MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • വൈഭവിനെയും പ്രഭ്‌സിമ്രാനെയും മറികടന്ന് റണ്‍വേട്ടക്കാരില്‍ ടോപ് 10ൽ തിരിച്ചെത്തി സഞ്ജു, കുതിച്ചുയര്‍ന്ന് മിച്ചൽ മാര്‍ഷ്

വൈഭവിനെയും പ്രഭ്‌സിമ്രാനെയും മറികടന്ന് റണ്‍വേട്ടക്കാരില്‍ ടോപ് 10ൽ തിരിച്ചെത്തി സഞ്ജു, കുതിച്ചുയര്‍ന്ന് മിച്ചൽ മാര്‍ഷ്

ലക്നൗവിനെതിരായ മത്സരത്തിന് ശേഷം ഐപിഎൽ റൺവേട്ടക്കാരിൽ സഞ്ജു സാംസൺ ആദ്യ പത്തിൽ തിരിച്ചെത്തി. ചെന്നൈക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മിച്ചൽ മാർഷും ടോപ് 10ൽ ഇടം പിടിച്ചു.

2 Min read
Author : Gopalakrishnan C
Published : May 16 2026, 11:34 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
സഞ്ജു വീണ്ടും ടോപ് 10ൽ
Image Credit : ANI

സഞ്ജു വീണ്ടും ടോപ് 10ൽ

ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസണ്‍.

Add Asianetnews as a Preferred SourcegooglePreferred
29
 ലക്നൗവിനെതിരെ നിരാശ
Image Credit : X/@mufaddal_vohra

ലക്നൗവിനെതിരെ നിരാശ

ലക്നൗവിനെതിരെ മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി പറത്തി 5 പന്തില്‍ 12 റണ്‍സെടുത്ത സഞ്ജുവിന് പക്ഷെ 20 പന്തില്‍ 20 റണ്‍സെ നേടാനായുള്ളു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ആകാശ് സിംഗിന്‍റെ പന്തിലാണ് സഞ്ജു വീണത്.

39
റണ്‍വേട്ടക്കാരില്‍ എട്ടാമത്
Image Credit : ANI

റണ്‍വേട്ടക്കാരില്‍ എട്ടാമത്

20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്.

49
അടിച്ചുകയറി മിച്ചല്‍ മാര്‍ഷ്
Image Credit : X

അടിച്ചുകയറി മിച്ചല്‍ മാര്‍ഷ്

ഇന്നലെ ചെന്നൈക്കെതിരെ 38 പന്തില്‍ 90 റണ്‍സെടുത്ത് വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ പത്തിലെത്തിയതാണ് മറ്റൊരു മാറ്റം. 12 മത്സരങ്ങളില്‍ 467 റണ്‍സുമായി ആറാം സ്ഥാനത്താണ് മാര്‍ഷ്.

59
മാറ്റമില്ലാതെ ടോപ് 5
Image Credit : ANI

മാറ്റമില്ലാതെ ടോപ് 5

റണ്‍വേട്ടക്കാരില്‍ ടോപ് 5ല്‍ മാറ്റമൊന്നുമില്ല. ഹെന്‍റിച്ച് ക്ലാസന്‍(508), സായ് സുദര്‍ശൻ(501), വിരാട് കോലി(484), അഭിഷേക് ശര്‍മ(481), കെ എല്‍ രാഹുല്‍(477) എന്നിവരാണ് ടോപ് ഫൈവിലുള്ളത്.

69
കിഷനും ശ്രേയസിനും വീഴ്ച
Image Credit : ANI

കിഷനും ശ്രേയസിനും വീഴ്ച

സഞ്ജുവും മിച്ചല്‍ മാര്‍ഷും ടോപ് 10ല്‍ എത്തിയതോടെ തിരിച്ചടിയേറ്റത് ഹൈദരാബാദിന്‍റെ ഇഷാന്‍ കിഷനും പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കുമാണ്. 12 മത്സരങ്ങളില്‍ 420 റണ്‍സുള്ള ഇഷാന്‍ കിഷന്‍ പതിമൂന്നാം സ്ഥാനത്തും 12 മത്സരങ്ങളില്‍ 396 റണ്‍സുള്ള ശ്രേയസ് അയ്യര്‍ പതിനാലാം സ്ഥാനത്തുമാണ്.

79
ഓറഞ്ച് ക്യാപ് തലയിലാക്കാൻ സുദർശൻ
Image Credit : ANI

ഓറഞ്ച് ക്യാപ് തലയിലാക്കാൻ സുദർശൻ

ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ തിളങ്ങിയാല്‍ 501 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന് മുന്നിലെത്താന്‍ അവസരമുണ്ട്. 467 റണ്‍സുമായി ഏഴാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ടോപ് ഫൈവിലെത്താൻ ഇന്ന് അവസരമുണ്ട്.

89
പര്‍പ്പിള്‍ ക്യാപ് ഭുവിയുടെ തലയില്‍
Image Credit : ANI

പര്‍പ്പിള്‍ ക്യാപ് ഭുവിയുടെ തലയില്‍

വിക്കറ്റ് വേട്ടക്കാരില്‍ ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് തലപ്പത്ത്. 12 മത്സങ്ങളില്‍ 22 വിക്കറ്റമായാണ് ഭുവനേശ്വര്‍ കുമാര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

99
പ്രിൻസ് യാദവിനും അൻഷുല്‍ കാംബോജിനും നിരാശ
Image Credit : ANI

പ്രിൻസ് യാദവിനും അൻഷുല്‍ കാംബോജിനും നിരാശ

ഇന്നലത്തെ മത്സരത്തില്‍ തിളങ്ങിയിരുന്നെങ്കില്‍ പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലെത്താന്‍ അവസരമുണ്ടായിരുന്ന ലക്നൗവിന്‍റെ പ്രിന്‍സ് യാദവിനും ചെന്നൈയുടെ അന്‍ഷുല്‍ കാംബോജിനും വിക്കറ്റൊന്നും വീഴ്ത്തനാവാഞ്ഞത് തിരിച്ചടിയായി. 19 വിക്കറ്റുമായി കാംബോജ് മൂന്നാമതും 16 വിക്കറ്റുമായി പ്രിന്‍സ് യാദവ് നാലാമതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഐപിഎൽ ഹൈലൈറ്റ്സ്
ഐ.പി.എൽ
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
96 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബിയും ഗുജറാത്തും, ചെന്നൈയുടെ സാധ്യതകള്‍ കൂപ്പുകുത്തി, രാജസ്ഥാനും പഞ്ചാബിനും പുതുജീവൻ
Recommended image2
ഐപിഎൽ ചരിത്രത്തില്‍ ആദ്യം, നാണക്കേടിന്റെ റെക്കോർഡുമായി ചെന്നൈ പേസര്‍ അൻഷുൽ കംബോജ്
Recommended image3
സൂപ്പര്‍ ജയന്‍റായി മിച്ചല്‍ മാര്‍ഷ്, 38 പന്തില്‍ 90, ചെന്നൈയെ വീഴ്ത്തി ലക്നൗ, സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഇരുട്ടടി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved