കരച്ചിൽ മാറ്റി ക്ലവറായി അനുമോൾ
ഫുൾ ഓൺ ഫുൾ പവർ മോഡിൽ അനുമോൾ

ഫുൾ ടൈം കരച്ചിൽ
അനുമോൾ ഫുൾ ടൈം കരച്ചിലാണെന്നായിരുന്നു ബിഗ് ബോസ് സീസൺ 7 തുടങ്ങിയ ആഴ്ചയിലെ പ്രധാന സംസാരം
മിന്നും പ്രകടനം
എന്നാൽ അത്തരം ചർച്ചകളെയൊക്കെ പൊളിച്ചടുക്കുന്ന പ്രകടനമാണ് അനുമോൾ ഈ ആഴ്ചയിൽ ഹൗസിൽ കാഴ്ച വെച്ചത്
ഉറച്ച തീരുമാനം
ജിസേലിന്റെ മേക്കപ്പ് വിഷയം തൊട്ട് അനുമോൾ കത്തിക്കയറുകയായിരുന്നു. എല്ലാം ഞാൻ പൊളിച്ചടുക്കിത്തരാം എന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു അനുമോളുടെ നീക്കം
തളരാത്ത പോരാട്ടം
കൂട്ടുകാരി ശൈത്യ പോലും അനുമോളുമായി അകലം പാലിച്ചെങ്കിലും അനുമോൾ തളരാതെ കളിച്ചു.
കിടിലൻ പണി
അപ്പാനി ശരത്തിനിട്ട് ആദ്യം കൊട്ടിയത് അനുമോളാണ്. അതിന്റെ ബാക്കിയാണ് ഇപ്പോൾ ഷാനവാസ് അപ്പാനിക്കിട്ട് കൊട്ടുന്നത്.
ലക്ഷ്യസ്ഥാനം
അപ്പാനിക്കിട്ട് മാത്രമല്ല, നിവിനും, റെനയ്ക്കും, രേണു സുധിക്കുമെല്ലാം അനുമോൾ കൊട്ട് കൊടുത്തിട്ടുണ്ട്.
മൈൻഡ് ഗെയിം പ്ലാനിംഗ്
ശെരിക്കും മൈൻഡ് ഗെയിം ആണ് അനുമോൾ ഇപ്പോൾ കളിക്കുന്നത്. എന്ത് പറഞ്ഞാൽ മത്സരാർത്ഥികൾ ട്രിഗർ ആവുമെന്നും, എന്തെല്ലാം പറഞ്ഞാൽ അവരെ തളർത്താമെന്നും അനുമോൾക്ക് ഇപ്പോൾ അറിയാം.