MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • 'കുൽദീപിനെ വിശ്വസിക്കണമായിരുന്നു'; മില്ലറുടെ പിഴവിന് ഡൽഹി വലിയ വില നല്‍കേണ്ടിവരുമെന്ന് സ്റ്റെയ്നും റായുഡുവും

'കുൽദീപിനെ വിശ്വസിക്കണമായിരുന്നു'; മില്ലറുടെ പിഴവിന് ഡൽഹി വലിയ വില നല്‍കേണ്ടിവരുമെന്ന് സ്റ്റെയ്നും റായുഡുവും

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഡേവിഡ് മില്ലർ അവസാന ഓവറിൽ സിംഗിൾ എടുക്കാൻ വിസമ്മതിച്ചത് ഡൽഹി ക്യാപിറ്റൽസിന് ഒരു റണ്ണിന്റെ തോൽവിക്ക് കാരണമായി. 

2 Min read
Author : Gopalakrishnan C
Published : Apr 09 2026, 10:44 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
മില്ലറുടെ പിഴവ്
Image Credit : ANI

മില്ലറുടെ പിഴവ്

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അവസാന നിമിഷം കൈവിട്ട വിജയം ഡൽഹി ക്യാപിറ്റൽസിന് സീസണിൽ വലിയ വില നൽകേണ്ടി വരുമെന്ന് മുൻ താരങ്ങളായ ഡെയ്‌ൽ സ്റ്റെയ്നും അമ്പാട്ടി റായുഡുവും. അവസാന പന്തിനു തൊട്ടുമുമ്പ് സിംഗിൾ എടുക്കാൻ വിസമ്മതിച്ച ഡേവിഡ് മില്ലറുടെ തീരുമാനം വൻ പിഴവാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

29
'എന്നെ വിശ്വസിക്കൂ' എന്ന് കുൽദീപ് പറഞ്ഞു, പക്ഷേ...
Image Credit : X

'എന്നെ വിശ്വസിക്കൂ' എന്ന് കുൽദീപ് പറഞ്ഞു, പക്ഷേ...

അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ എടുക്കാൻ കുൽദീപ് യാദവ് തയ്യാറായിരുന്നുവെന്നും എന്നാൽ മില്ലർ അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും റായുഡു വെളിപ്പെടുത്തി.

Related Articles

Related image1
പടിക്കല്‍ കലമുടച്ച് ഡേവിഡ് മില്ലര്‍, നിര്‍ണായ നിമിഷത്തില്‍ ഉന്നംതെറ്റാതെ ജോസേട്ടൻ, അവസാന പന്തില്‍ സംഭവിച്ചത്
Related image2
'മില്ലറുടെ ആ തീരുമാനം ഞങ്ങൾക്ക് ജയത്തിലേക്കുള്ള വഴി തുറന്നു'; അവസാന പന്തിലെ തന്ത്രത്തെക്കുറിച്ച് ശുഭ്മാൻ ഗിൽ
39
മില്ലര്‍ മനസ് മാറ്റി
Image Credit : ANI

മില്ലര്‍ മനസ് മാറ്റി

ആ പന്തിന് മുമ്പ് അവർ തമ്മിൽ സംസാരിച്ചിരുന്നു. കളി എങ്ങനെയെങ്കിലും ടൈ ആക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാൽ മില്ലർ അവസാന നിമിഷം മനസ്സ് മാറ്റി. ഡൽഹിയെ സംബന്ധിച്ച് ഇത് നിർഭാഗ്യകരമാണ് - അമ്പാട്ടി റായുഡു പറഞ്ഞു.

49
അമിത ആത്മവിശ്വാസം തിരിച്ചടിയായി
Image Credit : X

അമിത ആത്മവിശ്വാസം തിരിച്ചടിയായി

തൊട്ടുമുമ്പ് 106 മീറ്റർ സിക്സർ അടിച്ച ആത്മവിശ്വാസത്തിലായിരുന്നു മില്ലർ. എന്നാൽ കുൽദീപിന്റെ ബോഡി ലാംഗ്വേജ് നോക്കിയാൽ 'എന്നെ വിശ്വസിക്കൂ' എന്ന് അദ്ദേഹം മില്ലറോട് പറയുന്നത് വ്യക്തമായിരുന്നു.

59
ബുദ്ധിപരമായി നീങ്ങണമായിരുന്നു
Image Credit : X

ബുദ്ധിപരമായി നീങ്ങണമായിരുന്നു

ലഭിക്കുന്ന റണ്ണുകൾ എടുത്തുകൊണ്ട് കളി ആദ്യം ടൈ ആക്കുകയായിരുന്നു വേണ്ടത്. കുൽദീപിനെ വിശ്വസിക്കാമായിരുന്നു. ഈ ഒരു റണ്ണിന്‍റെ വ്യത്യാസം പ്ലേ ഓഫ് യോഗ്യതയെ വരെ ബാധിച്ചേക്കാം.

69
കൈവിട്ട കളി
Image Credit : ANI

കൈവിട്ട കളി

76 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടും കെ.എൽ രാഹുലിന്‍റെ തകർപ്പൻ 92 റൺസും ഡൽഹിക്ക് വിജയപ്രതീക്ഷ നൽകിയിരുന്നു. അവസാന ഓവറുകളിൽ മുഹമ്മദ് സിറാജിനെതിരെ 23 റൺസ് അടിച്ചെടുത്ത് മില്ലർ കളി ഡൽഹിക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്തു. എന്നാൽ രണ്ട് പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ, അഞ്ചാം പന്തിൽ മില്ലർ റൺ എടുക്കാതിരുന്നത് തിരിച്ചടിയായി.

79
ഉന്നംതെറ്റാതെ ജോസേട്ടൻ
Image Credit : X

ഉന്നംതെറ്റാതെ ജോസേട്ടൻ

അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ കുൽദീപ് യാദവ് റണ്ണിനായി ഓടിയെങ്കിലും ജോസ് ബട്ലറുടെ കൃത്യതയാർന്ന ത്രോയിൽ റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ ഡൽഹിക്ക് ഒരു റണ്ണിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

89
വലിയ വില നല്‍കേണ്ടിവന്നേക്കാം
Image Credit : ANI

വലിയ വില നല്‍കേണ്ടിവന്നേക്കാം

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലായിരുന്ന ഡൽഹിക്ക് ഈ തോൽവി കനത്ത പ്രഹരമാണ്. ടൂർണമെന്‍റിന്‍റെ അവസാന ഘട്ടത്തിൽ പ്ലേ ഓഫ് യോഗ്യത നിർണ്ണയിക്കുമ്പോൾ ഈ ഒരു റണ്ണിന്‍റെ നഷ്ടം വലിയ സ്വാധീനം ചെലുത്തുമെന്ന് സ്റ്റെയ്നും റായുഡുവും മുന്നറിയിപ്പ് നൽകുന്നു.

99
ആത്മവിശ്വാസത്തെ ബാധിക്കും
Image Credit : ANI

ആത്മവിശ്വാസത്തെ ബാധിക്കും

താരതമ്യേന എളുപ്പത്തിൽ ജയിക്കാമായിരുന്ന കളി തോൽക്കുന്നത് ടീമിന്‍റെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്നും സ്റ്റെയ്ൻ കൂട്ടിചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഐ.പി.എൽ
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
'മില്ലറുടെ ആ തീരുമാനം ഞങ്ങൾക്ക് ജയത്തിലേക്കുള്ള വഴി തുറന്നു'; അവസാന പന്തിലെ തന്ത്രത്തെക്കുറിച്ച് ശുഭ്മാൻ ഗിൽ
Recommended image2
പടിക്കല്‍ കലമുടച്ച് ഡേവിഡ് മില്ലര്‍, നിര്‍ണായ നിമിഷത്തില്‍ ഉന്നംതെറ്റാതെ ജോസേട്ടൻ, അവസാന പന്തില്‍ സംഭവിച്ചത്
Recommended image3
മില്ലറുടെയും രാഹുലിന്‍റെയും പോരാട്ടം പാഴായി, അവസാന പന്തിൽ 1 റണ്ണിന്‍റെ നാടകീയ ജയം; ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്
Related Stories
Recommended image1
പടിക്കല്‍ കലമുടച്ച് ഡേവിഡ് മില്ലര്‍, നിര്‍ണായ നിമിഷത്തില്‍ ഉന്നംതെറ്റാതെ ജോസേട്ടൻ, അവസാന പന്തില്‍ സംഭവിച്ചത്
Recommended image2
'മില്ലറുടെ ആ തീരുമാനം ഞങ്ങൾക്ക് ജയത്തിലേക്കുള്ള വഴി തുറന്നു'; അവസാന പന്തിലെ തന്ത്രത്തെക്കുറിച്ച് ശുഭ്മാൻ ഗിൽ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved