- Home
- Sports
- Cricket
- കോലിക്കും രോഹിത്തിനും പിന്നാലെ സുപ്രധാന നേട്ടം സ്വന്തമാക്കാന്‍ സഞ്ജു സാംസണ്‍; അതിന് വേണ്ടത് വെറും നാല് റണ്‍സ്
കോലിക്കും രോഹിത്തിനും പിന്നാലെ സുപ്രധാന നേട്ടം സ്വന്തമാക്കാന്‍ സഞ്ജു സാംസണ്‍; അതിന് വേണ്ടത് വെറും നാല് റണ്‍സ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര ഇന്ന് തുടങ്ങാനിരിക്കെ ഇന്ത്യന്‍ താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകള്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം നടക്കുന്നത് കട്ടക്കിലാണ്. രാത്രി ഏഴിനാണ് മത്സരം.

സൂര്യകുമാര്‍ യാദവ്
59 റണ്‍സ് കൂടി നേടിയാല്‍ സൂര്യകുമാര്‍ യാദവിന് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാം. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
400 സിക്‌സറുകള്‍
6 സിക്‌സുകള്‍ നേടിയാല്‍ സൂര്യകുമാറിന് ടി20യില്‍ 400 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാം. വിരാട് കോലിയും രോഹിത് ശര്‍യും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ശുഭ്മാന്‍ ഗില്‍
ശുഭ്മാന്‍ ഗില്ലിന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കാന്‍ വേണ്ടത് 163 റണ്‍സ്.
തിലക് വര്‍മ
നാല് റണ്‍സ് നേടിയാല്‍ തിലക് വര്‍മ ടി20 ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടും.
ഹാര്‍ദിക് പാണ്ഡ്യ
2 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഹാര്‍ദിക് പാണ്ഡ്യ ടി20യില്‍ 100 വിക്കറ്റെന്ന നേട്ടം പൂര്‍ത്തിയാക്കും.
അര്‍ഷ്ദീപ് സിംഗ്
പുരുഷ ടി20യില്‍ ഈ നാഴികക്കല്ല് പിന്നിട്ട ഏക ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിംഗാണ്.
അക്സര്‍ പട്ടേല്‍
47 റണ്‍സ് നേടിയാല്‍ പുരുഷ ടി20യില്‍ 3500 റണ്‍സും 250-ലധികം വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ അക്‌സര്‍ പട്ടേലിന് സാധിക്കും.
ഹാര്‍ദിക് പാണ്ഡ്യ
ഹാര്‍ദിക് പാണ്ഡ്യ 140 റണ്‍സ് നേടുകയും 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്താല്‍ ടി20യില്‍ 2000 റണ്‍സും 100 വിക്കറ്റും സ്വന്തം പേരിലാവും.
സഞ്ജു സാംസണ്‍
5 റണ്‍സ് നേടിയാല്‍ പുരുഷ ടി20യില്‍ സഞ്ജു സാംസണിന് 1000 റണ്‍സ് തികയ്ക്കാം.
സഞ്ജു 8000ലേക്ക്
ടി20യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാന്‍ സഞ്ജുവിന് സാധിക്കും. അതിന് വേണ്ടത് നാല് റണ്‍സ് മാത്രം.
സഞ്ജു എലൈറ്റ് പട്ടികയിലേക്ക്
വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
ജസ്പ്രിത് ബുമ്ര
ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ജസ്പ്രിത് ബുമ്രയ്ക്ക് ടി20യില്‍ 100 വിക്കറ്റ് നേട്ടം ആഘോഷിക്കാം.