പട്ടിണി കിടന്നാലും കുഴപ്പമില്ല കുടുംബത്തെ കണ്ടാൽ മതി
750 പോയന്റ് ലഭിക്കുന്നതിനായുള്ള ടാസ്കിൽ പങ്കെടുക്കാൻ ബിഗ് ബോസ് അംഗങ്ങൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത് ആദില, നൂറ എന്നിവരെയാണ്.

750 പോയന്റ് എന്ന ലക്ഷ്യം
സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് പിന്മാറാൻ എളുപ്പമാണെന്നും എന്നാൽ മറ്റുള്ളവർക്കും വീടിനും വേണ്ടി എന്തും ത്യജിച്ച് ലക്ഷ്യം നേടിയെടുക്കുന്നവരുമാണ് ത്യാഗികൾ എന്നാണ് ബിഗ് ബോസ് 750 പോയന്റ് ലഭിക്കുന്ന പുതിയ ടാസ്കിനെ വിശേഷിപ്പിച്ചത്.
ഫാമിലി വീക്ക്
നൽകിയിരിക്കുന്ന കാർഡുകളിൽ നിന്നും ഓരോന്ന് വീതം എടുക്കുകയും അതിലെഴുതിയിരിക്കുന്നത് വായിക്കുകയും ചെയ്യണം. രണ്ടാമത്തെ കാർഡിൽ ഫാമിലി വീക്ക് വരാൻ പോവുകയാണെന്നും തയ്യാറാണോ എന്നുമായിരുന്നു ബിഗ് ബോസ് ചോദിച്ചത്.
അപ്പാനി ശരത്, രേണു, റെന്ന ഫാത്തിമ
സ്വന്തം ഫാമിലി പറയാൻ കഴിയാത്തത് കൊണ്ട്തന്നെ ആദിലയും നൂറയും പറഞ്ഞത് അപ്പാനി ശരത്തിന്റെയും, രേണുവിന്റേയും, റെന്ന ഫാത്തിമയുടെയും ഫാമിലി വരട്ടെ എന്നായിരുന്നു.
ഇമോഷണലായി റെന്ന ഫാത്തിമ
ഫാമിലി വരുമെന്ന് അറിഞ്ഞതോടെ വളരെ ഇമോഷണലായ റെന്നയെ ആണ് കാണാൻ കഴിഞ്ഞത്. നെവിനും, ആര്യനും റെന്നയെ ആശ്വസിപ്പിക്കുന്നതും കാണാം.
ആദ്യ പരിഗണന ഫാമിലിയ്ക്ക്
750 പോയന്റ് നേടാനായി മൂന്ന് ഫാമിലിയുടെയും ബിഗ് ബോസ് വീട്ടിലേക്കുള്ള വരവ് വേണ്ടെന്ന് വെക്കുക എന്ന നിർദ്ദേശമാണ് മൂന്നാമത്തെ കാർഡിൽ ഉണ്ടായിരുന്നത്. ഒരു സൂപ്പ് കഴിഞ്ഞിട്ടാണെങ്കിലും തങ്ങൾ ജീവിക്കുമെന്നും അതുകൊണ്ട് തന്നെ 750 പോയന്റ് അല്ല, ഫാമിലി വരണം എന്നത് തന്നെയാണ് പ്രധാനമെന്ന് ആദിലയും നൂറയും തീരുമാനമെടുക്കുന്നു.
ഒന്നിച്ച് ഒരേ നിലപാടോടെ
തിരിച്ച് ലിവിങ്ങ് റൂമിലേക്കെത്തിയ ആദിലയുടെയും നൂറയുടെയും തീരുമാനത്തെ ശരിവെക്കുന്നതായിരുന്നു മറ്റ് മത്സരാർത്ഥികളുടെയും നിലപാട്
എന്നാൽ 750 പോയന്റുകൾ നഷ്ടമാവുകയും അവശേഷിക്കുന്നത് 1250 പോയന്റുകൾ മാത്രമാണെന്നും ബിഗ് ബോസ് പറഞ്ഞു. എന്നാൽ ഫാമിലി വരാനുള്ള സമയമായിട്ടില്ല എന്ന നിലപാടാണ് ബിഗ് ബോസ് കുറച്ച് സമയങ്ങൾക്ക് ശേഷം തീരുമാനിച്ചത്.
ഇമോഷണലായി അപ്പാനി ശരത്
ആദിലയും നൂറയും തിരിച്ചു വന്നപ്പോൾ ഏറ്റവും കൂടുതൽ ഇമോഷണലായത് അപ്പാനി ശരത് ആയിരുന്നു.
