വൈബിൽ വൈബായി മേളക്കാലം; കാണാം ഐഎഫ്എഫ്കെ ഫോട്ടോകൾ
ഒരുവർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് 30-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായത്. ഡിസംബർ 12ന് വർണാഭമായി തുടങ്ങിയ മേള ഇതിനകം നാല് ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. ചലച്ചിത്രമേള എന്നത് സിനിമ കാണുക എന്നത് മാത്രമല്ല സൗഹൃദങ്ങളുടേയും ഫാഷന്റെയുമൊക്കെ ലോകമാണ്.

വൈബാണ് ഈ മേളക്കാലം
കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും വിവിധ ലുക്കിലെത്തുന്ന ഡെലിഗേറ്റുകളെ നമുക്ക് ഐഐഎഫ്കെ വേദികളിൽ കാണാൻ സാധിക്കും.
വൈബാണ് ഈ മേളക്കാലം
ഫാഷൻ ലോകത്തെ പുത്തൻ ട്രെന്റുകളും തനി നാടൻ വേഷത്തിലുമെല്ലാമാണ് സിനിമാസ്വാദകർ എത്തുന്നത്. ഒപ്പം സിനിമാ താരങ്ങളും അണിയറ പ്രവർത്തകരും എല്ലാവരും ഉണ്ട്.
വൈബാണ് ഈ മേളക്കാലം
1994ൽ കോഴിക്കോടാണ് ആദ്യമായി കേരള ചലച്ചിത്ര മേളയ്ക്ക് തിരിതെളിയുന്നത്. ആ സിനിമാ പ്രണയത്തിൻ്റെ വെളിച്ചം ഇന്നും അതേ ശോഭയിൽ പ്രതിഫലിക്കുന്നു.
വൈബാണ് ഈ മേളക്കാലം
വിശ്വ വിഖ്യാത സിനിമകളും, ആദ്യ ചലച്ചിത്രോത്സവത്തിന്റെ പ്രദർശന ചിത്രങ്ങളും, ലോകം വാഴ്ത്തിയ സംവിധായകരുടെ റെട്രോസ്പെക്റ്റീവുകളും, കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകളും ഡെലിഗേറ്റ് ഐഡി കാർഡുകളും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്.
വൈബാണ് ഈ മേളക്കാലം
ബാറ്റിൽഷിപ്പ് പൊട്ടംകിൻ, സിറ്റി ലൈറ്റ്സ്, റാഷമോൺ, എലക്ട്ര മൈ ലവ്, കാഞ്ചനസീത ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകൾ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നവയാണ്.
വൈബാണ് ഈ മേളക്കാലം
ഗോദാർദ്, ഫ്രാൻസിസ്‌കോ റോസി, യൂസഫ് ഷഹീൻ, മൃണാൾ സെൻ, സയിദ് മിർസ, എംടി, പി എൻ മേനോൻ, ശാരദ ഉൾപ്പെടെയുള്ളവർ ഉള്ള ഒറ്റ ഫ്രെയിം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്.
വൈബാണ് ഈ മേളക്കാലം
മുപ്പതാം ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് 74 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഫാസിൽ റസാഖിന്റെ പുതിയ ചിത്രം 'മോഹം' ഇന്ന് വൈകുന്നേരം ആറ് മണിക്ക് പ്രദർശിപ്പിക്കും.
വൈബാണ് ഈ മേളക്കാലം
ഹോമേജ് വിഭാഗത്തിൽ, ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ദേശീയ പുരസ്‌കാരത്തിനർഹമായ 'കുട്ടിസ്രാങ്ക്' പ്രദർശിപ്പിക്കും.
വൈബാണ് ഈ മേളക്കാലം
ഡിസംബര്‍ 12ന് ആയിരുന്നു മുപ്പതാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞത്.
വൈബാണ് ഈ മേളക്കാലം
82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വൈബാണ് ഈ മേളക്കാലം
പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി 'പലസ്തീൻ 36' എന്ന ചിത്രമായിരുന്നു ഉദ്ഘാടനം.
വൈബാണ് ഈ മേളക്കാലം
ഓരോ സിനിമകൾക്കും മൂന്ന് പ്രദർശനം വീതമാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വൈബാണ് ഈ മേളക്കാലം
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണ്ണചകോരം, രജതചകോരം പുരസ്‌കാരങ്ങൾക്കായി മത്സരിക്കുന്നുണ്ട്.
വൈബാണ് ഈ മേളക്കാലം
എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 19ന് തിരശ്ശീല വീഴും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

