MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Entertainment
  • Bigg Boss Malayalam
  • Bigg Boss: ഏഷ്യാനെറ്റ് എന്‍റെ ജീവിതത്തിലെ മാലാഖ; ബിഗ് ബോസില്‍ ധന്യ മേരി വര്‍ഗ്ഗീസ്

Bigg Boss: ഏഷ്യാനെറ്റ് എന്‍റെ ജീവിതത്തിലെ മാലാഖ; ബിഗ് ബോസില്‍ ധന്യ മേരി വര്‍ഗ്ഗീസ്

ബിഗ് ബോസ് ഷോ തുടങ്ങി ആറാം എപ്പിസോഡിലേക്ക് എത്തുമ്പോൾ തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണകൾ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു.  ബിഗ് ബോസ് വീട്ടിലെ സാമാധാനാന്തരീക്ഷം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന സൂചനകളാണ് കഴിഞ്ഞ എപ്പിസോഡുകളിൽ നിന്നും വ്യക്തമാകുന്നത്. ആദ്യ രണ്ട് ദിവസം പരസ്പരം പരാതി പറയുകയായിരുന്നെങ്കില്‍ നാലാം ദിവസത്തില്‍ എത്തിയപ്പോള്‍ നേര്‍ക്കുനേരെയുള്ള മത്സരച്ചൂടിലേക്ക് എത്തിയിരിക്കുകയാണ് മത്സരാർത്ഥികൾ. വരും ദിനങ്ങളിൽ എന്തൊക്കെയാണ് ബി​ഗ് ബോസ് വീടിനെ കാത്തിരിക്കുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.   

4 Min read
Author : Web Desk
| Updated : Apr 02 2022, 01:56 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
120

വളരെ കൂളായി  പാട്ടോടെ തുടങ്ങിയ ബിഗ് ബോസ് ഷോ വളരെ വേഗത്തിൽ തർക്കത്തിന് വഴിതുറന്നു. കഴിഞ്ഞ ദിവസം ക്യാപ്റ്റന്റെ റൂമിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തോടെയായിരുന്നു ആദ്യ സീനുകളുടെ തുടക്കം. ഡോ. റോബിനോട് നേരിട്ട് തർക്കത്തിലേക്കെത്തുന്ന ജാസ്മിൻ മൂസയെ ആണ് കാണാൻ കഴിയുന്നത്.  

 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
220

കൂട്ടത്തിലുള്ള ഒരുത്തനെ ചതിച്ചിട്ടാണെങ്കിലും എന്തും നേടാമെന്ന പോസറ്റീവായ മോട്ടിവേഷനാണോ നിങ്ങൾ കൊടുക്കുന്നതെന്നായിരുന്നു ഡോ. റോബിനോട് ജാസ്മിന്‍റെ ചോദ്യം. ഗെയിമിൽ കളിക്കുന്നത് വേറെയാണെന്നും, യഥാർത്ഥ ജീവിതത്തിൽ അങ്ങനെയെന്ന് കരുതരുതെന്നുമായിരുന്നു റോബിന്‍റെ മറുപടി നൽകി.

 

320

എന്നാൽ താന്‍ ഷോയിൽ നിന്ന് പുറത്തുപോകും എന്നു കരുതുക. അന്ന് താങ്കൾക്കിട്ട് ഒന്ന് പൊട്ടിച്ച് പോകുവാന്ന് കരുതുക. എന്ന് പറഞ്ഞ് തുടങ്ങിയ സമയത്ത് തന്നെ അത് ബിഗ് ബോസ് റൂളിന് എതിരാണെന്ന് റോബിൻ പറഞ്ഞു. താങ്കളെ തല്ലിയ ശേഷം സംഭവിക്കാവുന്ന പ്രധാന കാര്യം എന്താണ് ? എന്നെ പുറത്താക്കും, ഇത് പറയുന്നത് തല്ലുമെന്ന് പറയാനല്ല തന്‍റെ ക്യാരക്ടർ പറയാനാണെന്നും ജാസ്മിൻ തിരിച്ചടിച്ചു. 

 

420

ഷോയുടെ രണ്ടാം ദിവസം മുതൽ തന്നെ ഓരോ മത്സരാർത്ഥികളും തങ്ങളുടെ ജീവിത കഥകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ട്. ആറാമത്തെ എപ്പിസോഡിൽ ധന്യ മേരി വർ​ഗീസായിരുന്നു തന്‍റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. 

 

520

കുട്ടിക്കാലത്തെ കുറിച്ചും വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ചും ധന്യ സഹമത്സരാർത്ഥികളോട് ഏറ്റുപറഞ്ഞു. ഒരു മാ​ഗസിനിലെ ഫോട്ടോഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അതായിരുന്നു തന്‍റെ അഭിനയ രം​ഗത്തേക്കുള്ള അരങ്ങേറ്റമെന്നും താമര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും ധന്യ പറഞ്ഞു. 

 

620

അടുത്ത ചിത്രമായിരുന്നു തലപ്പാവ്. ഈ ചിത്രത്തിലൂടെയാണ് താൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് പുറംലോകം അറിഞ്ഞതെന്നും ധന്യ പറയുന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിന്‍റെ നൂറാമത്തെ എപ്പിസോഡിൽ വച്ചാണ് ഭർത്താവും നടനുമായ ജോൺ ജേക്കബിനെ ധന്യ കാണുന്നത്. 

 

720

ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോ​ഗ്രാം ഉണ്ടായിരുന്നു. അവിടെ വച്ചാണ് ജോൺ ധന്യയെ പ്രപ്പോസ് ചെയ്തത്. ഒടുവിൽ മൂന്ന് മാസത്തിനുള്ളിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചുവെന്നും താരം പറഞ്ഞു. സന്തോഷകരമായ ജീവിതമായിരുന്നു അതെന്നും ധന്യ പറഞ്ഞു. 

 

820

പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയിൽ മാനേജിം​ഗ് ഡയറക്ടർ ആയിരുന്നു ജോൺ. ഒപ്പം അദ്ദേഹത്തിന്‍റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോൺ കമ്പനിയില്‍ അത്ര ആക്ടീവ് ആയിരുന്നില്ല. 

 

920

2014 സമയത്ത് പ്രോജക്ടുകൾ വർദ്ധിച്ചു. ജോൺ പിന്നെ അതിന്‍റെ പുറകെയായി. അവിടെ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം താനും ജോണുമായി ഒരു കമ്പനി തുടങ്ങിയെന്നും ധന്യ പറയുന്നു. 

 

1020

എന്നാല്‍ കാര്യങ്ങള്‍ അവിടെ നിന്ന് മാറിമറിഞ്ഞു. പിന്നീട് ​ഗുണ്ടകളെ പോലെയായിരുന്നു കടക്കാർ വീട്ടിൽ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാൽ കടങ്ങൾക്കൊന്നും കുറവുണ്ടായില്ല. ഇതിനിടിൽ ഡാഡി ചെക്ക് കേസിൽ അകപ്പെട്ടു. ഞാനും ജോണും കേസിന്‍റെ ഭാ​ഗമായി. 

 

1120

നല്ലൊരു വക്കീൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആ കേസിൽ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്‍റെ വീട്ടിൽ പോലും ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞില്ല. ഒടുവിൽ കേസിൽ ഞാനും പ്രതിയായി. എന്‍റെ പേര് കൂടി വന്നപ്പോൾ പരാതി കൊടുത്തവർക്ക് വലിയ പബ്ലിസിറ്റി ആയി. 

 

1220

അങ്ങനെ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കുറേ ദിവസം. ബി​ഗ് ബോസിലെ ജയിൽ ഒന്നും എനിക്ക് ഒന്നുമല്ലെന്നും ധന്യ പറഞ്ഞു. കേസെല്ലാം കഴിഞ്ഞ് ഞാൻ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റിൽ പുതിയൊരു സീരിയലിൽ അഭിനയിക്കാൻ അവസരം വന്നത്. 

 

1320

സീതാകല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോൺഫിഡൻസൊക്കെ ലഭിച്ചത്. ജോണും ഇതിനിടയിൽ ദയ സീരിയലിൽ വന്നെത്തി. സത്യത്തിൽ ഏഷ്യാനെറ്റ് എങ്ങനെ ഞങ്ങളുടെ ലൈഫിൽ മാലാഖയായി എത്തിയെന്ന് എനിക്കിപ്പോഴും അറിയില്ലെന്നും ധന്യ പറയുന്നു. 

 

1420

പിന്നാലെ മറ്റ് മത്സരാർത്ഥികൾ ധന്യയെ ആശ്വസിപ്പിച്ച് രം​ഗത്തെത്തി. ഇക്കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച മനസ്സിനെ ലക്ഷ്മി പ്രിയ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍, മനസമാധാനത്തോടെ ഭക്ഷണം കഴിച്ചത് ഇന്നാണെന്ന നിമിഷയുടെ അഭിപ്രായത്തോട് ലക്ഷ്മിയുടെ വിയോജിപ്പ് ശക്തമായിരുന്നു. 

1520

താനുണ്ടാക്കിയ ചോറുണ്ടിട്ടും മനസമാധാനത്തോടെ ഭക്ഷണം കഴിച്ചത് ഇന്നാണെന്ന നിമിഷയുടെ വാക്കുകള്‍ കേട്ട് തന്‍റെ ഹൃദയം മുറിഞ്ഞതായി ലക്ഷ്മി, ഡോ. റോബിനോട് പരിഭവം പറഞ്ഞു. നനഞ്ഞ ക്യാപ്റ്റന്‍സി ടാസ്കായിരുന്നു പ്രേക്ഷകരെ ബോറടിപ്പിച്ചത്.

 

1620

ആദ്യ ക്യപ്റ്റനായത് അശ്വിനായിരുന്നു. അശ്വിന്‍റെ ക്യാപ്റ്റന്‍സി ഈ ആഴ്ച തീരുന്നതോടെ അടുത്ത ക്യാപ്റ്റനെ തെഞ്ഞെടുക്കേണ്ട ഘട്ടമെത്തി. സുചിത്ര, നവീൻ, റോൺസൺ എന്നിവർക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ച് ക്യാപ്റ്റന്‍സിക്കായി മത്സരിച്ചത്. 

 

1720

ബി​ഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ എന്ന് പറയുന്നത് ഒരു നിസാര പദവി അല്ല. ഇവിടെ നിന്നും പ്രേക്ഷക വിധിയിലൂടെ പുറത്താക്കാൻ സഹ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന നോമിനേഷന്‍ എന്ന കടമ്പയിൽ നിന്നും രക്ഷ നേടി, അടുത്താഴ്ചയിലേക്ക് സ്വതന്ത്രമായി കടക്കാനുള്ള അവസരമാണ് ഇതിൽപ്രധാനം. എന്നാല്‍, സുചിത്ര ക്യാപ്റ്റന്‍സിയോട് വലിയ താത്പര്യമില്ലാത്ത തരത്തില്‍ മത്സര ബുദ്ധിയില്ലാതെയാണ് കളിച്ചത്.

 

1820

ഒടുവില്‍ ക്യാപ്റ്റന്‍സി ടാസ്ക് ജയിച്ച നവീനെ അടുത്ത ആഴ്ചയിലെ ക്യാപ്റ്റനാക്കി തെരഞ്ഞെടുത്തു.  അതിനിടെ ജാനകിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആരോപണവുമായി സുചിത്ര രംഗത്തെത്തി. 
"ഇവിടെ പറയുന്നത് അവിടെ പോയി പറഞ്ഞ്, അവിടെ പറയുന്നത് ഇവിടെ വന്ന് പറഞ്ഞ് ഈ പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത് ആ കൊച്ചാ. ജാനകി' സുചിത്ര തുടര്‍ന്നു. 

1920

എത്രയോ സീനിയർ ആയിട്ടുള്ള ആളാണ് നമ്മുടെ ലക്ഷ്മി ചേച്ചി. പുള്ളിക്കാരിക്ക് ഇന്നലെ വന്ന ഈ ജാനകി കൊച്ച് ഉപദേശിച്ചാലേ മനസ്സിലാവുള്ളോ. ചേച്ചി എന്നോട് പറയുവാ ജാനകി വന്ന് എന്നെ ഉപദേശിച്ചപ്പോഴാണ് അറിയുന്നത് ഇവിടെ ഒന്നും ചെയ്യാൻ പാടില്ല എന്നോക്കെ'. 

 

2020

'പക്ഷേ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. അതാണ് എന്‍റെ ഫോൾട്ട്. വെറുതെ വഴക്ക് വേണ്ടാന്ന് വച്ചിട്ടാ", എന്നായിരുന്നു സുചിത്ര പറഞ്ഞത്. ഇവിടെ വഴക്ക് വേണ്ട എന്നൊന്നും നീ ചിന്തിക്കണ്ട. പറയേണ്ട കാര്യങ്ങൾ പറയണം. അങ്ങനെ മിണ്ടാതെ ഇരുന്നിട്ടെന്താ കാര്യം എന്നായിരുന്നു നവീന്‍റെ മറുപടി. തന്‍റെ എതിരാളിയെ കണ്ടെത്തി ടാര്‍ഗറ്റ് ചെയ്യാന്‍ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ മത്സരിച്ച് തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളില്‍ കളി വേറെ ലവല്‍ തന്നെയാകുമെന്ന് ഉറപ്പ്. 

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

WD
Web Desk
ബിഗ് ബോസ് മലയാളം സീസൺ 8
 
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th ODI • NZ vs IND 2026
NZNZ
Sun, 15 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
'പുതപ്പിനടിയിൽ ഉണ്ടായിരുന്ന നോബിക്ക് ഇതൊന്നും ബാധകമല്ലേ?'; കുറിപ്പുമായി റിനി ആൻ ജോർജ്
Recommended image2
'എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്, നേഹ അങ്ങനെയല്ല, എനിക്കുണ്ടായത് വേറൊരാൾക്കും സംഭവിക്കരുത്': ജാസ്മിൻ ജാഫർ
Recommended image3
'അവളുടെ അടുത്തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു'; നേഹയെ ഓര്‍ത്ത് ശ്രീലക്ഷ്‍മി അറക്കല്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved