ പരാജയം കൊണ്ട് സഞ്ജുവിനെ മാറ്റാനിടയില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിലും സഞ്ജു ഓപ്പണറായി തുടരും.

410
ഇടം കൈയന്‍മാരുടെ ബാഹുല്യം
Image Credit : Getty

ഇടം കൈയന്‍മാരുടെ ബാഹുല്യം

സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റി വൈഭവിന് അവസരം നല്‍കിയാല്‍ ടോപ് ത്രീയിലെ മൂന്ന് പേരും ഇടം കൈയന്‍മാരാവും. പിന്നീട് വരുന്ന തിലക് വര്‍മയും ശിവം ദുബെയും വാഷിംഗ്ടണ്‍ സുന്ദറുമെല്ലാം ഇടം കൈയന്‍മാരാണെന്നതിനാല്‍ വലം കൈയന്‍ ബാറ്ററായ സഞ്ജുവിനെ മാറ്റാനിടയില്ലെന്നാണ് കരുതുന്നത്.

510
ഇഷാന്‍ കിഷനും ഭീഷണി
Image Credit : ANI

ഇഷാന്‍ കിഷനും ഭീഷണി

മൂന്നാം നമ്പറില്‍ ആദ്യ മത്സരത്തില്‍ 1 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തി ഇഷാന്‍ കിഷനും രണ്ടാം മത്സരം നിര്‍ണായകമാണ്. അയര്‍ലന്‍ഡിനെതിരെ രണ്ടാം മത്സരത്തില്‍ തിളങ്ങിയില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ പുറത്തിരിക്കേണ്ടി വന്നേക്കാം.

610
ശിവം ദുബെ പുറത്തേക്ക്
Image Credit : Getty

ശിവം ദുബെ പുറത്തേക്ക്

മധ്യനിരയില്‍ ഫിനിഷറായി ഇറങ്ങി നിരാശപ്പെടുത്തി ശിവം ദുബെ നാളെ പുറത്താകാനാണ് സാധ്യത. പകരം മുംബൈയുടെ യുവ ഓള്‍ റൗണ്ടര്‍ സൂര്യാൻഷ് ഷെഡ്ഗെ ഇന്ത്യുടെ പ്ലേയിംഗ് ഇലവനിലെത്താന്‍ ഇടയുണ്ട്. മികച്ച മീഡിയം പേസറുമാണ് ഷെഡ്ഗെ.

710
സുന്ദറിനും പണി കിട്ടും
Image Credit : ANI

സുന്ദറിനും പണി കിട്ടും

ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരാശപ്പെടുത്തി വാഷിംഗ്ടണ്‍ സുന്ദറിന് പകരം സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ രവി ബിഷ്ണോയിക്ക് ഇന്ത്യ അവസരം നല്‍കിയേക്കും. ആദ്യ മത്സരത്തില്‍ 12 പന്തില്‍ 9 റണ്‍സെടുത്ത സന്ദര്‍ ഒരോവറില്‍ 19 റണ്‍സും വഴങ്ങി.

810
പ്രസിദ്ധിനും ഇടമില്ല
Image Credit : Social Media

പ്രസിദ്ധിനും ഇടമില്ല

ആദ്യ മത്സരത്തില്‍ നാലോവറില്‍ 57 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തിയ പേസര്‍ പ്രസിദ്ധ് കൃഷ്ണക്കും രണ്ടാം മത്സരത്തില്‍ ഇടമുണ്ടാക്കില്ലെന്നാണ് സൂചന.

910
പ്രിന്‍സിന് അരങ്ങേറ്റം
Image Credit : X/@BCCI

പ്രിന്‍സിന് അരങ്ങേറ്റം

പ്രസിദ്ധ് കൃഷ്ണക്ക് പകരം ഐപിഎല്ലില‍ മിന്നിയ പ്രിന്‍സ് യാദവിന് നാളെ അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. പ്രിന്‍സ് യാദവ് കളിച്ചില്ലെങ്കില്‍ മുഹമ്മദ് സിറാജാകും പ്രസിദ്ധിന് പകരം ഇറങ്ങുക.

1010
 ഇന്ത്യയുടെ സാധ്യതാ ഇലവന്‍
Image Credit : Getty

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സൂര്യാൻശ് ഷെഡ്ഗെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
'അവൻ തൊട്ടുപിന്നാലെയുണ്ട്, ഒരൊറ്റ പിഴവ് മതി' സഞ്ജുവിനും അഭിഷേകിനും മുന്നറിയിപ്പുമായി മഞ്ജരേക്കർ
Recommended image2
കോലിക്കും ഗില്ലിനും ശേഷം ശ്രേയസ് അയ്യര്‍! അയര്‍ലന്‍ഡിനെതിരെ തോല്‍വിക്ക് പിന്നാലെ മോശം റെക്കോഡ്
Recommended image3
'ഓസീസിനെതിരെ ആക്രമണം തന്നെ മുഖ്യായുധം'; വെല്ലുവിളി ഏറ്റെടുത്ത് ജെമീമ റോഡ്രിഗസ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved