- Home
- Sports
- Cricket
- ഗില്ലിന് എതിരാളികളില്ല, റണ്‍വേട്ടയില്‍ രാഹുലിനെ പിന്നിലാക്കി റൂട്ട്, പന്തിനെ പിന്നിലാക്കി ബ്രൂക്ക്, വിക്കറ്റ് കൊയ്ത്തില്‍ സിറാജ്
ഗില്ലിന് എതിരാളികളില്ല, റണ്‍വേട്ടയില്‍ രാഹുലിനെ പിന്നിലാക്കി റൂട്ട്, പന്തിനെ പിന്നിലാക്കി ബ്രൂക്ക്, വിക്കറ്റ് കൊയ്ത്തില്‍ സിറാജ്
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടയില്‍ മുന്നിലെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് വേട്ടയില്‍മുന്നിലെത്തി മുഹമ്മദ് സിറാജും.
ഗില്ലാടി
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റില്‍ നിന്ന് നാലു സെഞ്ചുറികള്‍ ഉള്‍പ്പെടെ 754 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍.
രാഹുലിനെ പിന്നിലാക്കി റൂട്ട്
ഇന്നലെ സെഞ്ചുറി നേടിയതോടെ പരമ്പരയില്‍ 537 റണ്‍സുമായി റണ്‍വേട്ടയില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിനെ പിന്തള്ളി രണ്ടാമതെത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്.
മൂന്നാമനായി രാഹുല്‍
അഞ്ച് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 532 റണ്‍സടിച്ച രാഹുലാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
വിസ്മയിപ്പിച്ച് ജഡേജ
ബാറ്റര്‍മാരുടെ ആധിപത്യം കണ്ട പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 516 റണ്‍സുമായി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്ത് എത്തിയത് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ.
പന്തിനെ പിന്തള്ളി ബ്രൂക്ക്
ഇന്നലെ നേടിയ വെടിക്കെട്ട് സെഞ്ചുറിയോടെ റണ്‍വേട്ടയില്‍ റിഷഭ് പന്തിനെ(479) നേരിയ വ്യത്യാസത്തില്‍ പിന്തള്ളി ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് അഞ്ചാം സ്ഥാനത്ത് എത്തി.
വിക്കറ്റ് വേട്ടയില്‍ ഡിഎസ്‌പിയായി സിറാജ്
അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് പരമ്പരയില്‍ 185.3 ഓവറുകള്‍ പന്തെറിഞ്ഞ് 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി. ജസ്പ്രീത് ബുമ്രക്ക് ശേഷം ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ 20 വിക്കറ്റിലധികം നേടുന്ന ആദ്യ ഇന്ത്യൻ പേസറാണ് സിറാജ്.
ബുമ്ര നാലാമത്
പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിച്ച ജസ്പ്രീത് ബുമ്ര 14 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ സിറാജിനും ജോഷ് ടംഗിനും ബെന്‍ സ്റ്റോക്സിനും പിന്നില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മികവ് കാട്ടി പ്രസിദ്ധ്
മൂന്ന് ടെസ്റ്റുകളില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയില്ലെങ്കിലും 14 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിലെ അഞ്ചാമനായി.
ആകാശ് ദീപ് ആറാമന്‍
പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ കളിച്ച പേസര്‍ ആകാശ് ദീപ് 13 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

